വരുന്നു കരുത്തുറ്റ ബെനെല്ലി ടോർണാഡോ 302

By Praseetha

ബെനെല്ലിയുടെ ഫുള്ളി ഫെയേർഡ് എൻട്രിലെവൽ സ്പോർട്സ് ബൈക്കായ ടോർണാഡോ 302 ഓട്ടോ എക്സ്പോയിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു. നേക്കഡ് ബൈക്കായ ടിഎൻടി 300ന്റെ ഫുള്ളി ഫെയേർഡ് വേർഷനാണ് ടോർണാഡോ.

ബെനെല്ലി ടോർണാഡോ 302

എൻജിൻ
ഡ്യുവൽ ഓവർഹെഡ് കാംഷാഫ്റ്റുള്ള 300സിസി ഇൻലൈൻ ട്വിന്‍ എൻജിനാണ് ടോർണാഡോയ്ക്ക് കരുത്തേകുന്നത്. ഇത് 35കുതിരശക്തിയും 27എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. 8.38സെക്കന്റുകൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റര്‍ വരെ വേഗതകൈവരിക്കാനിതിന് സാധിക്കും. 154km/h ആണിതിന്റെ കൂടിയ വേഗത. 6സ്പീഡ് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സസ്പെൻഷൻ & ബ്രേക്ക്
41എംഎം ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ മുന്നിൽ 260എംഎം ട്വിൻ ഡിസ്ക് ബ്രേക്കുകളും പിന്നിൽ 240എംഎം സിങ്കിൾ ഡിസ്ക് ബ്രേക്കുകളുമാണുള്ളത്.

ഡിസൈൻ
ഫുള്ളി ഫെയേർഡ് ഡിസൈനാണ് ടോർണാഡോയ്ക്ക് നൽകിയിരിക്കുന്നത്. മുൻവശത്തെ രണ്ട് ഹെഡ്‌ലാമ്പുകളും ഫെയറിംഗുമായി ഇഴുകിച്ചേരുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡബിൾ ബാരൽ എക്സോസ്റ്റാണ് ഇതിന്റെ മറ്റോരു പ്രത്യേകത.

ഈ വർഷം പകുതിയോടെ എത്തുന്ന ടോർണാഡോയ്ക്ക് ഏകദേശം 3ലക്ഷം രൂപ വരും. കെടിഎം ആർസി 390, കാവസാക്കി നിഞ്ച 300 എന്നിവയാണ് മുഖ്യ എതിരാളികൾ.

Most Read Articles

Malayalam
English summary
2016 Auto Expo: Benelli Tornado 302 Whirls Into India
Story first published: Wednesday, February 10, 2016, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X