ഡുക്കാട്ടി 959 പനിഗേൽ ഇന്ത്യൻ നിരത്തിലേക്ക്

Written By:

സുപ്പർ ബൈക്കുകളുടേയും ക്രൂസറുകളുടേയും ഇരമ്പലുകൾക്കിടയിൽ ഇറ്റാലിയൻ മോട്ടോർ സൈക്കിൾ കമ്പനി ഡുക്കാട്ടിയുടെ സുന്ദരൻ 959 പനിഗേലും പ്രദർശനത്തിന് എത്തി. ഫെബ്രുവരി 19, 20 തീയതികളിൽ ഗോവയിൽ വച്ച് നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിലാണ് പനിഗേലിനെ അവതരിപ്പിച്ചത്. 14.04ലക്ഷം രൂപ വില നിശ്ചയിച്ച പനിഗേൽ ഈ വർഷം ജൂലൈയോടുകൂടി വിപണിയിൽ എത്തുന്നതായിരിക്കും. മാത്രമല്ല ഇന്ത്യയിലെ എല്ലാ ഡുക്കാട്ടി ഷോറൂമുകളിലും പനിഗേൽ 959ന്റെ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു.

To Follow DriveSpark On Facebook, Click The Like Button
 ഡുക്കാട്ടി 959 പനിഗേൽ
 

ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ 899 പതിപ്പിന്റെ ഒരു പുതുക്കിയ വേർഷനാണ് പനിഗേൽ 959. ട്വിൻ ഹെഡ്‌ലാമ്പ് ക്ലസ്റ്ററും നീളംകൂടിയ വിൻഷീൽഡുമാണ് മുൻഗാമികളിൽ നിന്ന് ഇതിനെ വ്യത്യസ്തനാക്കുന്നത്. ഈ ഫുള്ളി ഫയേർഡ് പനിഗേലിന് ഡുക്കാട്ടിയുടെ പരമ്പരാഗത ചുവപ്പ് നിറമാണ് നൽകിയിരിക്കുന്നത്. ദിവസേനയുള്ള റൈഡിനും കൂടാതെ റേസിങ്ങിനും പറ്റുന്ന രീതിയലാണ് പനിഗേലിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

 

955സിസി സുപ്പർക്വാഡ്രോ വി-ട്വിൻ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 157കുതിരശക്തിയും 107.4എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. ക്വിക്ക് ഷിഫ്റ്റിനൊപ്പം 6സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. 120എംഎം അഡ്ജസ്റ്റബൾ ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും, 130എംഎം റിയർ മോണോഷോക്കുകളുമാണ് ഇതിലുള്ളത്. കൂടാതെ 17ഇഞ്ച് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്.

ജൂലൈയോടുകൂടി വിപണിയിൽ എത്തുന്ന പനിഗേൽ 959ന് യമഹ വൈഇസഡ്എഫ്-ആർ1, ഹോണ്ട സിബിആർ1000ആർആർ, സുസുക്കി ജിഎസ്എക്സ്ആർ1000 എന്നിവരുമായുള്ള ഒരു ഏറ്റുമുട്ടലിന് തയ്യാറെടുക്കേണ്ടതുണ്ട്.

കൂടുതല്‍... #ഡുക്കാട്ടി #ducati
English summary
Ducati 959 Panigale Scythes Into India
Story first published: Saturday, February 20, 2016, 13:29 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X