150സിസി സ്കൂട്ടറുമായി ബെനല്ലി

Written By:

പ്യാജിയോയുടെ പുതിയ അപ്രീലിയ എസ്ആർ 150 ഓഗസ്റ്റോടുകൂടി വിപണിയിൽ എത്താനിരിക്കുന്ന വേളയിലാണ് മറ്റൊരു ഇറ്റാലിയൻ കമ്പനിയായ ബെനല്ലിയുടെ പുത്തൻ ബൈക്കിന്റെ ചാരപടങ്ങൾ പുറത്തിറങ്ങുന്നത്. പൂനെ നാഷണൽ ഹൈവേയിലാണ് ഈ പുതിയ 150സിസി സ്കൂട്ടർ പരീക്ഷണം ഓട്ടം നടത്തുന്നതായി കാണപ്പെട്ടത്.

ബെനെല്ലിയുടെ ആദ്യ അഡ്വെഞ്ചർ ടൂറർ ഇന്ത്യയിൽ

പരിപൂർണമായും നിർമാണം പൂർത്തിയാക്കിയ ഈ വാഹനത്തെ പാതി മൂടപ്പെട്ട നിലയിലാണ് നിരത്തിലിറക്കിയത്. മോഡൽ ഏതാണെന്നുള്ള വ്യക്തമായ ധാരണയില്ലെങ്കിലും കഫെനെരോ 150 ആകാനാണ് സാധ്യത. നിലവിൽ 150സിസി സെഗ്മെന്റിൽ മറ്റൊരു സ്കൂട്ടർ ഇല്ലാത്തതിനാൽ ബെനല്ലി കഫെനെരോ 150 ആയിരിക്കും ഏറ്റവും കരുത്തുറ്റത്.

150സിസി സ്കൂട്ടറുമായി ബെനല്ലി

പുതിയ 150സിസി സ്കൂട്ടറിന് മസിലൻ ആകാരഭംഗി ഉള്ളതായിട്ടാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വിൻഡ് സ്ക്രീനും ആഗുലാർ ഹെഡ്‌ലാമ്പുമാണ് മറ്റൊരു പ്രത്യേകതയായി കാണുന്നത്.

150സിസി സ്കൂട്ടറുമായി ബെനല്ലി

5 സ്പോക്ക് അലോയ് വീലുകളാണ് ഈ പുത്തൻ സ്കൂട്ടറിന് നൽകിയിരിക്കുന്നത്. കൂട്ടത്തിൽ ഡിസ്ക് ബ്രേക്കുകളാണ് രണ്ട് വീലുകളിലും ഉപയോഗിച്ചിട്ടുള്ളത്.

150സിസി സ്കൂട്ടറുമായി ബെനല്ലി

പിൻ ചക്രത്തിൽ ഷോക്ക് അബ്സോബറുകളും നൽകിയിട്ടുള്ളതായി കാണാം. കൂടാതെ വണ്ണം കൂടിയ എക്സോസ്റ്റാണ് ഘടിപ്പിച്ചിരിക്കുന്നത്.

150സിസി സ്കൂട്ടറുമായി ബെനല്ലി

13.4ബിഎച്ച്പി കരുത്തുള്ള 150സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ സ്കൂട്ടരിന് കരുത്ത് പകരുന്നത്. 150 കിലോഗ്രാമാണിതിന്റെ ഭാരം.

150സിസി സ്കൂട്ടറുമായി ബെനല്ലി

ഇന്ത്യൻ വിപണിയിൽ എന്നാണ് എത്തിച്ചേരുന്നത് എന്നതിനെ കുറിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

150സിസി സ്കൂട്ടറുമായി ബെനല്ലി

വിപണിയിൽ എത്തിക്കഴിഞ്ഞാൽ പുതുതായി ഇറങ്ങാൻ പോകുന്ന

അപ്രീലിയ എസ്ആർ 150 ആയിരിക്കും മുഖ്യ എതിരാളിയാവുക.

കൂടുതൽ വായിക്കൂ

വരുന്നു കരുത്തുറ്റ ബെനെല്ലി ടോർണാഡോ 302

കൂടുതല്‍... #ബെനെല്ലി #benelli
English summary
Spied: Benelli Cafanero 150 Scooter Spotted Testing In India
Story first published: Wednesday, March 23, 2016, 14:18 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark