ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ!!!

By Praseetha

യുവതലമുറയെ ഹരം കൊള്ളിക്കാൻ പുത്തൻ തലമുറ ഡ്യൂക്ക് പുറത്തിറങ്ങുന്നു. കരുത്തും സ്റ്റൈലും ഒത്തിണങ്ങിയ ഡ്യൂക്ക് 390ന്റെ പുത്തൻ പതിപ്പാണ് ഇപ്പോൾ നിരത്തിലിറങ്ങാനൊരുങ്ങുന്നത്. ഇതിനിടെ പൂനൈ നിർമാണശാലയിൽ നിന്നുമുള്ള ഈ പുതിയ ഡ്യൂക്ക് പ്രോഡക്ഷൻ മോഡലിന്റെ ചിത്രങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിച്ചിരുന്നു.

ആദ്യമായി ഈ മോഡലിന്റെ പരീക്ഷണയോട്ടം നടത്തുന്നതായിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബൈക്ക് പൂർണമായും മൂടിയനിലയിലായിരുന്നു നിരത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും.

ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ!!!

കെടിഎം ഇന്ത്യയിലുള്ള അരങ്ങേറ്റം നടത്തിയതുതന്നെ ഡ്യൂക്ക് വഴിയായിരുന്നു. വിപണിയിലെത്തിച്ച നാല് മോഡലുകൾക്കും മികച്ച പ്രതികരണമായിരുന്നു ഇതുവരെയായി ലഭിച്ചിരുന്നത്.

ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ!!!

ഇത്തവണ യുവാക്കളുടെ മനംകവരുക എന്ന ലക്ഷ്യത്തോടെ കൂടുതൽ കരുത്തും സ്റ്റൈലും ചേർത്തിണക്കിയാണ് ഡ്യൂക്ക് 390ന്റെ പുതുക്കിയ പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ!!!

മൾട്ടി ബിം സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, പുതുക്കിപണിത ഫ്യുവൽ ടാങ്ക്, രൂപമാറ്റം വരുത്തിയ ടാങ്ക് സ്കൂപ്പുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതുക്കിയ സീറ്റ്, പുത്തൻ എക്സോസ്റ്റ്, ടെയിൽ ലാമ്പ് എന്നിവയൊക്കെയാണ് പുത്തൻ ഡ്യൂക്കിന്റെ പ്രത്യേകതകൾ.

ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ!!!

ഇന്റിക്കേറ്റർ ലൈറ്റ്, ഫുട്ട് പെഗ്, റിയൽ സ്വിങ് ആം, ടയർ, ഹാന്റിൽ ബാർ എന്നിവയെല്ലാം മാറ്റമില്ലാതെ പഴയ മോഡലിലേതുപോലെ നൽകിയിട്ടുണ്ട്.

ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ!!!

നിലവിലെ ഡ്യൂക്ക് 390 മോഡലുകളിലുള്ള അതെ 373സിസി സിങ്കിൾ സിലിണ്ടർ എൻജിന്റെ കരുത്തേറിയ എൻജിനായിരിക്കും ഉപയോഗപ്പെടുത്തുക. യൂറോ 4 എമിഷൻ അനുശാസിക്കുന്ന ചട്ടങ്ങളെല്ലാം പിൻതുണയ്ക്കുന്ന തരത്തിലുള്ള എൻജിനായിരിക്കുമിത്.

ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ!!!

നിലവിലുള്ള ഡ്യൂക്ക് 390ലേതുപോലുള്ള ഡ്യുവൽ ചാനൽ എബിഎസ്, അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക് എന്നിവയും ഈ ബൈക്കിൽ അതെപടി നിലനിർത്തിയിട്ടുണ്ട്.

ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ!!!

നവംബറിൽ മിലാനിൽ വച്ച് നടക്കുന്ന ഇഐസിഎംഎ ഷോയിൽ വച്ചായിരിക്കും ഡ്യൂക്കിന്റെ പുത്തൻ തലമുറയുടെ അരങ്ങേറ്റം നടക്കുക. അതിനുശേഷം അടുത്തവർഷമാദ്യത്തോടെയായിരിക്കും അന്തർദേശീയ വിപണികളിൽ എത്തിച്ചേരുക.

ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ!!!

അന്തർദേശീയ വിപണിയിൽ എത്തിയതിനുശേഷമായിരിക്കും ഇന്ത്യൻ വിപണിയിലേക്കുള്ള ഡ്യൂക്കിന്റെ അരങ്ങേറ്റം.

ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ!!!

എന്നാൽ വിലയും നിലവിലെ മോ‍ഡലിനെക്കാൾ അൽപ്പം കൂടുതലായിരിക്കും എന്ന സൂചനയാണ് ലഭിച്ചിട്ടുള്ളത്.

കൂടുതൽ വായിക്കൂ

രണ്ട് സ്പെഷ്യൽ എഡിഷൻ ബൈക്കുകളുമായി

സുസുക്കി മൂന്ന് പുത്തൻ ബൈക്കുകളുമായി ഹീറോ മോട്ടോർകോപ്

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Duke 390 Spotted Testing In India
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X