ഒന്നാമൻ സ്പ്ലെന്റർ തന്നെ; ടോപ്പ് ടെന്നിലേക്ക് ബജാജ് വി15നും

By Praseetha

ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന ഗതാഗതോപാധിയാണ് മോട്ടോർസൈക്കിളുകൾ. ചെറുതും പാർക്കിനിംഗ് എളുപ്പവും ബജറ്റിൽ ഒതുങ്ങുന്നതും കൂടാതെ നല്ല മൈലേജും പ്രദാനം ചെയ്യുന്നതിനാൽ കൂടുതലാളുകളും മുൻഗണന നൽകുന്നത് ബൈക്കുകൾക്കാണ്.

ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

ഈ ഘടകങ്ങളെല്ലാം കൊണ്ടുതന്നെ പുത്തൻ മോഡലുകളെ വിപണിയിൽ എത്തിക്കാനുള്ള തത്രപാടിലാണ് നിർമാതാക്കൾ. അതേസമയം നിർമാതക്കൾ തമ്മിലുള്ള മത്സരവും കടുത്തു വരികയാണ്. അടുത്തിടെ ലോഞ്ച് ചെയ്ത ബജാജ് വി15നും ടോപ്പ് സെല്ലിംഗ് ലിസ്റ്റിൽ ഇടം തേടി. അത്തരത്തിൽ ഏപ്രിൽ മാസത്തിൽ കൂടുതൽ വില്പന നടത്തിയിട്ടുള്ള ടോപ്പ് ടെൻ ബൈക്കുകളെയാണിവിടെ വിവരിക്കുന്നത്.

10. ബജാജ് വി15

10. ബജാജ് വി15

അടുത്തിടെയാണ് വിപണിയിലെത്തിയതെങ്കിലും ടോപ്പ് സെല്ലിംഗ് ലിസ്റ്റിൽ ഇടം തേടാൻ ബജാജ് വിക്ക് കഴിഞ്ഞു. ഐഎൻഎസ് വിക്രാന്തിന്റെ ലോഹത്തകിട് കൊണ്ടുണ്ടാക്കിയ ഈ ബൈക്കിന്റെ 24,057യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

09. റോയൽ എൻഫീൽഡ് ക്ലാസിക് 350

09. റോയൽ എൻഫീൽഡ് ക്ലാസിക് 350

28,567 യൂണിറ്റുകൾ വിറ്റഴിച്ച് റോയൽ എൻഫീൽഡ് ക്ലാസിക് 350 ഓമ്പതാമതെത്തി. ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റഴിക്കുന്ന മോഡലാണിത്.

08. ഹോണ്ട ഡ്രീം

08. ഹോണ്ട ഡ്രീം

ടോപ്പ് സെല്ലിംഗിൽ എട്ടാം സ്ഥാനം ഹോണ്ട ഡ്രീമിനാണ്. കമ്മ്യൂട്ടർ ബൈക്ക് സെഗ്മെന്റിൽ കണ്ണടച്ച് വാങ്ങിക്കാൻ പറ്റുന്ന ബൈക്കാണിത്. 32,503യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

07. ബജാജ് പൾസർ

07. ബജാജ് പൾസർ

2001ൽ വിപണിയിലെത്തിച്ചേർന്ന പൾസർ ബജാജിന് ഒരു ബ്രാന്റ് മൂല്യമുണ്ടാക്കി കൊടുത്തൊരു ബൈക്കാണ്. ഇന്ത്യയിൽ ബജാജിന്റെ ഏറ്റവും കൂടുതലായി വിറ്റഴിച്ചിരിക്കുന്ന മോഡലും പൾസറാണ്. 50,419യൂണിറ്റുകളാണ് ബജാജ് ഏപ്രിലിൽ വിറ്റഴിച്ചിരിക്കുന്നത്.

06. ഹോണ്ട സിബി ഷൈൻ

06. ഹോണ്ട സിബി ഷൈൻ

ലിസ്റ്റൽ ആറാം സ്ഥാനത്തുള്ളത് ഹോണ്ട സിബി ഷൈൻ. ഏപ്രിലിൽ സിബി ഷൈനിന്റെ 52,751യൂണിറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. 125സിസി സെഗ്മെന്റിൽ തന്നെ ലക്ഷണമൊത്തൊരു ബൈക്കാണ്.

05. ബജാജ് സിടി

05. ബജാജ് സിടി

അടുത്തതായി വില്പനയിൽ അഞ്ചാംസ്ഥാനത്തുള്ള ബൈക്കാണ് ബജാജ് സിടി. ഒരു ബജറ്റ് വാഹനമായതിനാൽ കൂടുതൽ വില്പന കാഴ്ചവെക്കുന്ന മോഡൽ കൂടിയാണ് സിടി. ഏപ്രിലിൽ സിടിയുടെ 66,409 യൂണിറ്റുകളാണ് ബജാജ് വിറ്റഴിച്ചിട്ടുള്ളത്.

04. ഹീറോ ഗ്ലാമർ

04. ഹീറോ ഗ്ലാമർ

ഹോണ്ട ഡ്രീമിന്റെ മുൻനിര എതിരാളിയാണ് ഹീറോ ഗ്ലാമർ. ഇന്ത്യയിലെ ഏറ്റവും വലിയ ടൂവീലർ നിർമാതാവായ ഹീറോ ഗ്ലാമറിന്റെ 66,756 യൂണിറ്റുകളാണ് വിറ്റിരുക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 25ശതമാനം വർധനവാണ് വില്പനയിൽ ഉണ്ടായിട്ടുള്ളത്.

03. ഹീറോ പാഷൻ

03. ഹീറോ പാഷൻ

ഹീറോയുടെ തന്നെ മറ്റൊരു വാഹനമായ പാഷനാണ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഏപ്രിലിൽ 98,976 യൂണിറ്റുകളാണ് ഹീറോ വിറ്റഴിച്ചിരിക്കുന്നത്.

 02. ഹീറോ എച്ച്എഫ് ഡീലക്സ്

02. ഹീറോ എച്ച്എഫ് ഡീലക്സ്

ഇന്ത്യയിൽ രണ്ടാമതായി ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ബൈക്കാണ് ഹീറോയുടെ എച്ച്എഫ് ഡീലക്സ്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഈ ബൈക്കിന്റെ 1,16,567യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഡീലക്സിന്റെ 88,635 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചിട്ടുള്ളത്.

01. ഹീറോ സ്പ്ലെന്റർ

01. ഹീറോ സ്പ്ലെന്റർ

കാലങ്ങളോളമായി ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന ബൈക്കാണ് സ്പ്ലെന്റർ. ചില മാസങ്ങളിൽ ആക്ടീവയും ഒപ്പത്തിനൊപ്പം എത്താറുണ്ട്. എന്നാൽ ബൈക്ക് സെഗ്മെന്റ് എടുക്കുകയാണെങ്കിൽ സ്പ്ലന്ററിനെ വെല്ലാൻ ആരുമില്ല. ഏപ്രിലിൽ സ്പ്ലെന്ററിന്റെ 2,23,248യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

ഹിമാലയൻ യാത്രയ്ക്ക് ആദരവ് നൽകി ടിവിഎസ് പുത്തൻ എഡിഷൻ പുറത്തിറക്കി

കൂടുതൽ വായിക്കൂ

125സിസി സെഗ്മെന്റിൽ 80km/l മൈലേജ് ബൈക്കുകൾ വിശ്വാസമായില്ലേ

Most Read Articles

Malayalam
കൂടുതല്‍... #ബൈക്ക് #bike
English summary
Top 10 Selling Motorcycles In April 2016
Story first published: Saturday, May 21, 2016, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X