പുതുക്കിയ മൂന്ന് പൾസർ മോഡലുകളുമായി ബജാജ്!!

Written By:

ബജാജ് ഓട്ടോ വിപണിയിലുള്ള പൾസർ ശ്രേണിയിലുള്ള മോട്ടോർ സൈക്കിളുകളെ പുതുക്കി അവതരിപ്പിക്കുന്നു. പൾസർ 150, പൾസർ 180, പൾസർ 220എഫ് എന്നീ മൂന്ന് മോഡലുകളേയാണ് പുതുമകളോടെ അവതരിപ്പിക്കുന്നത്. ഈ മൂന്ന് മോഡലുകളും ഉടൻ വിപണിയിലെത്തുമെന്നുള്ള ടീസർ ഇമേജും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

To Follow DriveSpark On Facebook, Click The Like Button
പുതുക്കിയ മൂന്ന് പൾസർ മോഡലുകളുമായി ബജാജ്!!

കാഴ്ചയിൽ ചില പുതുമകൾ തോന്നുന്നതിനപ്പുറം പുതുക്കിയ എൻജിനും ഈ ബൈക്കുകളിൽ ഉൾപ്പെടുന്നതായിരിക്കും.

പുതുക്കിയ മൂന്ന് പൾസർ മോഡലുകളുമായി ബജാജ്!!

പ്രകടന ക്ഷമതയും അതുപോലെ മികവുറ്റ മൈലേജും പ്രധാനം ചെയ്യുന്നതായിരിക്കും ഈ പുത്തൻ എൻജിനുകൾ. കൂടാതെ ബിഎസ് IV ചിട്ടാവട്ടങ്ങൾക്ക് അനുസൃതവുമായിരിക്കും.

പുതുക്കിയ മൂന്ന് പൾസർ മോഡലുകളുമായി ബജാജ്!!

ബജാജ് ഓട്ടോ മാനേജിംഗ് ഡിറക്ടർ രാജീവ് ബജാജാണ് ഈ കാര്യം വ്യക്തമാക്കിയത്. ഡിസംബറോടുകൂടി മൂന്ന് ബൈക്കുകളും വിപണിയിലെത്തിക്കുമെന്നും അറിയിച്ചു.

പുതുക്കിയ മൂന്ന് പൾസർ മോഡലുകളുമായി ബജാജ്!!

വിപണി പ്രവേശനത്തിന് മുൻപായിരിക്കും ബുക്കിംഗ് ആരംഭിക്കുക കൂടാതെ അടുത്ത വർഷമാദ്യത്തോടുകൂടി വിപണനവും ആരംഭിച്ചു തുടങ്ങുന്നതായിരിക്കും.

പുതുക്കിയ മൂന്ന് പൾസർ മോഡലുകളുമായി ബജാജ്!!

ബൈക്കുകളെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എക്സോസ്റ്റ് സിസ്റ്റം, കോംബി ബ്രേക്ക് സിസ്റ്റം, എബിഎസ് എന്നീ സവിശേഷതകൾ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

പുതുക്കിയ മൂന്ന് പൾസർ മോഡലുകളുമായി ബജാജ്!!

കൂടുതൽ ആകർഷകമാക്കുന്നതിനു വേണ്ടി പുതിയ നിറത്തിലും ഗ്രാഫിക്സിലുമായിരിക്കും ബൈക്കുകൾ അവതരിക്കുക.

പുതുക്കിയ മൂന്ന് പൾസർ മോഡലുകളുമായി ബജാജ്!!

ഈ മൂന്ന് മോഡലുകളും ഇതുവരെ ഒരു പരിവർത്തനത്തിന് വിധേയമായിട്ടില്ല. മാത്രമല്ല ഇവയുടെ വില്പനയും അല്പം മന്ദഗതിയിലാണ്. കൂടുതൽ വില്പന നേടാം എന്നാശയത്തിലാണിപ്പോൾ ഇവയെ പുതുക്കി അവതരിപ്പിക്കുന്നത്.

കൂടുതല്‍... #ബജാജ് #bajaj
English summary
2017 Edition Bajaj Pulsar Range Teased Ahead Of India Launch
Story first published: Tuesday, November 29, 2016, 13:56 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark