ഉടൻ വരുന്നു ബിഎംഡബ്ള്യൂ ജി310ആർ ബൈക്ക്

By Praseetha

ജർമ്മൻ ടുവീലർ നിർമാതാവായ ബിഎംഡബ്ള്യൂ മോട്ടോറാഡിന്റെ പുതിയ ജി310ആർ ബൈക്ക് ദില്ലി ഓട്ടോഎക്സ്പോയിൽ പ്രദർശനത്തിനൊരുങ്ങി. ഇന്ത്യൻ വിപണിയിലെത്തിക്കുന്നതിനൊപ്പം തന്നെ വിദേശത്തും ഇറക്കാനുള്ള പദ്ധതിയിലാണ് കമ്പനി. 2015ൽ മിലാനിൽ വെച്ച് നടന്ന EICMA മോട്ടോർ ഷോയിലാണ് ജി310ആർ ആദ്യമായി പ്രദർശനത്തിനെത്തിയത്.

ഫ്യുവൽ ഇൻഞ്ചെക്ഷൻ അടക്കമുള്ള 313സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ജി310ആറിൽ ഘടിപ്പിച്ചിരിക്കുന്നത്. 34ബ്എച്ച്പി കരുത്തും 28എൻഎംടേർക്കും ഇതു ഉല്പാദിപ്പിക്കുന്നു. ടിവിഎസ് മോട്ടോഴ്സുമായുള്ള കൂട്ടായ്മയിലാണ് കമ്പനി ഈ ബൈക്കിന്റെ നിർമാണം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നു.

ബിഎംഡബ്ള്യൂ ജി310ആർ


ദൃഢതയുള്ള ട്യൂബുലാർ സ്റ്റീൽ ഫ്രെയിം ഉപയോഗിച്ചാണിത് നിർമ്മിച്ചിരിക്കുന്നത്. ഹാൻഡലിംഗ് സ്റ്റബിലിറ്റിക് വേണ്ടി നീണ്ട സ്വിങ്ഗാമുകളാണ് നൽകിയിട്ടുള്ളത്. മുൻവശത്ത് അപ്‌സൈഡ്-ഡൗൺ ഫോർക്കുകളും പിന്നിലായി അലുമിനിയം സ്വിഗിംഗ് ആമുകളുമാണ് ഉള്ളത്.

1374എംഎം വീൽ ബേസാണ് നൽകിയിരിക്കുന്നത്. ഭാരം കുറഞ്ഞതും അതേസമയം ഉറപ്പുള്ളതുമായ ഫൈവ് സ്പോക് 17 ഇഞ്ച് വീലുകൾ ഉപയോഗിച്ചിരിക്കുന്നു.

ഉയര്‍ന്ന പെർഫോമൻസുള്ള ബ്രാക്കിംഗ് സിസ്റ്റം, എബിഎസ് എന്നിവ സുരക്ഷാസംവിധാനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പല ഓപ്ഷണൽ ആക്സെസറികളും ഈ ജർമ്മൻ നിർമാതാവ് ഓഫർ ചെയ്തിട്ടുണ്ട്.

മുകളിൽ വ്യക്തമാക്കിയത് പോലെ ടിവിഎസിന്റെ ബാംഗ്ളൂരിലുള്ള പ്ളാന്റിലാണ് ഈ ബൈക്ക് നിർമാണം പൂർണമായും നടത്തപ്പെട്ടത്. കെടിഎം, ഹോണ്ട, യമഹ എന്നീ ബൈക്കുകളോടായിരിക്കും വിപണിയിൽ മത്സരിക്കേണ്ടിവരിക.

Most Read Articles

Malayalam
കൂടുതല്‍... #ബൈക്ക് #bike
English summary
BMW Motorrad G310R Bike To Be Unveiled At 2016 Auto Expo
Story first published: Thursday, January 21, 2016, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X