സ്ലിപ്പർ ക്ലച്ചുമായി ബജാജിന്റെ പുത്തൻ 400സിസി സ്പോർട്സ് ബൈക്ക്

Written By:

ഇന്ത്യൻ സ്പോർട്സ് ബൈക്ക് സെഗ്മെന്റിലേക്ക് പുതിയ പൾസർ വിഎസ്400 മോഡലുമായി ബജാജെത്തുന്നു. ദീപാവലിയോടനുബന്ധിച്ചായിരിക്കും സ്ലിപ്പർ ക്ലച്ച് ഉൾപ്പെടുത്തിയിട്ടുള്ള ഈ മോഡലിന്റെ അവതരണം.

കെടിഎം ഡ്യൂക്ക് 390, കെടിഎം ആർസി390 മോഡലുകളിൽ ഇതിനകം തന്നെ സ്ലിപ്പർ ക്ലച്ച് ലഭ്യമാക്കിയിട്ടുണ്ട് എന്നതുകൊണ്ടും കെടിഎംമായുള്ള പങ്കാളിത്തതിലുമാണ് പൾസർ വിഎസ് 44 സ്പോർട്സ് ബൈക്കിലും സ്ലിപ്പർ ക്ലച്ച് ഉൾപ്പെടുത്തത്.

സ്ലിപ്പർ ക്ലച്ചുമായി ബജാജിന്റെ പുത്തൻ 400സിസി സ്പോർട്സ് ബൈക്ക്

കെടിഎംമിന്റെ എൻജിനുൾപ്പടെയുള്ള പല ഫീച്ചറുകളും ഉൾക്കൊണ്ടാണ് ബജാജ് പുതിയ പൾസറിന്റെ നിർമാണം നടത്തിയിട്ടുള്ളത്.

സ്ലിപ്പർ ക്ലച്ചുമായി ബജാജിന്റെ പുത്തൻ 400സിസി സ്പോർട്സ് ബൈക്ക്

സാധാരണയായി ഗിയർ മാറ്റുമ്പോൾ സ്പീഡ് കുറയുമല്ലോ എന്നാൽ അതില്ലാതിരിക്കാനാണ് സ്ലിപ്പർ ക്ലച്ച് പ്രത്യേകിച്ചും പെർഫോമൻസ് ബൈക്കുകളിൽ ഉപയോഗിക്കുന്നത്.

സ്ലിപ്പർ ക്ലച്ചുമായി ബജാജിന്റെ പുത്തൻ 400സിസി സ്പോർട്സ് ബൈക്ക്

കൂടിയ ഡിസ്പ്ലെയിസ്മെന്റുള്ള നാല് സ്ട്രോക്ക് എൻജിനുള്ള ബൈക്കുകളിലാണ് സാധാരണയായി സ്ലിപ്പർ ക്ലച്ച് ഉപയോഗിക്കാറ്. നിലവിലുള്ള ക്ലച്ചിനൊപ്പം ഉപയോഗിക്കുന്ന ഈ സംവിധാനം എൻജിൻ ബ്രേക്കിംഗ് മുലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നു.

സ്ലിപ്പർ ക്ലച്ചുമായി ബജാജിന്റെ പുത്തൻ 400സിസി സ്പോർട്സ് ബൈക്ക്

പെട്ടെന്ന് വളവുകൾ വരുമ്പോൾ ബൈക്കിന്റെ നിയന്ത്രണം ഉറപ്പുവരുത്തുവാൻ ഗിയർ ഡൗൺ ചെയ്യുമ്പോൾ സ്ലിപ്പർ ക്ലച്ചെന്ന സംവിധാനം ക്ലച്ച് പ്ലേറ്റുകളുടെ പിടുത്തം അയക്കുകയും തന്മൂലം ഉയർന്ന ടോക്ക് വീലുകളിലെത്തുന്നത് തടയുകയും ചെയ്യും. ഇതാകട്ടെ ബൈക്കിന്റെ മെച്ചപ്പെട്ട നിയന്ത്രണം ഉറപ്പുവരുത്തുന്നു.

സ്ലിപ്പർ ക്ലച്ചുമായി ബജാജിന്റെ പുത്തൻ 400സിസി സ്പോർട്സ് ബൈക്ക്

പൾസർ ബ്രാന്റിലായിരിക്കില്ല ഈ പുതിയ ബൈക്ക് വില്പനയ്ക്കെത്തുകയെന്നും പുതിയൊരു സബ്-ബ്രാന്റ് ഇതിനായി രുപപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്ലിപ്പർ ക്ലച്ചുമായി ബജാജിന്റെ പുത്തൻ 400സിസി സ്പോർട്സ് ബൈക്ക്

ബജാജിന്റെ ഡിടിഎസ്-ഐ സാങ്കേതികതയിൽ കെടിഎം ഡ്യൂക്ക് 390ന്റെ 373.27സിസി സിങ്കൾ സിലിണ്ടർ എൻജിൻ കടമെടുത്താണ് പുതിയ വിഎസ് 400 ന് കരുത്തേകുന്നത്.

സ്ലിപ്പർ ക്ലച്ചുമായി ബജാജിന്റെ പുത്തൻ 400സിസി സ്പോർട്സ് ബൈക്ക്

ബജാജ് ഈ 34 ബിഎച്ച്പിയുള്ള എൻജിനിൽ 6 സ്പീഡ് ഗിയർബോക്സാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

സ്ലിപ്പർ ക്ലച്ചുമായി ബജാജിന്റെ പുത്തൻ 400സിസി സ്പോർട്സ് ബൈക്ക്

എൻജിൻ കൂടാതെ മറ്റ് പുതിയ ഫീച്ചറുകളുടെ നീണ്ടനിര തന്നെയൊരുക്കിയിട്ടുണ്ട് ഈ പുത്തൻ ബൈക്കിൽ. ഡ്യുവൽ ചാനൽ എബിഎസ്, ഫ്രണ്ട്-റിയർ ഡിസ്ക് ബ്രേക്കുകൾ, ബ്ലാക്ക് അലോയ് വീലുകൾ, വണ്ണംകൂടിയ എക്സോസ്റ്റ്, ഡ്യുവൽ ഡിജിറ്റൽ ക്ലസ്റ്റർ ഡിസ്പ്ലെ, ഡെ ടൈം റണ്ണിംഗ് ലാമ്പ് എന്നിവയാണ് ആ സവിശേഷതകൾ.

സ്ലിപ്പർ ക്ലച്ചുമായി ബജാജിന്റെ പുത്തൻ 400സിസി സ്പോർട്സ് ബൈക്ക്

ഓക്ടോബർ അവസാനം ദീപാവലിയോടനുബന്ധിച്ചായിരിക്കും ബജാജ് ഈ ബൈക്കിനെ വിപണിയിലെത്തിക്കുക.

സ്ലിപ്പർ ക്ലച്ചുമായി ബജാജിന്റെ പുത്തൻ 400സിസി സ്പോർട്സ് ബൈക്ക്

എബിഎസ് ഉൾപ്പെടുത്തിയും ഇല്ലാതെയും 1.7ലക്ഷം എക്സ്ഷോറും വിലയ്ക്കായിരിക്കും പുതിയ ബജാജ് വിഎസ്400 എത്തിച്ചേരുക.

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj VS400 To Be Equipped With Slipper Clutch
Story first published: Tuesday, September 27, 2016, 9:30 [IST]
Please Wait while comments are loading...

Latest Photos