ബെനെല്ലിയുടെ ആദ്യ അഡ്വെഞ്ചർ ടൂറർ ഇന്ത്യയിൽ

Written By:

ബെനെല്ലിയുടെ അഡ്വെഞ്ചർ ടൂറർ ബൈക്ക് ടിആർകെ 502 ഓട്ടോഎക്സ്പോയിൽ അവതരിച്ചു. അഡ്വഞ്ചെര്‍ ടൂറർ സെഗ്മെന്റിലുള്ള ഈ ബൈക്കിനെ ഇതാദ്യമായാണ് കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. സാഹസിക യാത്രകള്‍ക്ക് ഉതകുന്ന രീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള ടിആർകെ ഈ വർഷം പകുതിയോട് കൂടി വിപണിയിലെത്തുന്നതായിരിക്കും. ഏകദേശം അഞ്ച് ലക്ഷത്തിനടുത്താകും ഇതിന്റെ വില.

ബെനലി
 

എൻജിൻ & ഗിയർബോക്സ്

48ബിഎച്ച്പി കരുത്തും 45എൻഎം ടോർക്കും നൽകുന്ന 500സിസി ഓയിൽ കൂൾഡ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.6സ്പീഡ് ഗിയർബോക്സാണ് എൻജിനിൽ ഘടിപ്പിച്ചിരിക്കുന്നത്. സാഹസിക യാത്രയ്ക്ക് കരുത്തേകാൻ 20 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് ഉപയോഗിച്ചിരിക്കുന്നത്.

സസ്പെൻഷൻ &ബ്രേക്ക്

മുന്നിൽ ക്രമീകരിക്കാവുന്ന 50എംഎം ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് കൊടുത്തിരിക്കുന്നത്. ഫോർ പിസ്ടൺ ക്യാലിപറുള്ള 320എംഎം ട്വിൻ ഫ്ലോട്ടിംഗ് ഡിസ്ക് ബ്രേക്ക് മുന്നിലും, ടു പിസ്ടൺ ക്യാലിപറുള്ള 260എംഎം സിങ്കിൾ ഡിസ്ക് ബ്രേക്ക് പിന്നിലും നൽകിയിരിക്കുന്നു. ഇവ രണ്ടിലും എബിഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ബെനലി
 

ഡിസൈൻ

കാഴ്ചയിൽ താരതമ്യേന ചെറുതാണെങ്കിലും ഉയർന്ന ഗ്രൗണ്ട് ക്ലിയറന്‍സും, ട്വിൻ ഹെഡ്‌ലൈറ്റും, ലോങ് സസ്പെൻഷനും, ഹൈ ഹാൻഡിൽ ബാറുകളും ഇതിനെ ഒരുത്തമ അഡ്വെഞ്ചർ ബൈക്കാകി മാറ്റുന്നു.

ഈ വർഷം പകുതിയോടെയാണ് ബെനെല്ലി അഡ്വെഞ്ചർ ടൂറർ ഇന്ത്യൻ നിരത്തിലെത്തുക. സുസുക്കി വി-സ്റ്റോം 650 ആണിതിന്റെ മുഖ്യ എതിരാളി.

 
English summary
2016 Auto Expo: Benelli TRK 502 Adventure Tourer Makes India Debut

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X