എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

Written By:

ബൈക്കുകളുടെ എണ്ണത്തിൽ വർധനവ് വരുത്തിക്കൊണ്ട് കൂടുതൽ പുതിയ ബൈക്കുകളുമായി വിപണിയിൽ എത്താനുള്ള ഒരുക്കത്തിലാണ് പ്രശസ്ത ഇരുചക്ര വാഹന നിർമാതാവായ ബജാജ്.

റോയൽഎൻഫീൽഡിന്റെ അധീനതയിലുള്ള 350-600സിസി സെഗമെന്റിൽ റോയൽഎൻഫീൽഡിന് എതിരാളിയായിട്ടാണ് ബജാജ് പുതിയ ബൈക്കുകളെ എത്തിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

കഴിഞ്ഞവർഷത്തെ കണക്ക് പ്രകാരം റോയൽഎൻഫീൽഡ് മൊത്തത്തിൽ ആറ് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് 52ശതമാനം വർധനവാണ് വില്പനയിൽ കൈവരിച്ചിട്ടുള്ളത്.

എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

അതുകൊണ്ട് തന്നെ ഈ സെഗ്മെന്റിലുള്ള ഡിമാന്റ് കണക്കിലെടുത്ത് കൊണ്ടാണ് ബജാജ് പുതിയ ബൈക്കുകളെ ഇറക്കാൻ തീരുമാനിച്ചിട്ടുള്ളത്.

എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

എന്നാൽ മറുവശത്ത് 2018 ആകുമ്പോഴേക്കും ഒമ്പത് ലക്ഷം യൂണിറ്റുകൾ വിറ്റഴിക്കാനുള്ള പദ്ധതിയിലാണ് റോയൽ എൻഫീൽഡ്.

എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

350-600സിസി സെഗ്മെന്റിൽ ബജാജിന് റോയൽ എൻഫീൽഡുമായി ചെറുത്ത് നിൽക്കണമെങ്കിൽ പുതിയ ബൈക്കുകളെ ഇറക്കേണ്ടതായിട്ടുണ്ട്.

എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

ഏതോക്കെ ബൈക്കുകളാണെന്ന് വ്യക്തതയില്ലെങ്കിലും പൾസർ സിഎസ്400, അവഞ്ചറിന്റെ കരുത്തുറ്റ ബൈക്കുകൾ എന്നിവയായിരിക്കും ഇറക്കാൻ സാധ്യത.

എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

2014 ഓട്ടോഎക്സ്പോയിലാണ് ബജാജ് പൾസർ സിഎസ്400മോഡലുകളെ അവതരിപ്പിച്ചത്. ഇതുവരെ വിപണിയിൽ എത്തിച്ചില്ലെങ്കിലും എൻഫീൽഡിന് എതിരാളിയാകാനുള്ള സാധ്യതയുണ്ട്.

എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

കൂടാതെ ക്രൂസർ സെഗ്മെന്റിൽ കരുത്ത് തെളിയിച്ച എൻഫീൽഡിന് വെല്ലാൻ പുറത്തിറങ്ങാനിരിക്കുന്ന അവഞ്ചെറിന് സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ബജാജ്.

എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

ഇന്ത്യൻ വിപണിയിൽ എത്താനിരിക്കുന്ന ബജാജിന്റെ പുതിയ ബൈക്ക് സംബന്ധിച്ച വിവരങ്ങൾക്കായി കാത്തിരിക്കൂ.

എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

ഹാർലിയെ നേരിടാൻ മാസ്റ്റർ പ്ലാനുമായി എൻഫീൽഡ്

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Auto Working On Royal Enfield Rival For Indian Market
Story first published: Tuesday, April 5, 2016, 18:54 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark