ഡുക്കാട്ടിയുടെ രണ്ട് ക്രൂസർബൈക്കുകൾ ഇന്ത്യയിൽ!!!

Written By:

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാവായ ഡുക്കാട്ടി രണ്ട് പുത്തൻ ക്രൂസർ മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ അവതരിപ്പിച്ചു. എക്സ്ഡയാവൽ, എക്സ്ഡയാവൽ എസ് എന്നീ രണ്ട് ബൈക്കുകളെ ദില്ലി എക്സ്ഷോറൂം വിലയിൽ 15.87 ലക്ഷം, 18.47 ലക്ഷം എന്ന നിരക്കിലാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഇന്ത്യയിൽ മുഖ്യമായും ഹാർലിഡേവിഡ് സൺ ബൈക്കുകളുമായി കൊമ്പുകോർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ടു ക്രൂസർ ബൈക്കുകളും നിരത്തിലെത്തിയിരിക്കുന്നത്. ഇന്ത്യയിലുടനീളം ഇവയുടെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു.

ഡുക്കാട്ടിയുടെ രണ്ട് ക്രൂസർബൈക്കുകൾ ഇന്ത്യയിൽ!!!

ഡുക്കാട്ടിയുടെ മൾട്ടിസ്ട്രാഡ, എക്സ്ഡയാവൽ എന്നീ രണ്ട് ബൈക്കുകൾ നിലവിൽ അന്താരാഷ്ട്ര വിപണികളിലെ നിറസാന്നിധ്യമാണ്. ഇതിൽ മൾട്ടിസ്ട്രാഡ മാത്രമാണ് ഇന്ത്യക്കാർക്ക് പരിചയമുള്ളതായിട്ടുള്ളത്.

ഡുക്കാട്ടിയുടെ രണ്ട് ക്രൂസർബൈക്കുകൾ ഇന്ത്യയിൽ!!!

കഴിഞ്ഞമാസം മൾട്ടി സ്ട്രാഡ 1200 എസ്, 959 പനിഗേൽ, മൾട്ടി സ്ട്രാഡ എൻഡുറോ എന്നീ ബൈക്കുകളിവിടെ അരങ്ങേറ്റം കുറിച്ചിരുന്നു. ഒടുവിൽ എക്സ്ഡയാവലിനേയും ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്.

ഡുക്കാട്ടിയുടെ രണ്ട് ക്രൂസർബൈക്കുകൾ ഇന്ത്യയിൽ!!!

156ബിഎച്ച്പിയും 129എൻഎം ടോർക്കുമുള്ള ഡുക്കാട്ടിയുടെ ടെസ്റ്റാസ്‌ട്രെറ്റ ഡിവിടി 1,262 സിസി എൻജിനാണ് ഇരു ബൈക്കുകൾക്കും കരുത്തേകുന്നത്. കൂടാതെ 6സ്പീഡ് ഗിയർബോക്സും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

ഡുക്കാട്ടിയുടെ രണ്ട് ക്രൂസർബൈക്കുകൾ ഇന്ത്യയിൽ!!!

മണിക്കൂറിൽ 240കിലോമീറ്ററാണ് ഈ ബൈക്കുകളുടെ ഉയർന്ന വേഗത. കുറഞ്ഞ ആർപിഎമ്മിൽ തന്നെ ഊർജ്ജം സംഭരിക്കാൻ കഴിയുമെന്നതാണ് ഈ ബൈക്കുകളുടെ പ്രത്യേകത.

ഡുക്കാട്ടിയുടെ രണ്ട് ക്രൂസർബൈക്കുകൾ ഇന്ത്യയിൽ!!!

പൂർണ വേഗത കൈവരിച്ചുകഴിഞ്ഞാൽ ചെയിനിനു പകരം പിന്നീട് ബെൽറ്റ് വഴിയായിരിക്കും ഡ്രൈവ്. പരമ്പരാഗത ക്രൂസർ മോട്ടോർസൈക്കിളുകളുടെ ശൈലിയാണ് പിൻതുടർന്നിരിക്കുന്നത്.

ഡുക്കാട്ടിയുടെ രണ്ട് ക്രൂസർബൈക്കുകൾ ഇന്ത്യയിൽ!!!

സ്പോർട്ട്, ടൂറിംഗ്, അർബൻ എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളാണ് ബൈക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഡുക്കാട്ടിയുടെ രണ്ട് ക്രൂസർബൈക്കുകൾ ഇന്ത്യയിൽ!!!

ബൈക്കുകളുടെ മുൻവശത്ത് അഡ്ജസ്റ്റബിൾ അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണുള്ളത്.

ഡുക്കാട്ടിയുടെ രണ്ട് ക്രൂസർബൈക്കുകൾ ഇന്ത്യയിൽ!!!

ഇരുവശങ്ങളിലും ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. കൂടാതെ എൽഇഡി ഹെഡ്‌ലാമ്പ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ടിഎഫ്‌ടി സ്ക്രീനും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡുക്കാട്ടിയുടെ രണ്ട് ക്രൂസർബൈക്കുകൾ ഇന്ത്യയിൽ!!!

എബിഎസ്, ഇബിഡി, ഡുക്കാട്ടി സേഫ്റ്റി പാക്ക്, ട്രാക്ഷൻ കൺട്രോൾ, ഡുക്കാട്ടി പവർ ലോഞ്ച്, ക്രൂസ് കൺട്രോൾ എന്നിവയാണ് ബൈക്കുകളിലെ സുരക്ഷാഫീച്ചറുകൾ.

ഡുക്കാട്ടിയുടെ രണ്ട് ക്രൂസർബൈക്കുകൾ ഇന്ത്യയിൽ!!!

എക്സ്ഡയാവൽ എസിൽ ഫുൾ എൽഇഡി ലൈറ്റിങ് ക്ലസ്റ്റർ, ബ്ലൂ ടൂത്ത്, ഇൻഫോടെയ്ൻമെന്റ് സംവിധാനം, എൻജിൻ കവർ എന്നിവയൊഴിച്ചാൽ ഏതാണ്ട് ഒരേ സവിശേഷതകളാണ് ഇരുബൈക്കുകളിലും ഉള്ളത്.

കൂടുതൽ വായിക്കൂ

സാഹിസകർക്ക് ആവേശമായി മള്‍ട്ടിസ്ട്രാഡ 1200 എൻഡ്യുറോ ഇന്ത്യയിൽ

മൂന്ന് പുത്തൻ ബൈക്കുകളുമായി ഹീറോ മോട്ടോർകോപ്

കൂടുതല്‍... #ഡുക്കാട്ടി #ducati
English summary
Ducati Launches Its Meanest Cruiser In India — The XDiavel For Rs. 15.87 Lakh
Story first published: Tuesday, September 20, 2016, 13:20 [IST]
Please Wait while comments are loading...

Latest Photos