വിപണി പ്രതീക്ഷിച്ച് പുതിയ ബജാജ് വി12!!!

Written By:

'വി' സീരിസിലെ അടുത്ത ബൈക്ക് ഒരു 125സിസി കമ്മ്യൂട്ടർ ബൈക്കായിരുന്നുവെന്ന് ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമാതാവായ ബജാജ് ഇതിനകം തന്നെ വെളിപ്പെടുത്തിയിരുന്നു. 'വി 12' എന്ന പേരിൽ ദില്ലി എക്സ്ഷോറും 56,200രൂപയ്ക്കായിരിക്കും ബൈക്ക് വിപണിയിലെത്തിച്ചേരുക.

വിപണി പ്രതീക്ഷിച്ച് പുതിയ ബജാജ് വി12!!!

ബജാജ് ഓട്ടോ പ്രസിണ്ടന്റ് എറിക് വാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ വി12 ബൈക്ക് ഡിസംബറോടുകൂടി നിരത്തിലെത്തുമെന്നും എറിക് വ്യക്തമാക്കി.

വിപണി പ്രതീക്ഷിച്ച് പുതിയ ബജാജ് വി12!!!

ബജാജ് വി15 ബൈക്കുകളേപ്പോലെ വിക്രാന്തിന്റെ ലോഹഭാഗങ്ങൾ ഉപയോഗിച്ചാരിക്കും ഈ ബൈക്കിന്റേയും നിർമാണം നടത്തുക. എന്നാൽ ലോഹഭാഗങ്ങൾ വളരെ കുറച്ച് മാത്രമായിരിക്കും ഉപയോഗപ്പെടുത്തുക.

വിപണി പ്രതീക്ഷിച്ച് പുതിയ ബജാജ് വി12!!!

ബൈക്ക് നിർമാണം ഇതിനകം തന്നെ ആരംഭിച്ചുക്കഴിഞ്ഞെന്നാണ് കമ്പനി അറിയിപ്പ്. ബജാജ് വിയ്ക്ക് ലഭിച്ച അതെ വിജയം ആവർത്തിക്കാൻ ഈ പതിപ്പിനും സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കമ്പനി.

വിപണി പ്രതീക്ഷിച്ച് പുതിയ ബജാജ് വി12!!!

വി15 ന് സമാനമായ സ്റ്റൈലിംഗ് ഫീച്ചറുകൾ തന്നെയായിരിക്കും വി12 ബൈക്കുകൾക്കുമുണ്ടാവുക. 125സിസി എൻജിനായിരിക്കും വി12ന് കരുത്തേകുന്നത്. ബിഎസ് IV എമിഷൻ ചട്ടവട്ടങ്ങൾ പാലിക്കുന്ന എൻജിനുമായിരിക്കും ഇതെന്നാണ് കമ്പനിയും ഉറപ്പാക്കുന്നത്.

വിപണി പ്രതീക്ഷിച്ച് പുതിയ ബജാജ് വി12!!!

റോഡുകളുടെ പരിതസ്ഥിതിയ്ക്ക് അനുസൃതമായി ലിറ്ററിന് 45 മുതൽ 50 കി.മി മൈലേജ് വരെ ഈ ബൈക്കിന് വാഗ്ദാനം ചെയ്യാൻ കഴിയും.

വിപണി പ്രതീക്ഷിച്ച് പുതിയ ബജാജ് വി12!!!

125 സെഗ്മെന്റിൽ ഹീറോ സ്പ്ലെന്റർ, യമഹ സല്യൂട്ടോ, ഹോണ്ട സിബി ഷൈൻ എന്നീ ബൈക്കുകളുമായിട്ടായിരിക്കും ബജാജ് വി12 ന് ഏറ്റുമുട്ടേണ്ടതായി വരിക.

 
കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Confirms New V12 Commuter Motorcycle — Price, Launch Date Revealed
Story first published: Wednesday, November 30, 2016, 9:30 [IST]
Please Wait while comments are loading...

Latest Photos