125സിസി സെഗ്മെന്റിൽ 80km/l മൈലേജ് ബൈക്കുകൾ, വിശ്വാസമായില്ലേ?

Written By:

എൻട്രിലെവൽ കമ്മ്യൂട്ടർ, എൻട്രിലെവൽ സ്പോർട്സ് എന്നീ സെഗ്മെന്റുകൾക്ക് ഇടയിൽ വരുന്ന എക്സിക്യൂട്ടീവ് സെഗ്മെന്റിൽ പെടുന്ന 125സിസി ബൈക്കുകളാണിവ. നിത്യേനയുള്ള ഉപയോഗത്തിനായി ഇടത്തരക്കാരാണ് കൂടുതലായും ഈ ബൈക്കുകൾ തിരഞ്ഞെടുക്കുന്നത്.

പുതിയ 400സിസി പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ

മൈലേജിനും ഡിസൈനിനും ഒരുപോലെ പ്രാധാന്യം നൽകി നിർമിച്ചിട്ടുള്ള ബൈക്കുകളാണ് ഈ സെഗ്മെന്റിൽ പെടുന്നത്. ഇന്ത്യയിലെ എല്ലാ മുൻനിര നിർമാതാക്കളും ഒന്നാന്തരം ബൈക്കുകളേയാണ് ഈ സെഗ്മെന്റിൽ കാഴ്ചവെക്കുന്നത്. അത്തരത്തിൽ കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന ബൈക്കുകളെയാണിവിടെ അണിനിരത്തിയിരിക്കുന്നത്.

8. ഹീറോ ഇഗ്നിറ്റർ

8. ഹീറോ ഇഗ്നിറ്റർ

125സിസി സെഗ്മെന്റിലുള്ള ബൈക്കാണെങ്കിലും സ്പോർട്സ് ബൈക്കിന്റെ മാതൃകയിലാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. 11ബിഎച്ച്പിയും 11എൻഎം ടോർക്കും നൽകുന്ന 124.7സിസി എൻജിനാണ് ഇഗ്നിറ്ററിന് കരുത്തേകുന്നത്.

8. ഹീറോ ഇഗ്നിറ്റർ

8. ഹീറോ ഇഗ്നിറ്റർ

ഡ്രം ബ്രേക്ക് മോഡലിന് 60,500 രൂപയും ഡിസ്ക് ബ്രേക്കുള്ളതിന് 62,600രൂപയുമാണ് വില. ബൈക്കിന് മണിക്കൂറിൽ 55കിലോമീറ്റർ വേഗതയാണുള്ളത്.

07. ബജാജ് ഡിസ്‌കവർ

07. ബജാജ് ഡിസ്‌കവർ

ബജാജിന്റെ പൾസർ കഴിഞ്ഞാൽ പ്രശസ്തമായ മറ്റൊരു മോഡലാണ് ഡിസ്‌കവർ. ഗ്രാഫിക്സും പ്രത്യേക ഡിസൈനിലുള്ള അലോയ് വീലാണ് ഈ ബൈക്കിന്റെ മുഖ്യാകർഷണം. 13ബിഎച്ച്പിയും 10.8എൻഎം ടോർക്കും നൽകുന്ന 124.6സിസി ബൈക്കാണിത്.

07. ബജാജ് ഡിസ്‌കവർ

07. ബജാജ് ഡിസ്‌കവർ

വില- 51,003 (ഡ്രം ബ്രേക്ക്); 53,001(ഡിസ്ക് ബ്രേക്ക്) രൂപ

മൈലേജ്- 58km/l

06. സുസുക്കി സ്ലീംഗ്ഷോട്ട് പ്ലസ്

06. സുസുക്കി സ്ലീംഗ്ഷോട്ട് പ്ലസ്

മനോഹരമായ കളറും ഗ്രാഫിക്സും ഒത്തുചേർന്ന് ഷാർപ്പ് ലുക്കുള്ള ഒരു സുസുക്കി ബൈക്കാണ് സ്ലീംഗ്ഷോട്ട് പ്ലസ്. 8.5ബിഎച്ച്പിയും 10എൻഎം ടോർക്കും നൽകുന്ന 124സിസി എൻജിനാണ് സ്ലിംഗ്ഷോട്ടിന് കരുത്തേകുന്നത്.

06. സുസുക്കി സ്ലീംഗ്ഷോട്ട് പ്ലസ്

06. സുസുക്കി സ്ലീംഗ്ഷോട്ട് പ്ലസ്

വില- 53,635 (ഡ്രം ബ്രേക്ക്); 54,857(ഡിസ്ക് ബ്രേക്ക്) രൂപ

മൈലേജ്- 59km/l

05. ഹോണ്ട സിബി ഷൈൻ

05. ഹോണ്ട സിബി ഷൈൻ

ഹോണ്ടയുടെ ഉയർന്ന വില്പനയുള്ള നമ്പർ വൺ 125സിസി ബൈക്കാണ് സിബി ഷൈൻ. 10.57ബിഎച്ച്പിയും 10.30എൻഎം ടോർക്കും നൽകുന്ന 124.7സിസി എൻജിനാണ് സിബി ഷൈനിൽ ഉപയോഗിച്ചിരിക്കുന്നത്.

 05. ഹോണ്ട സിബി ഷൈൻ

05. ഹോണ്ട സിബി ഷൈൻ

വില- 55,559 (ഡ്രം ബ്രേക്ക്); 57,885(ഡിസ്ക് ബ്രേക്ക്) രൂപ

മൈലേജ്- 65km/l

04. ഹീറോ ഗ്ലാമർ എഫ്ഐ

04. ഹീറോ ഗ്ലാമർ എഫ്ഐ

ഉയർന്ന പെർഫോമൻസിന് സഹായകമാകുന്ന ഫ്യുവൽ ഇഗ്നീഷ്യൻ എന്ന പുത്തൻ സാങ്കേതികത ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഈ ബൈക്കില്‍. 9ബിഎച്ച്പിയും 10.35എൻഎം ടോർക്കും സൃഷ്ടിക്കുന്ന 124.8സിസി എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്.

 04. ഹീറോ ഗ്ലാമർ എഫ്ഐ

04. ഹീറോ ഗ്ലാമർ എഫ്ഐ

വില- 65,600(ഡിസ്ക് ബ്രേക്ക്) രൂപ

മൈലേജ്- 72 km/l

03. ടിവിഎസ് ഫിനിക്സ്

03. ടിവിഎസ് ഫിനിക്സ്

നല്ല പെർഫോമൻസും ലുക്കുമുള്ള ടിവിഎസ് ബൈക്കാണ് ഫിനിക്സ്. 11ബിഎച്ച്പിയും 10.8എൻഎം ടോർക്കും നൽകുന്ന 124.5സിസി എൻജിനാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.

03. ടിവിഎസ് ഫിനിക്സ്

03. ടിവിഎസ് ഫിനിക്സ്

വില- 52,369 (ഡ്രം ബ്രേക്ക്); 54,392(ഡിസ്ക് ബ്രേക്ക്) രൂപ

മൈലേജ്- 77 km/l

02. യമഹ സല്യൂടോ

02. യമഹ സല്യൂടോ

ഫെയറിംഗും ടാങ്ക് ഫ്രേയിമും ഉൾപ്പെടുത്തി ഈ സെഗ്മെന്റിൽ മറ്റ് ബൈക്കുകളേക്കാൾ സ്പോർടി ലുക്ക് കൈവരിച്ച ബൈക്കാണ് യമഹ സല്യൂടോ. 8ബിഎച്ച്പിയും 10.1എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 125സിസി ബൈക്കാണിത്.

02. യമഹ സല്യൂടോ

02. യമഹ സല്യൂടോ

വില- 52,600 (ഡ്രം ബ്രേക്ക്)

മൈലേജ്- 78 km/l

01. ഹീറോ സ്പ്ലെന്റർ

01. ഹീറോ സ്പ്ലെന്റർ

ഏത് സെഗ്മെന്റ് ബൈക്ക് എടുത്താലും വില്പനയിലും മൈലേജിലും എന്നും മുന്നിട്ട് നിൽക്കുന്ന നമ്പർ വൺ ബൈക്കാണ് ഹീറോ സ്പ്ലെന്റർ. 9ബിഎച്ച്പിയും 10.35എൻഎം ടോർക്കും നൽകുന്ന 124.7സിസി എൻജിനാണ് സ്പ്ലെന്ററിനുള്ളത്.

01. ഹീറോ സ്പ്ലെന്റർ

01. ഹീറോ സ്പ്ലെന്റർ

വില- 53,600 (ഡ്രം ബ്രേക്ക്)

മൈലേജ്- 83 km/l

കൂടുതൽ വായിക്കൂ

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

കൂടുതൽ വായിക്കൂ

ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

കൂടുതല്‍... #മൈലേജ് #mileage
English summary
Can You Get 80 km/l On Your Bike? Top 8 Bikes In 125cc Segment
Story first published: Friday, May 6, 2016, 17:23 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark