ബിഗ് ഡോഗ് ഇന്ത്യയിൽ 59 ലക്ഷത്തിന്റെ കിടിലൻ ബൈക്കുമായി!!

Written By:

അമേരിക്കൻ നിർമാതാവായ ബിഗ് ഡോഗ് മോട്ടോർസൈക്കിൾ ചുവന്ന നിറത്തിലുള്ള കെ9 ചോപ്പർ മോട്ടോർസൈക്കിളിനെ ഇന്ത്യയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം 59 ലക്ഷം രൂപയ്ക്കാണ് ഈ കൂറ്റൻ ബൈക്ക് വിപണിയിലെത്തിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ബിഗ് ഡോഗ് ഇന്ത്യയിൽ 59 ലക്ഷത്തിന്റെ കിടിലൻ ബൈക്കുമായി!!

6 സ്പീഡ് ഗിയർബോക്സ് ഘടിപ്പിച്ചിട്ടുള്ള 1,807സിസി 45 ഡിഗ്രി ഓവർഹെഡ് വാൾവ് വി-ട്വിൻ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്.

ബിഗ് ഡോഗ് ഇന്ത്യയിൽ 59 ലക്ഷത്തിന്റെ കിടിലൻ ബൈക്കുമായി!!

സസ്പെൻഷനെ കുറിച്ച് പറയുകയാണെങ്കിൽ 41എംഎം ടെലസ്കോപിക് ഫോർക്കാണ് മുൻഭാഗത്തായി നൽകിയിരിക്കുന്നത്. കൂടാതെ ഈ ബൈക്കിന്റെ സീറ്റ് ഹൈറ്റ് 244എംഎം ആണ്.

ബിഗ് ഡോഗ് ഇന്ത്യയിൽ 59 ലക്ഷത്തിന്റെ കിടിലൻ ബൈക്കുമായി!!

4 പിസ്റ്റൺ ഡിഫ്രൺഷ്യൽ ബോർ സിങ്കിൾ ഡിസ്ക് ബ്രേക്കാണ് മുൻഭാഗത്തുള്ളത്. അതുപോലെ 4 പിസ്റ്റൺ സ്റ്റാൻഡേഡ് ബോർ സിങ്കിൾ ഡിസ്ക് ബ്രേക്കാണ് പിൻഭാഗത്തും നൽകിയിട്ടുള്ളത്.

ബിഗ് ഡോഗ് ഇന്ത്യയിൽ 59 ലക്ഷത്തിന്റെ കിടിലൻ ബൈക്കുമായി!!

മുൻഭാഗത്ത് എംഎച്ച്90-2156വി ടയറും പിന്നിലായി 250/ 40വിആർ18 ടയറുമാണ് നൽകിയിരിക്കുന്നത്. ഹൈ പെർഫോമൻസുള്ള ഓൺ റോഡ് ക്രൂസറുകളും ചോപ്പറുകളുമാണ് ബിഗ് ഡോഗ് മോട്ടാർസൈക്കിളിന്റെ മുഖമുദ്ര.

ബിഗ് ഡോഗ് ഇന്ത്യയിൽ 59 ലക്ഷത്തിന്റെ കിടിലൻ ബൈക്കുമായി!!

1994ൽ പ്രവർത്തനമാരംഭിച്ച കമ്പനി ലോകത്തിലെ ഏറ്റവും വലിയ കസ്റ്റം മോട്ടോർസൈക്കിൾ നിർമാതാവാണ്. ലോകത്താകമാനമായി 30,000ത്തോളം ബൈക്കുകളാണ് നിർമ്മിച്ചു നൽകുന്നത്.

ബിഗ് ഡോഗ് ഇന്ത്യയിൽ 59 ലക്ഷത്തിന്റെ കിടിലൻ ബൈക്കുമായി!!

ആകർഷകമായ സീറ്റുകളും ഹാന്റിൽ ബാറുകളും, വലുപ്പമേറിയ ടയർ, ഡ്രാഗ് പൈപ്പുകൾ, റോട്ടർ കിറ്റുകൾ എന്നിവയുൾപ്പെടുത്തി ഈ മോട്ടോർസൈക്കിളുകളെ വീണ്ടും കസ്റ്റമൈസ് ചെയ്യാവുന്നതാണ്.

ബിഗ് ഡോഗ് ഇന്ത്യയിൽ 59 ലക്ഷത്തിന്റെ കിടിലൻ ബൈക്കുമായി!!

കാലങ്ങളായി ഇത്തരം മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ എത്തിക്കണമെന്ന് കരുതിയിട്ട് ഇപ്പോഴാണ് ആ സ്വപ്നം സഫലീകരിക്കാൻ കഴിഞ്ഞത്. അതിൽ അതീവ സന്തുഷ്ടനാണെന്നും

സാമർ ജെഎസ് സോധി ബിഗ് മോട്ടോർസൈക്കിൾ കമ്പനി സ്ഥാപകൻ വ്യക്തമാക്കി.

ബിഗ് ഡോഗ് ഇന്ത്യയിൽ 59 ലക്ഷത്തിന്റെ കിടിലൻ ബൈക്കുമായി!!

വളരെ വ്യത്യസ്തമായ ബൈക്കുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയാകർഷിക്കാൻ ഈ ബൈക്കിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഗ് ഡോഗ് ഇന്ത്യയിൽ 59 ലക്ഷത്തിന്റെ കിടിലൻ ബൈക്കുമായി!!

ഇന്ത്യയിലെ വളരെ വ്യത്യസ്തമോയൊരു കസ്റ്റം മോട്ടോർസൈക്കിളായിരിക്കുമിതെന്നും സാമർ വ്യക്തമാക്കി.

കൂടുതല്‍... #ബൈക്ക് #bike
English summary
Big Dog Motorcycle K9 Red Chopper Launched In India; Priced At Rs 59 Lakh
Story first published: Monday, November 28, 2016, 17:21 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark