ബി എം ഡബ്ല്യുവിന്റെ ഇന്ത്യൻ നിർമിത ബൈക്ക്...

Written By:

ബി എം ഡബ്ല്യു മോട്ടോറാഡിന്റെ ചെറുബൈക്കായ ജി 310 ആർ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചു. ജർമനിയിൽ  രൂപകല്‍പ്പന നടത്തിയിട്ടുള്ള ജി 310 ആർ ബെംഗലൂരുവിലുള്ള ടിവിഎസ് ഫാക്ടറിയിൽ വച്ചാകും നിർമിക്കുക.

മികച്ച രൂപകൽപ്പനയ്ക്കൊപ്പം കരുത്തുറ്റ എൻജിനാണ് ഈ ബൈക്കിന്റെ സവിശേഷത. ജി310ആറിന്റെ നിർമാണം ഇന്ത്യയിൽ വച്ച് നടത്തുന്നതിനാൽ പരിപൂർണമായും ഇന്ത്യൻ നിർമിത ബൈക്കുകളായിരിക്കും ആഗോള വിപണിയിലും വിൽക്കപ്പെടുക.

ജി 310 ആർ
 

എൻജിൻ & ഗിയർബോക്സ്

ഡ്യുവൽ ഓവർഹെഡ് കാംഷാഫ്റ്റും ഫ്യുവൽ ഇഞ്ചക്ഷനും ഉൾപ്പെടുത്തിയ 313സിസി വാട്ടർ കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് ഈ ചെറു ബൈക്കിന് കരുത്തേകുന്നത്. 34ബിഎച്ച്പി കരുത്തും 28എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. മണിക്കൂറിൽ 145 കിലോമീറ്ററാണിതിന്റെ ടോപ്പ് സ്പീഡ്. 30കിമി/ലിറ്റർ മൈലാജാണ് നൽകുന്നത്. 6സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിരിക്കുന്നു.

സസ്പെൻഷൻ & ബ്രേക്ക്

140എംഎം ടെലസ്കോപിക് ഫോർക് സസ്പെൻഷൻ സിസ്റ്റമാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്. പിന്നിൽ 131എംഎം മോണോഷോക്കും നൽകിയിരിക്കുന്നു. 4 പിസ്റ്റൺ ക്യാലിപറുള്ള 300എംഎം ഡിസ്ക് മുൻവശത്തായും സിംഗിൾ പിസ്റ്റൺ 240എംഎം ഫ്ലോട്ടിംഗ് ഡിസ്ക് പിന്നിലും കൊടുത്തിരിക്കുന്നു.

ജി 310 ആർ

ഡിസൈൻ

മുൻ മോ‍ഡലുകളുമായി വളരെയേറെ സാമ്യതയുണ്ട് ഈ ബൈക്കിന്. ഇതിന്റെ ഹെഡ്‌ലൈറ്റും മുൻവശവും ആർ 1200ആറിനെ അനുസ്മരിപ്പിക്കുന്നു. കൂടാതെ എസ് 1000ആറിലുള്ള ആഗുലാർ സൈഡ് പാനലും മസ്കുലാർ ടാങ്കും ജി 310 ആറിന് ഒരു അഗ്രസീവ് ലുക്ക് പകരുന്നു.

കെ ടി എം ഡ്യൂക്ക് 390 അരങ്ങ് വാഴുന്ന വിപണിയിലേക്ക് ഈ വർഷം രണ്ടാംപകുതിയോടെ ആയിരിക്കും ജി 310 ആറിന്റെ വരവ്.

 
English summary
'Make In India' BMW G310R Shown Off At Auto Expo
Please Wait while comments are loading...

Latest Photos

 
X