കരുത്തുറ്റ 400സിസി ബൈക്കുമായി ബജാജ് വിപണിയിലേക്ക്...

Written By:

കരുത്തും പൗരഷവുമേറിയ ഇരു ചക്രവാഹനങ്ങളെ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിച്ച ബജാജ് പുതിയ 400സിസി ക്രൂസർ ബൈക്കിന്റെ നിർമാണമാരംഭിച്ചു. മുൻപ് ക്രാറ്റോസ് എന്ന പേരിലായിരിക്കും കരുത്തിന്റെ പ്രതീകമായ ഈ ബൈക്ക് അവതരിക്കുക എന്ന വ്യക്തമാക്കിയിരിക്കുന്നെങ്കിലും ഡോമിനോർ എന്ന പേരാണ് കമ്പനിയൊടുവിൽ നൽകിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
കരുത്തുറ്റ 400സിസി ബൈക്കുമായി ബജാജ് വിപണിയിലേക്ക്...

ബജാജിന്റെ ചക്കൻ പ്ലാന്റിൽ നിന്നുമാണ് 400ഓളം വരുന്ന യൂണിറ്റുകളുടെ ആദ്യബാച്ചിനെ പുറത്തിറക്കിയിരിക്കുന്നത്. നീണ്ട 15 വർഷത്തോളം നീണ്ടുനിന്ന പൾസർ ബ്രാന്റിന്റെ ആധ്യപത്യത്തിനൊടുവിലാണ് പുതിയൊരു ബ്രാന്റ് എത്തിച്ചേരുന്നത്.

കരുത്തുറ്റ 400സിസി ബൈക്കുമായി ബജാജ് വിപണിയിലേക്ക്...

ഡിസംബർ പകുതിയോടുകൂടി ഷോറൂമുകളിൽ ബൈക്കുകളെത്തുമെന്നാണ് കമ്പനി അറിയിപ്പ്. ചക്കൻ പ്ലാന്റിൽ വച്ച് പരിപൂർണമായും വനിതാ എൻജിനിയർമാരുടെ സഹായത്തോടെയാണ് ബൈക്കുകളുടെ അസംബിൾ നടത്തിയിരിക്കുന്നത്.

കരുത്തുറ്റ 400സിസി ബൈക്കുമായി ബജാജ് വിപണിയിലേക്ക്...

ഗ്രീക്ക് മിത്തോളജിയിലെ ശക്തിയുടെ ദേവനായ ക്രാറ്റോസ് എന്ന പേരിലായിരിക്കും ബജാജ് പുതിയ ക്രൂസർ ബൈക്കിനെ എത്തിക്കുകയെന്ന് അറിയിപ്പുണ്ടായിരിന്നുവെങ്കിലും മറ്റൊരു നിർമാതാവ് ഇതേപേരിൽ ബൈക്ക് രെജിസ്ട്രേഷൻ നടത്തിയതിനെ തുടർന്ന് പേര് ഡോമിനോർ എന്നാക്കപ്പെടുകയായിരുന്നു.

കരുത്തുറ്റ 400സിസി ബൈക്കുമായി ബജാജ് വിപണിയിലേക്ക്...

2014 ൽ ദില്ലിയിൽ നടന്ന 12-ാമത് ഓട്ടോ എക്സ്പോയിൽവെച്ചായിരുന്നു ഈ ബൈക്കിന്റെ കൺസെപ്റ്റ് മോഡൽ ആദ്യമായി അവതരിച്ചത്.

കരുത്തുറ്റ 400സിസി ബൈക്കുമായി ബജാജ് വിപണിയിലേക്ക്...

കെടിഎം ഡ്യൂക്ക് 390ൽ നിന്നും കടമെടുത്തിട്ടുള്ള 373സിസി ലിക്വിഡ് കൂൾഡ് ഫോർ വാൾവ് ഫ്യുവൽ ഇൻഞ്ചെക്റ്റഡ് ഡിടിഎസ്-ഐ എൻജിനാണ് ഈ ബൈക്കിന് കരുത്തുപകരുന്നത്.

കരുത്തുറ്റ 400സിസി ബൈക്കുമായി ബജാജ് വിപണിയിലേക്ക്...

40ബിഎച്ച്പിയും 30എൻഎം ടോർക്കുമാണ് ഈ ബൈക്ക് ഉള്പാദിപ്പിക്കുന്നത്. തലകീഴായ ഫ്രണ്ട് ഫോർക്കുകൾക്ക് പകരം പരമ്പരാഗ രീതിയിലുള്ള ടെലിസ്കോപിക് സസ്പെൻഷൻ മുൻഭാഗത്തും മോണോഷോക്ക് സസ്പെൻഷൻ പിന്നിലുമായി നൽകിയിരിക്കുന്നു.

കരുത്തുറ്റ 400സിസി ബൈക്കുമായി ബജാജ് വിപണിയിലേക്ക്...

ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, എൽസിഡി ഡിസ്പ്ലെ യൂണിറ്റ്, അലോയ് വീലുകൾ, സ്പോർടി എക്സോസ്റ്റ്, എൽഇഡി ടെയിൽലാമ്പ് എന്നിവയാണ് പുത്തൻ 400സിസി ബൈക്കിന്റെ മുഖ്യ സവിശേഷതകൾ.

കരുത്തുറ്റ 400സിസി ബൈക്കുമായി ബജാജ് വിപണിയിലേക്ക്...

പ്രധാനമായും റോയൽ എൻഫീൽഡിന്റെ ക്രൂസർ മോട്ടോർസൈക്കിളുകളുമായി ഏറ്റുമുട്ടുന്നതിനായിരിക്കും ബജാജ് 400സിസി ക്രൂസർ ബൈക്ക് എത്തിച്ചേരുക.

കരുത്തുറ്റ 400സിസി ബൈക്കുമായി ബജാജ് വിപണിയിലേക്ക്...

1.6-1.8 ലക്ഷമെന്ന എക്സ്ഷോറൂം വിലയ്ക്കായിരിക്കും ഡോമിനാർ വിപണിയിലെത്തിച്ചേരുക.

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Dominar 400 Production Begins — To Be Launched In Mid-December
Story first published: Monday, November 21, 2016, 15:55 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark