സ്കൂട്ടർ ഓടിക്കാൻ ഉയരം ഒരു തടസമാണോ? എങ്കിലിതാ ചില പരിഹാരങ്ങൾ

By Praseetha

ഡ്രൈവിംഗ് സുഖവും സിറ്റിക്കകത്തെ ട്രാഫിക്കും കണക്കിലെടുക്കുമ്പോൾ ബൈക്കിനേക്കാൾ എന്തുകൊണ്ടും നല്ലത് സ്ക്കൂട്ടർ തന്നെയാണെന്ന് പറയാം. ഓടിക്കാൻ എളുപ്പമുള്ളതും, സ്റ്റോറേജ് സ്പേസുള്ളതും, മികച്ച മൈലേജ് നൽകുന്നതും എന്നാൽ ബൈക്കുകൾക്ക് സമാനമായ പെർഫമൻസ് കാഴ്ചവെക്കുന്നതുമായ വാഹനം തന്നെയാണ് സ്ക്കൂട്ടർ എന്നതിന് സംശയമില്ല.

കുറഞ്ഞവിലയ്ക്ക് ഹോണ്ടയുടെ പുതിയ 125സിസി ബൈക്കെത്തുന്നു

എന്നാൽ ചില പോരായ്മകളും ഉണ്ടിതിന്. ഉയരം കൂടിയ ആളുകൾക്ക് സൗകര്യപൂർവ്വം ഓടിക്കാൻ കഴിയുന്ന ഘടനയല്ല എന്നുള്ളതാണത്. ഉയരം എപ്പോഴേങ്കിലും സ്ക്കൂട്ടർ ഓടിക്കുന്നതിന് നിങ്ങൾക്ക് ഒരു തടസ്സമായിട്ടുണ്ടെങ്കിൽ ഇവിടെ ഉയരം കൂടിയ ചില സ്ക്കൂട്ടറുകളെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

ഹോണ്ട ആക്ടീവ

ഹോണ്ട ആക്ടീവ

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന ഒരു ഇരുചക്ര വാഹനമാണ് ആക്ടീവ. 760എംഎം സീറ്റ് ഹൈറ്റാണുള്ളത്. ഇത് ശരാശരി ഉയരമായതിനാൽ ഉയരമുള്ളവർക്കും സുഖകരമായി ഓടിക്കാവുന്നതാണ്.

ഹോണ്ട ആക്ടീവ

ഹോണ്ട ആക്ടീവ

  • എൻജിൻ - 109സിസി, 8ബിഎച്ച്പി, 8.7എൻഎംടോർക്ക്
  • മൈലേജ് - 66കിമി/ലി
  • ഓൺ റോഡ് വില - 53,000രൂപ
  • ടിവിഎസ് ജൂപീറ്റർ

    ടിവിഎസ് ജൂപീറ്റർ

    ആക്ടീവ കഴിഞ്ഞാൽ വിപണിയിൽ കൂടുതലായി വിറ്റഴിക്കുന്ന മറ്റൊരു സ്കൂട്ടറാണ് ടിവിഎസ് ജുപീറ്റർ. 765എംഎം ഉയരമാണുള്ളത്, ഇത് ആക്ടീവയേക്കാളും കൂടുതലാണ്. അതുകൊണ്ട് തന്നെ ആക്ടീവയേക്കാൾ സുഖകരമായ റൈഡിംഗും പ്രദാനം ചെയ്യുന്നു.

    ടിവിഎസ് ജൂപീറ്റർ

    ടിവിഎസ് ജൂപീറ്റർ

    • എൻജിൻ - 109സിസി, 7.8ബിഎച്ച്പി, 8എൻഎംടോർക്ക്
    • മൈലേജ് - 62കിമി/ലി
    • ഓൺ റോഡ് വില - 55,000രൂപ
    • മഹീന്ദ്ര ഗസ്റ്റോ

      മഹീന്ദ്ര ഗസ്റ്റോ

      ഉയരം കൂടിയവർക്കും കുറഞ്ഞവർക്കും ഒരുപോലെ യോജിക്കുന്നതാണ് ഈ സ്കൂട്ടർ. 770എംഎം ആണ് ഉയരമെങ്കിലും ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റുള്ളതിനാൽ ഉയരത്തിനനുസരിച്ച് സീറ്റ് ക്രമീകരിക്കാം എന്നുള്ള ഗുണം കൂടിയുണ്ട്.

       മഹീന്ദ്ര ഗസ്റ്റോ

      മഹീന്ദ്ര ഗസ്റ്റോ

      • എൻജിൻ - 109സിസി, 8ബിഎച്ച്പി, 9എൻഎംടോർക്ക്
      • മൈലേജ് - 61കിമി/ലി
      • ഓൺ റോഡ് വില - 52,000രൂപ
      • ഹീറോ മാസ്ട്രോ

        ഹീറോ മാസ്ട്രോ

        ഉയരമുള്ളവർക്കായുള്ള മറ്റൊരു നല്ല സ്കൂട്ടറാണ് ഹീറോ മാസ്ട്രോ. ഗസ്റ്റോയുടേതുപോലെ 770എംഎം സീറ്റ് ഹൈറ്റ് തന്നെയാണ് ഇതിനുള്ളത്.

        ഹീറോ മാസ്ട്രോ

        ഹീറോ മാസ്ട്രോ

        എൻജിൻ - 109സിസി, 8ബിഎച്ച്പി, 9എൻഎംടോർക്ക്

        മൈലേജ് - 68കിമി/ലി

        ഓൺ റോഡ് വില - 55,000രൂപ

        പ്യാജിയോ വെസ്പ

        പ്യാജിയോ വെസ്പ

        സ്റ്റൈലും ഉയരവുമൊത്ത സ്കൂട്ടറാണ് ആഗ്രഹിക്കുന്നതെങ്കിൽ വെസ്പ എന്തുകൊണ്ടും നല്ലൊരു ഓപ്ഷനാണ്. ഇതിന്റേയും സാഡിൽ ഹൈറ്റ് 770എംഎം തന്നെയാണ്. സ്റ്റൈലിന്റെ കാര്യത്തിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി ഒരു റെട്രോ ലുക്കാണിതിനുള്ളത്.

        പ്യാജിയോ വെസ്പ

        പ്യാജിയോ വെസ്പ

        • എൻജിൻ - 125സിസി, 10ബിഎച്ച്പി, 11എൻഎംടോർക്ക്
        • മൈലേജ് - 55കിമി/ലി
        • ഓൺ റോഡ് വില - 87,000രൂപ
        • ഹോണ്ട ഏവിയേറ്റർ

          ഹോണ്ട ഏവിയേറ്റർ

          മേല്പറഞ്ഞ സ്കൂട്ടറുകളുടെ ഉയരമത്ര പോരാന്നാണ് തോന്നുന്നതെങ്കിൽ ഹോണ്ട ഏവിയേറ്ററാണ് അടുത്ത ചോയിസ്. 790എംഎം സാഡിൽ ഹൈറ്റാണ് ഏവിയേറ്ററിനുള്ളത്. ഏവിയേറ്ററിന്റെ ടോപ്പ് വേരിയന്റായ ഡിഎൽഎക്സിൽ ഡിസ്ക് ബ്രേക്ക്, കോംബി-ബ്രേക്ക് സിസ്റ്റം എന്നീ സവിശേഷതകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

          ഹോണ്ട ഏവിയേറ്റർ

          ഹോണ്ട ഏവിയേറ്റർ

          • എൻജിൻ - 109സിസി, 8ബിഎച്ച്പി, 8.7എൻഎംടോർക്ക്
          • മൈലേജ് - 66കിമി/ലി
          • ഓൺ റോഡ് വില - 58,000രൂപ
          • സ്കൂട്ടർ ഓടിക്കാൻ ഉയരം ഒരു തടസമാണോ? എങ്കിലിതാ ചില പരിഹാരങ്ങൾ

            2016 ഫെബ്രുവരിയിൽ കൂടുതൽ വില്പന കൈവരിച്ച പത്ത് ടൂവീലറുകൾ

Most Read Articles

Malayalam
കൂടുതല്‍... #സ്കൂട്ടർ #scooter
English summary
Best Scooters For Tall Riders (Ladies/ Men) In India
Story first published: Monday, March 28, 2016, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X