വി-15 ന് ശേഷം പുതിയ വി-125സിസി ബൈക്കുമായി ബജാജ്!!!

Written By:

ബജാജ് ജനപ്രീതിയാർജ്ജിച്ച 'വി' മോട്ടോർസൈക്കിളിന്റെ 125സിസി വേരിയന്റുമായി എത്തുന്നു. വി 125 അല്ലെങ്കിൽ വി12 എന്ന പേരിലായിരിക്കും ഈ ബൈക്ക് പുറത്തിറങ്ങുക. ബൈക്ക് നിർമാണം ഇതിനകം തന്നെ ആരംഭിച്ചുക്കഴിഞ്ഞെന്നാണ് കമ്പനി അറിയിപ്പ്.

To Follow DriveSpark On Facebook, Click The Like Button
വി-15 ന് ശേഷം പുതിയ വി-125സിസി ബൈക്കുമായി ബജാജ്!!!

ബജാജ് വിയ്ക്ക് ലഭിച്ച അതെ വിജയം ആവർത്തിക്കാൻ ഈ പതിപ്പിനും സാധിക്കുമെന്നുള്ള പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.

വി-15 ന് ശേഷം പുതിയ വി-125സിസി ബൈക്കുമായി ബജാജ്!!!

മികച്ച മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് ഉറപ്പാക്കുന്ന ഈ ബൈക്കിന് നിലവിലുള്ള വി മോട്ടോർസൈക്കിളിന് സമാനമായ ഡിസൈൻ തന്നെയായിരിക്കും ഉണ്ടായിരിക്കുക.

വി-15 ന് ശേഷം പുതിയ വി-125സിസി ബൈക്കുമായി ബജാജ്!!!

എന്നാൽ വിക്രാന്തിന്റെ ലോഹഭാഗങ്ങൾ ഉപയോഗിച്ചായിരിക്കില്ല നിർമാണമെന്നും കമ്പനി അറിയിപ്പുനൽകിയിട്ടുണ്ട്. വിയുടെ അതെ കഫേ റേസർ ഡിസൈനായിരിക്കും ഈ ബൈക്കിലുമുണ്ടാവുക.

വി-15 ന് ശേഷം പുതിയ വി-125സിസി ബൈക്കുമായി ബജാജ്!!!

മികച്ച പെർഫോമൻസും മൈലേജും കാഴ്ചവെക്കുന്ന ബജാജിൽ നിന്നുമുള്ള 125സിസി എൻജിൻ തന്നെയായിരിക്കും വി12 അല്ലെങ്കിൽ വി125-ന് കരുത്തേകുക. എൻജിനിൽ 5 സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തുന്നതായിരിക്കും.

വി-15 ന് ശേഷം പുതിയ വി-125സിസി ബൈക്കുമായി ബജാജ്!!!

125സിസിക്കും അതിനുമുകളിലുള്ള ബൈക്കുകളിൽ നിർബന്ധിതമാക്കിയതിനാൽ സുരക്ഷ ഉറപ്പാക്കാൻ വി12-ൽ എബിഎസ് കൂടി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

വി-15 ന് ശേഷം പുതിയ വി-125സിസി ബൈക്കുമായി ബജാജ്!!!

ബിഎസ് IV എമിഷൻ ചട്ടവട്ടങ്ങൾ പാലിക്കുന്ന എൻജിനുമായിരിക്കും ഇതെന്നാണ് കമ്പനിയും ഉറപ്പാക്കുന്നത്.

വി-15 ന് ശേഷം പുതിയ വി-125സിസി ബൈക്കുമായി ബജാജ്!!!

റോഡുകളുടെ പരിതസ്ഥിതിയ്ക്ക് അനുസൃതമായി ലിറ്ററിന് 45 മുതൽ 50 കി.മി മൈലേജ് വരെ ഈ ബൈക്കിന് വാഗ്ദാനം ചെയ്യാൻ കഴിയും.

വി-15 ന് ശേഷം പുതിയ വി-125സിസി ബൈക്കുമായി ബജാജ്!!!

ഏതാണ്ട് 53,000 രൂപയ്ക്കായിരിക്കും പുതിയ വി 125സിസി ബൈക്കിന്റെ വിപണിവില. കൂടുതൽ കളർ ഓപ്ഷനുകളും ബജാജ് ഈ ബൈക്കിന് ഓഫർ ചെയ്യുന്നതായിരിക്കും.

വി-15 ന് ശേഷം പുതിയ വി-125സിസി ബൈക്കുമായി ബജാജ്!!!

ഈ വർഷം തന്നെ ലോഞ്ച് ചെയ്യുമെന്നുള്ള അറിയിപ്പുണ്ടായിരുന്നുവെങ്കിലും പുതിയ ബജാജ് ഡോമിനോർ ലോഞ്ച് വൈകുന്നതിനാൽ വിപണിപ്രവേശം ഇനിയും വൈകാനുള്ള സാധ്യതയാണുള്ളത്. ഈ ബൈക്കിനെ ഒരുപക്ഷെ പുതുവർഷത്തിൽ പ്രതീക്ഷിച്ചാൽ മതിയായിരിക്കും.

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Auto Working On A 125CC ‘V’ Motorcycle
Story first published: Tuesday, November 22, 2016, 16:04 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark