ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

Written By:

ലോകത്തിലെ മുൻനിര ഇരുചക്ര വാഹനനിർമാതാവായ ഹീറോ മോട്ടോർകോപ് പുതിയ 150 കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ അച്ചീവറിനെ വിപണിയിലെത്തിച്ചു. ഇതിനകം തന്നെ ഹീറോ പുതിയ 15 മോട്ടോർസൈക്കിളുകളെ വിപണിയിലെത്തിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.

മാസ്ട്രോ എഡ്ജ്, ഡ്യുവറ്റ്, സ്പ്ലെന്റർ ഐസ്മാർട്ട് ബൈക്കുകൾക്ക് ശേഷം ഹീറോയിൽ നിന്നുമെത്തുന്ന നാലാമത്തെ ബൈക്കാണ് അച്ചീവർ. അച്ചീവറിന്റെ ഡ്രം ബ്രേക്ക് വേരിയന്റിന് 61,800രൂപയും ഡിസ്ക് ബ്രേക്ക് വേരിയന്റിന് 62,800രൂപയുമാണ് വിപണിവില (ദില്ലി എക്സ്ഷോറൂം).

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

BS-IV ചട്ടങ്ങൾക്കനുസൃതമായി ഹീറോ തന്നെ വികസിപ്പിച്ചെടുത്തിയ പുതിയ 149.2സിസി 4 സ്ട്രോക്ക് സിങ്കിൾ സിലിണ്ടർ എൻജിനാണ് അച്ചീവറിന് കരുത്തേകുന്നത്.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

13.6പിഎസ് കരുത്തും 12.80എൻഎം ടോർക്കും നൽകുന്ന ഈ എൻജിനിൽ 5 സ്പീഡ് ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

ഇന്ധനക്ഷമത വർധിപ്പിക്കുമെന്ന് കമ്പനി ഉന്നയിക്കുന്ന i3s എന്ന ഹീറോയുടെ പുത്തൻ സാങ്കേതികതയും അച്ചീവറിന്റെ പ്രത്യേകതയാണ്.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

ഹീറോയുടെ i3s സാങ്കേതികത പ്രകാരം ബൈക്ക് പത്ത് സെക്കന്റ് നേരത്തേക്ക് ന്യൂട്രലിൽ തുടരുകയാണെങ്കിൽ എൻജിൻ താനെ ഓഫാകും. പിന്നീട് ക്ലച്ച് അമർത്തുന്നതോടെ ബൈക്ക് തിരികെ ഓണാകുകയും ചെയ്യും.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

ഇതുകൂടാതെ ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓൺ(AHO) എന്ന സവിശേഷതയും പുതിയ അച്ചീവറിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

വെറും 5 സെക്കന്റുകൊണ്ടാണ് അച്ചീവർ പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്നത്. മണിക്കൂറിൽ 110കിലോമീറ്ററാണിതിന്റെ പരമാവധി വേഗത.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

പുതിയ ഗ്രാഫിക്സോടുകൂടിയ ഇരുഭാഗത്തേക്കും തള്ളിനിൽക്കുന്ന ഇന്ധനടാങ്ക് ബൈക്കിനൊരു മസിലൻ ആകാരഭംഗി നൽകുന്നു.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

സുഖകരമായ യാത്രയ്ക്ക് നീളം കൂടിയ സീറ്റുകളാണ് അച്ചീവറിന് നൽകിയിരിക്കുന്നത്. പുതിയ ടെയിൽ ലാമ്പ്, വലുപ്പമേറിയ വൈസർ, ടേൺ ഇന്റിക്കേറ്ററുകൾ, കറുപ്പ് നിറത്തിലുള്ള അലോയ് വീലുകൾ എന്നിവയാണ് മറ്റ് പറയത്തക്ക സവിശേഷതകൾ.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

പാന്തർ ബ്ലാക്ക് മെറ്റാലിക്, കാൻഡി ബ്ലേയിസിംഗ് റെഡ്, എബോണി ഗ്രെ മെറ്റാലിക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് അച്ചീവറിനെ എത്തിച്ചിരിക്കുന്നത്.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

ഇതിനുപുറമെ അച്ചീവറിന്റെ 70മില്ല്യൺ വില്പനയും ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യാഘോഷത്തിന്റെ ഭാഗമായും അച്ചീവറിന്റെ മറ്റൊരു പരിമിതപ്പെടുത്തിയ എഡിഷൻ കൂടി ഇറക്കിയിട്ടുണ്ട്.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

ഇന്ത്യൻ ത്രിവർണപതാകയെ അനുസ്മിരിപ്പിക്കുന്ന വിധത്തിൽ വെളുത്ത ഫ്യുവൽടാങ്കിൽ ത്രിവർണ പതാക പതിപ്പിച്ചാണ് ഈ ലിമിറ്റഡ് എഡിഷനെ അവതരിപ്പിച്ചിരിക്കുന്നത്.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

ഈ സ്പെഷ്യൽ എഡിഷൻ അച്ചീവറിന്റെ 70 യൂണിറ്റുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളതെന്നാണ് കമ്പനി അറിയിച്ചത്.

കൂടുതല്‍... #ഹീറോ #hero
English summary
Hero Achiever 150 Launched In India; Prices Start At Rs. 61,800
Story first published: Monday, September 26, 2016, 15:49 [IST]
Please Wait while comments are loading...

Latest Photos