മുഖംമിനുക്കി ഹീറോ അച്ചിവർ എത്തുന്നു!

Written By:

ഹീറോ മോട്ടോർകോപ് ആകർഷകമായ പുതിയ ബൈക്കുകളുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ്. സെപ്തംബർ 26 ന് പുതിയ അച്ചീവർ മോട്ടോർസൈക്കിളിനെ വിപണിയിലെത്തിക്കുമെന്നുള്ള സൂചന നൽകിയിരിക്കുകയാണ്.

കുറച്ചധിക്കാലമായി വിപണിയിൽ തുടർന്നുക്കൊണ്ടിരിക്കുന്നതാണ് നിലവിലുള്ള മോഡലൽ. അതിനാൽ ഉത്സവക്കാലത്തോടനുബന്ധിച്ചുള്ള വില്പന കൊഴുപ്പിക്കാനാണ് ഹീറോയുടെ ഈ പുതിയ നീക്കം.

മുഖംമിനുക്കി ഹീറോ അച്ചിവർ എത്തുന്നു!

നിരവധി കോസ്മെറ്റിക് പരിവർത്തനങ്ങളോടെയായിരിക്കും ഹീറോ അച്ചീവർ വിപണിയിലെത്തിച്ചേരുക.

മുഖംമിനുക്കി ഹീറോ അച്ചിവർ എത്തുന്നു!

മുൻപ് നിറങ്ങളിൽ മാറ്റം വരുത്തി അല്പം ചില മാറ്റങ്ങളോടെയായിരുന്നു ഹീറോ ഈ ബൈക്കിനെ അവതരിപ്പിച്ചത്. ഇത്തവണ അടിമുടി മാറ്റങ്ങളോടെയാണ് അച്ചീവർ എത്തുന്നത്.

മുഖംമിനുക്കി ഹീറോ അച്ചിവർ എത്തുന്നു!

149.2സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് അച്ചീവറിന് കരുത്തേകുന്നത്. 13.4ബിഎച്ച്പിയും 12.80എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

മുഖംമിനുക്കി ഹീറോ അച്ചിവർ എത്തുന്നു!

ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം ഉൾപ്പെടുത്തി പുത്തൻ അച്ചീവറിന്റെ കാര്യക്ഷമതയും വർധിപ്പിച്ചിട്ടുണ്ട്.

മുഖംമിനുക്കി ഹീറോ അച്ചിവർ എത്തുന്നു!

സെപ്തംബർ 26ഓടുകൂടി വിപണിയിലെത്തിക്കഴിഞ്ഞാൽ വിപണിയിലുള്ള 150സിസി സെഗ്മന്റിലുള്ള എല്ലാ ബൈക്കുകളുമായിട്ടായിരിക്കും അച്ചീവറിന് പോരിടേണ്ടി വരിക.

മുഖംമിനുക്കി ഹീറോ അച്ചിവർ എത്തുന്നു!

ഹോണ്ട യുനികോൺ, ബജാജ് പൾസർ 150 എന്നീ മോഡലുകളുമായിരിക്കും പുത്തൻ അച്ചീവറിന്റെ മുഖ്യ എതിരാളികൾ.

കൂടുതല്‍... #ഹീറോ #hero
English summary
Hero MotoCorp Achiever India Launch On September 26
Please Wait while comments are loading...

Latest Photos