പുതിയ പൾസർ 150എൻഎസുമായി ബജാജ്!!

Written By:

പൾസർ 200എൻഎസിന്റെ ഇളംതലമുറക്കാരനായി അടുത്ത വർഷത്തോടുകൂടി വിപണിയിലെത്തുന്ന പുതിയ പൾസർ 150എൻഎസിന്റെ ടീസർ വീഡിയോ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. മറ്റ് വിപണിയിലേക്കു ഈ പൾസർ മോഡലിനെ അയക്കാൻ കമ്പനി ഇതിന്റെ നിർമാണം നേരത്തേതന്നെ ആരംഭിച്ചിരുന്നു.

പുതിയ പൾസർ 150എൻഎസുമായി ബജാജ്!!

നിലവിൽ തായ്‍ലാന്റ്, തുർക്കി, ഫിൻ‌ലാന്റ്, പെറു, മെക്സികോ, കോളംബിയ, യുഎസ് എന്നിവിടങ്ങളിലേക്ക് ഈ പൾസർ മോഡലിന്റെ കയറ്റുമതി നടത്തുന്നത്.

പുതിയ പൾസർ 150എൻഎസുമായി ബജാജ്!!

ഇന്ത്യയിൽ ഏറെ പ്രതീക്ഷപുലർത്തുന്ന ഒരു മോഡൽകൂടിയാണിത്. അടുത്ത വർഷം ആദ്യത്തോടുകൂടി ബജാജ് പൾസർ 150 എൻഎസിന്റെ അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ പൾസർ 150എൻഎസുമായി ബജാജ്!!

ലോഞ്ചിനോടനുബന്ധിച്ചുള്ള ബൈക്കിന്റെ പരീക്ഷണയോട്ടവും ഇന്ത്യൻ റോഡുകളിൽ നടത്തിക്കഴിഞ്ഞു. ആ നിലയ്ക്ക് ഉടൻ തന്നെ ലോഞ്ചും പ്രതീക്ഷിക്കാവുന്നതാണ്.

പുതിയ പൾസർ 150എൻഎസുമായി ബജാജ്!!

മുൻ മോഡൽ പൾസർ 200എൻഎസ് സമാനമായ ഡിസൈൻ ശൈലി തന്നെയാണ് ഈ ബൈക്കിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. 150സിസി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു എന്നുള്ള ഒരേയൊരു മാറ്റം മാത്രമാണുള്ളത്.

പുതിയ പൾസർ 150എൻഎസുമായി ബജാജ്!!

149.5സിസി ട്വിൻ സ്പാർക് ഫോർ പാൾവ് എയർ കൂൾഡ് എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 16.7ബിഎച്ച്പിയും 13എൻഎം ടോർക്കുമാണ് ഇതുല്പാദിപ്പിക്കുന്നത്. ഇതേ എൻജിൻ തന്നെ പൾസർ 150 എഎസ് മോഡൽ വഴി ഇന്ത്യൽ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ പൾസർ 150എൻഎസുമായി ബജാജ്!!

സിബിആർ 150യുമായി താരതമ്യം ചെയ്യുമ്പോൾ ഈ ബൈക്കാണ് ബജാജിന്റെ രണ്ടാമത്തെ മികച്ച പെർഫോമൻസ് ബൈക്ക് എന്നു പറയാവുന്നത്. പൾസർ 150 മോഡലുകളിൽ ഉള്ളതിനേക്കാൾ സാങ്കേതികമായി മികവുപുലർത്തുന്ന എൻജിൻ കൂടിയാണിത്.

പുതിയ പൾസർ 150എൻഎസുമായി ബജാജ്!!

ഇന്ത്യയിലവതിരിപ്പിക്കുന്ന രണ്ടാമത്തെ പുത്തൻ തലമുറ നേക്കഡ് മോട്ടോർസൈക്കിളാണ് പൾസർ എൻഎസ്.

പുതിയ പൾസർ 150എൻഎസുമായി ബജാജ്!!

ഒരു വർഷം മുൻപാണ് പൾസർ 200എൻഎസ് വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടത്. ഈ മോഡലിന് ഇന്ത്യൻ വിപണിയിൽ ഒരു തിരിച്ചുവരവുണ്ടാകുമെന്നാണ് പ്രതീക്ഷ.

പുതിയ പൾസർ 150എൻഎസുമായി ബജാജ്!!

സുസുക്കി ജിക്സർ, ഹോണ്ട സിബി ഹോർനെറ്റ് എന്നീ മോഡലുകളുമായി കിടപിടിക്കാൻ എത്തുന്ന പൾസർ 150 എൻഎസിന് 85,000രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

പുതിയ പൾസർ 150എൻഎസുമായി ബജാജ്!!

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട

ഒരു ക്ലാസ്സി ബൈക്കുമായി കാവസാക്കി ഇന്ത്യയിലേക്ക്

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Pulsar 150 NS Teased; To Be Launched In India In 2017
Story first published: Thursday, December 8, 2016, 11:37 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark