ബജാജ് വില വർധിപ്പിച്ചു; ഡോമിനാറിനെ ബാധിക്കുമോ?

Written By:

ഉല്പാദന നിരക്ക് വർധിച്ചതിനെ തുടർന്നും ബിഎസ് IV ചട്ടങ്ങൾക്ക് വിധേയമായിട്ടുള്ള എൻജിൻ ഉൾപ്പെടുത്തുന്നതിനെ തുടർന്നുള്ള ചിലവുകൾ കണക്കിലെടുത്ത് ബജാജ് ഓട്ടോയും ബൈക്കുകളുടെ വില വർധിപ്പിക്കുന്നു.

മോട്ടോർസൈക്കിൾ വിലവർധിപ്പിച്ച് ബജാജ്..

1,500രൂപ വീതമാണ് ബൈക്കുകളുടെ വിലയിൽ വർധവന് ഏർപ്പെടുത്തുന്നത്. പുതുക്കിയ വില 2017 ജനവരി ഒന്നു മുതലായിരിക്കും പ്രാബല്യത്തിൽ വരുന്നത്.

മോട്ടോർസൈക്കിൾ വിലവർധിപ്പിച്ച് ബജാജ്..

അടുത്ത വർഷം ഏപ്രിലോടുകൂടി മിക്ക ഇരുചക്രവാഹനനിർമാതാക്കളും ബിഎസ് IV എമിഷൻ നിയമങ്ങൾ പാലിക്കുന്ന ബൈക്കുകളെ നിരത്തിലിറക്കും അതിനുമുൻപെ പുതുക്കിയ എൻജിനുകളുമായ ബൈക്കുകളെ നിരത്തിലെത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ഈ നീക്കമെന്ന് ബജാജ് ഓട്ടോ പ്രസിണ്ടന്റ് എറിക് വാസ് അറിയിച്ചു.

മോട്ടോർസൈക്കിൾ വിലവർധിപ്പിച്ച് ബജാജ്..

ബിഎസ്IV എമിഷൻ ചട്ടങ്ങൾക്ക് അനുസരിച്ച് എൻജിനിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളിക്കേണ്ടതും അതിനുള്ള ഭാരിച്ച ചിലവുകാരണം 700 മുതൽ 1,5000 രൂപ വരെ വില വർധനവ് ഏർപ്പെടുത്തുമെന്നു എറിക് വ്യക്തമാക്കി.

മോട്ടോർസൈക്കിൾ വിലവർധിപ്പിച്ച് ബജാജ്..

ബിഎസ്IV ചട്ടങ്ങൾക്ക് അനുസൃതമായിട്ടുള്ള പുതിയ ബൈക്കുകളുടെ നിർമാണം ഇതിനകം തന്നെ പൂർത്തിയാവുകയും ബാക്കിയുള്ളവ അടുത്തവർഷം രണ്ടാംപകുതിയോടെ നിരത്തിലിറക്കാൻ സാധിക്കുമെന്നും എറിക് കൂട്ടിച്ചേർത്തു.

മോട്ടോർസൈക്കിൾ വിലവർധിപ്പിച്ച് ബജാജ്..

ബൈക്ക് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വില വർധനവിനുള്ള മറ്റൊരു കാരണമാണ്.

മോട്ടോർസൈക്കിൾ വിലവർധിപ്പിച്ച് ബജാജ്..

അടുത്തിടെയാണ് 1.36ലക്ഷം രൂപയ്ക്ക് ബജാജിന്റെ കരുത്തുറ്റ മോഡൽ ഡോമിനാർ 400 വിപണിയിലെത്തിച്ചേർന്നത്. എന്നാൽ വിലക്കയറ്റം പുതുതായി ലോഞ്ച് ചെയ്ത ഈ ബൈക്കിന് ബാധകമായിരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മോട്ടോർസൈക്കിൾ വിലവർധിപ്പിച്ച് ബജാജ്..

പുതുവർഷത്തിൽ വില വർധിപ്പിക്കുമെന്ന വാർത്തയുമായി ഹ്യുണ്ടായ്, ഹോണ്ട, നിസാൻ, റിനോ, ടൊയോട്ട, ടാറ്റ മോട്ടേഴ്സ്, മെഴ്സിഡസ്-ബെൻസ്, ഇസുസു, ഷവർലെ തുടങ്ങിയ കാർ നിർമാതാക്കൾ ഇതിനകം തന്നെ രംഗത്തുണ്ട് അതിനുപിന്നാലെയാണ് ബജാജിന്റെ ഈ നീക്കവും.

  
കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Announces Price Increase Of Its Motorcycles
Story first published: Thursday, December 22, 2016, 11:33 [IST]
Please Wait while comments are loading...

Latest Photos