പുതിയ 400സിസി പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

By Praseetha

പുതിയ പൾസർ മോഡൽ സിഎസ് 400-ലൂടെ ബജാജും ക്രൂസർ സെഗ്മെന്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. പ്രീമിയം കമ്മ്യൂട്ടർ സെഗ്മെന്റ് കീഴടക്കിയതിന് ശേഷം റോയൽ എൻഫീൽഡിന്റെ അധീനതയിലുള്ള ഈ സെഗ്മെന്റിൽ ഒരു സ്ഥാനം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പൾസർ സിഎസ് 400 മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ കൂടുതൽപേർ ആഗ്രഹിക്കുന്ന 10 ടൂവീലറുകൾ

2014 ഓട്ടോഎക്സ്പോയിലാണ് ആദ്യമായി ഈ പെർഫോമൻസ് ക്രൂസറിന്റെ പ്രദർശനം നടത്തിയത്. 2016 മെയ് അല്ലെങ്കിൽ ജൂൺ ആരംഭത്തിലായിരിക്കും പുതിയ പള്‍സറിന്റെ വിപണി പ്രവേശം.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

കെടിഎം-ൽ ഉപയോഗിച്ചിട്ടുള്ള 373.2സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് പുത്തൻ പൾസറിന് കരുത്തേകാൻ ഉപയോഗിച്ചിരിക്കുന്നത്.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

6 സ്പീഡ് മാനുവൽ ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുള്ള എൻജിൻ 43ബിഎച്ച്പിയും 35എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

ലിറ്ററിന് 25-28 കിലോമീറ്റർ മൈലേജുള്ള ഈ ബൈക്കിന്റെ ഉയർന്ന വേഗത 165km/h ആണ്.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

രണ്ട് വീലുകളിലും എബിഎസ് അടക്കം ഡിസ്ക് ബ്രേക്കുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

സസ്പെൻഷനെ കുറിച്ച് പറയുകയാണെങ്കിൽ മുന്നിൽ അപ് സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

ബ്രൈറ്റ് ഹാലോജെൻ ഹെഡ്‌ലാമ്പ്, പുതുക്കിയ ഫ്യുവൽ ടാങ്ക്, കെടിഎംമ്മിൽ കാണുന്ന മിഡ്ഷിപ്പ് എക്സോസ്റ്റ് എന്നിവയാണ് സിഎസ് 400 പൾസറിന്റെ മുഖ്യാകർഷണം എന്നുപറയാൻ.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

ക്രൂസർ ബൈക്കുകൾക്ക് പരമ്പരാഗതമായി നൽകാറുള്ള ഹാന്റിൽ ബാറുകളാണ് തന്നെയാണ് ഈ ബൈക്കിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

പിൻഭാഗത്തായി എൽഇഡി ടെയിൽലാമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര യാത്രയ്ക്ക് സഹായകമാകുന്ന റൈഡ് പൊസിഷനാണ് നൽകിയിരിക്കുന്നതും.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

വിലയുടെ കാര്യത്തില്‍ ഡ്യൂക്കുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ടാകുമെന്നതു തീര്‍ച്ചയാണ്.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

രണ്ട് ലക്ഷമോ അതിൽ കുറവോ ആയിരിക്കാം പുതിയ പൾസർ മോഡലിന്റെ പ്രതീക്ഷിക്കാവുന്ന വില.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

റോയൽ എൻഫീൽഡിന്റെ മേൽക്കോയ്മയിലുള്ള ക്രൂസർ സെഗ്മെന്റിൽ കൈകടത്താൻ ഇന്നുവരെ ആർക്കൊണ്ടും സാധിച്ചിട്ടില്ല.

ബജാജിന്റെ പുത്തൻ പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ?

എൻഫീൽഡിന് വലിയൊരു വെല്ലുവിളി ഉയർത്തിയാണ് ബജാജിന്റെ ഈ സെഗ്മെന്റിലേക്കുള്ള അരങ്ങേറ്റം. അപ്പോൾ മുഖ്യ എതിരാളി റോയൽ എൻഫീൽഡ് തന്നെയെന്ന് നിസംശയം പറയാം. കൂടാതെ മഹീന്ദ്ര മോജോയേയും എതിരാളിയുടെ കൂട്ടത്തിൽ കൂട്ടാം.

കൂടുതൽ വായിക്കൂ

ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

കൂടുതൽ വായിക്കൂ

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
5 Most Important Things About Bajaj Pulsar CS400
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X