വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ

Written By:

പ്രമുഖ ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാവായ പ്യാജിയോ സ്കൂട്ടറിന്റേയും ബൈക്കിന്റേയും സവിശേഷതകളടങ്ങിയ 'അപ്രീലിയ എസ്ആർ150'-യെ വിപണിയിലെത്തിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. 2016 ഓട്ടോഎക്സ്പോയിലാണ് ആദ്യമായി ഈ സ്കൂട്ടറിനെ പ്രദർശിപ്പിച്ചത്. പ്യാജിയോയുടെ മഹാരാഷ്ട്രയിലുള്ള ബാരാമതി പ്ലാന്റിലാണ് സ്കൂട്ടർ നിർമിച്ചിരിക്കുന്നത്.

യുവതലമുറയ്ക്കായി ബജാജിന്റെ മനംകവരുന്ന ബൈക്കുകൾ

2016 ആഗസ്തിൽ വിപണിയിലെത്താനിരിക്കുന്ന സ്കൂട്ടറിനെ മറയൊന്നുമില്ലാതെ പൂനൈ ചകാൻ ഫാക്ടറിയിൽ പ്രദർശിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നു. സ്പോർട്സ് ബൈക്കിന്റെ ഡ്രൈവിംഗ് അനുഭൂതിയും ഗിയർലെസ് സ്കൂട്ടറിന്റെ കാര്യക്ഷമതയും അടങ്ങിയ സ്കൂട്ടർ യുവതലമുറയെയാണ് ലക്ഷ്യമിടുന്നത്.

വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ

അഗ്രസീവ് ലുക്ക് പകരുന്ന യൂറോപ്പ്യൻ പരാമ്പരാഗത ശൈലിയിലാണ് ഡിസൈൻ നടത്തിയിരിക്കുന്നത്. മുൻഭാഗം ബൈക്കിനേയും പിൻവശം സ്കൂട്ടറിനേയും അനുസ്മരിപ്പിക്കുന്ന ഒരു ഡിസൈനാണ് അപ്രീലിയയ്ക്ക് നൽകിയിരിക്കുന്നത്.

വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ

ഹെഡ്‌ലൈറ്റ് ഫ്രണ്ട് ഏപ്രണിലും ഇന്റിക്കേറ്ററുകൾ ഹാന്റിൽ ബാറിലുമാണ് നൽകിയിട്ടുള്ളത്. ഹോലോജെൻ ബൾബുകളാണ് ഹെഡ്‌ലൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്.

വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ

മുന്നിൽ ടെലിസ്കോപിക് ഫോർക്ക് സസ്പെൻഷനും പിന്നിൽ മോണോഷോക്കുമുള്ള സ്കൂട്ടറിന് 14 ഇഞ്ച് ട്യൂബ്‌ലെസ് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്.

വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ

മുൻചക്രത്തിൽ 220എംഎം ഡിസ്ക് ബ്രേക്കുകളും പിന്നിൽ 140എംഎം ഡ്രം ബ്രേക്കുകളും ഘടിപ്പിച്ചിരിക്കുന്നു.

വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ

11.4ബിഎച്ച്പിയും 11.5എൻഎം ടോർക്കും നൽകുന്ന 150സിസി എയർകൂൾഡ് 3 വാൾവ് എൻജിനാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്.

വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ

ആഗസ്തോടുകൂടി വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന സ്കൂട്ടറിന് 80,000മുതൽ ഒരു ലക്ഷം വരെ വിലയാകാനാണ് സാധ്യത.

കൂടുതൽ വായിക്കൂ

മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

കൂടുതൽ വായിക്കൂ

ആദ്യത്തെ ഇലക്ട്രിക് ബൈക്കുമായി ഹാർലി

 
കൂടുതല്‍... #പ്യാജിയോ #piaggio
English summary
Upcoming Aprilia SR 150 Scooter: Exclusive Details & Photos Revealed
Story first published: Tuesday, June 28, 2016, 16:34 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark