2016 ഫെബ്രുവരിയിൽ കൂടുതൽ വില്പന കൈവരിച്ച പത്ത് ടൂവീലറുകൾ

By Praseetha

തിരക്കുപിടിച്ച വീഥികളിൽ യാത്രാ സൗകര്യം കണക്കിലെടുത്ത് കൂടുതലാളുകളും ഇന്ന് ടൂവീലറുകളെയാണ് ആശ്രയിക്കുന്നത്. അത് ബൈക്കോ സ്കൂട്ടറോ ആയിക്കോട്ടെ കൂടുതൽ ഉത്തമം ടൂവീലർ യാത്രയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ വൻകുതിച്ചു കയറ്റമാണ് ടൂവീലർ വിപണന രംഗത്തുണ്ടായിരിക്കുന്നത്.

2016ലെ പത്ത് കിടിലൻ സ്കൂട്ടറുകൾ

ഓരോ മാസത്തേയും കണക്ക് പരിശോധിച്ചാൽ വില്പനയിലും വമ്പിച്ച വർധനവാണ് ഉണ്ടായിട്ടുള്ളത്. ഫെബ്രുവരി മാസം കൂടുതലായി വിറ്റഴിച്ചിട്ടുള്ള പത്ത് ടൂവീലറുകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെട്ടത് ഒരു സ്കൂട്ടറാണെന്നുള്ള പ്രത്യേകതയുണ്ട്. ആ ഒന്നാം സ്ഥാനക്കാരനായ സ്കൂട്ടറിനെ കുറിച്ചറിയാൻ തുടർന്നു വായിക്കൂ.

10. ബജാജ് സിടി

10. ബജാജ് സിടി

ഫെബ്രുവരി മാസം 42,924 യൂണിറ്റുകൾ വിറ്റഴിച്ച് കൊണ്ട് ബജാജ് സിടിയാണ് പത്താം സ്ഥാനത്ത് ഉള്ളത്. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡലുകളിലൊന്നാണിത്.

  • എൻജിൻ - 99.2സിസി, 8ബിഎച്ചിപി, 8എൻഎം ടോർക്ക്
  • മൈലേജ്- 89km/l
  • ഓൺ റോഡ് വില - 41,000രൂപ
  • 9. ബജാജ് പൾസർ

    9. ബജാജ് പൾസർ

    ബജാജിന്റെ മറ്റൊരു കരുത്തുറ്റ ബൈക്കാണ് പൾസർ. 47,208യൂണിറ്റുകൾ വിറ്റഴിച്ച് ഒമ്പതാമതായി എത്തിയിരിക്കുന്നു. എൽഎസ്135 ആണിതിന്റെ ബേസിക് മോഡൽ.

    • എൻജിൻ - 135സിസി, 13ബിഎച്ചിപി, 11എൻഎം ടോർക്ക്
    • മൈലേജ്- 64km/l
    • ഓൺ റോഡ് വില - 71,000രൂപ
    • 8. ടിവിഎസ് ജുപീറ്റർ

      8. ടിവിഎസ് ജുപീറ്റർ

      കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റവിക്കുന്ന സ്കൂട്ടറാണിത്. ഫെബ്രുവരി മാസം 47,712യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. ബജാജ് പൾസറിനെക്കാൾ കൂടുതൽ വിറ്റഴിച്ചതിനാൽ എട്ടാം സ്ഥാനത്തിനര്‍ഹമായി.

      • എൻജിൻ - 109സിസി, 8ബിഎച്ചിപി, 8എൻഎം ടോർക്ക്
      • മൈലേജ്- 62km/l
      • ഓൺ റോഡ് വില - 55,000രൂപ
      • 7. ഹോണ്ട സിബി ഷൈൻ

        7. ഹോണ്ട സിബി ഷൈൻ

        58,433 യൂണിറ്റുകൾ വിറ്റഴിച്ച് ഏഴാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹോണ്ട സിബി. ഇന്ത്യൻ വിപണിയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വാഹനങ്ങളുടെ പട്ടികയിൽ എന്നും സ്ഥാനം നേടുന്ന ബൈക്കാണിത്.

        • എൻജിൻ - 125സിസി, 10ബിഎച്ചിപി, 11എൻഎം ടോർക്ക്
        • മൈലേജ്- 65km/l
        • ഓൺ റോഡ് വില - 63,000രൂപ
        • 6. ഹീറോ ഗ്ലാമർ

          6. ഹീറോ ഗ്ലാമർ

          ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഹീറോ ഗ്ലാമർ ആണ്. 60,883 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിട്ടുള്ളത്. ഡ്രം, ഡിസ്ക് എന്നീ വേരിയന്റുകളിലാണ് ഗ്ലാമർ ലഭ്യമാകുന്നത്.

          • എൻജിൻ - 125സിസി, 8ബിഎച്ചിപി, 10എൻഎം ടോർക്ക്
          • മൈലേജ്- 55km/l
          • ഓൺ റോഡ് വില - 63,500രൂപ
          • 5. ടിവിഎസ് എക്സ്എൽ സൂപ്പർ

            5. ടിവിഎസ് എക്സ്എൽ സൂപ്പർ

            മറ്റോരു ടിവിഎസ് വാഹനമായ എക്സ്എൽ സൂപ്പറാണ് അഞ്ചാം സ്ഥാനത്തുള്ളത്. ഈ പട്ടികയിൽ പെടുന്ന ഒരേയൊരു മോപ്പഡ് വാഹനമാണിത്. ടു സ്ട്രോക്ക്, ഫോർ സ്ട്രോക്ക് എൻജിനുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

            • എൻജിൻ - 70സിസി, 3.5ബിഎച്ചിപി, 5എൻഎം ടോർക്ക്
            • മൈലേജ്- 66km/l
            • ഓൺ റോഡ് വില - 35,000രൂപ
            • 4. ഹീറോ പാഷൻ

              4. ഹീറോ പാഷൻ

              81,656 യൂണിറ്റുകൾ വിറ്റഴിച്ച് നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഹീറോ പാഷനാണ്. രണ്ട് എൻജിനുകളാണ് നൽകിയിട്ടുള്ളത്. അതിൽ ബേസിക് 100സിസി യൂണിറ്റാണ്.

              • എൻജിൻ - 97സിസി, 7ബിഎച്ചിപി, 8എൻഎം ടോർക്ക്
              • മൈലേജ്- 84km/l
              • ഓൺ റോഡ് വില - 58,000രൂപ
              • 3. ഹീറോ എച്ച് എഫ് ഡീലക്സ്

                3. ഹീറോ എച്ച് എഫ് ഡീലക്സ്

                ഫെബ്രുവരി മാസം 1,06,572യൂണിറ്റുകൾ വിറ്റഴിച്ച് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹീറോ എച്ച് എഫ് ഡീലക്സ്. അലോയ് വീലുകൾ, ഇലക്ട്രിക് സ്റ്റാർട്, കിക്ക് സ്റ്റാർട് എന്നിവ ഉൾപ്പെടുത്തിയുള്ള വ്യത്യസ്ത വേരിയന്റുകൾ ലഭ്യമാണ്.

                • എൻജിൻ - 97സിസി, 7.7ബിഎച്ചിപി, 8എൻഎം ടോർക്ക്
                • മൈലേജ്- 83km/l
                • ഓൺ റോഡ് വില - 50,000രൂപ
                • 2. ഹീറോ സ്പ്ലെഡർ

                  2. ഹീറോ സ്പ്ലെഡർ

                  ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളിലൊന്നാണ് ഹീറോ സ്പ്ലെഡർ. കഴിഞ്ഞമാസം 1,89,314 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിട്ടുള്ളത്.

                  • എൻജിൻ - 97സിസി, 7.4ബിഎച്ചിപി, 8എൻഎം ടോർക്ക്
                  • മൈലേജ്- 81km/l
                  • ഓൺ റോഡ് വില - 53,000രൂപ
                  • 1. ഹോണ്ട ആക്ടീവ

                    1. ഹോണ്ട ആക്ടീവ

                    വില്പനയിൽ ഒന്നാം സ്ഥാനം ഹോണ്ട ആക്ടീവയ്ക്കാണ്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത് ഒരു സ്കൂട്ടറാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നാലിത് വാസ്തവമാണ് 2,10,028 യൂണിറ്റുകളാണ് ഒരു മാസം കൊണ്ട് ഹോണ്ട വിറ്റഴിച്ചത്.

                    • എൻജിൻ - 109സിസി, 8ബിഎച്ചിപി, 8.7എൻഎം ടോർക്ക്
                    • മൈലേജ്- 66km/l
                    • ഓൺ റോഡ് വില - 53,000രൂപ
                    • 2016 ഫെബ്രുവരിയിൽ കൂടുതൽ വില്പന കൈവരിച്ച പത്ത് ടൂവീലറുകൾ

                      ബോളിവുഡ് താരങ്ങളുടെ പ്രിയ ബൈക്കുകൾ കാണാൻ മറക്കല്ലേ

                      ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

Most Read Articles

Malayalam
English summary
Top 10 Selling Two-Wheelers In February 2016
Story first published: Wednesday, March 23, 2016, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X