പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ഹീറോ കരിസ്മ...

Written By:

സ്പോർട്സ് വാഹനപ്രേമികളെ ലക്ഷ്യമിട്ട് ഹീറോ നിരത്തിലിറക്കിയ വാഹനമായിരുന്നു കരിസ്മ. നിരവധി ആരാധവലയങ്ങളുണ്ടായിരുന്നുവെങ്കിലും വില്പനയിലുള്ള ഇടിവു മൂലം കരിസ്മയുടെ പൊലിമ പതിയെ നഷ്ടപ്പെടുകയായിരുന്നു. ആ പ്രതാപം തിരിച്ചുപിടിക്കാൻ കരിസ്മയെ മിനുക്കിയെടുത്ത് വീണ്ടും വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹീറോ.

ഹീറോയ്ക്ക് പ്രീമിയം ബൈക്ക് നിർമാതാവ് എന്ന അംഗീകാരം നൽകിയതുതന്നെ കരിസ്മ എന്ന സ്പോർട്സ് ബൈക്കാണ്. പഴയ കരിസ്മയുമായി സാദ്യശ്യമില്ലാത്ത പുതിയ രൂപശൈലിയിലാണ് പുത്തൻ കരിസ്മയെ അവതരിപ്പിക്കുന്നത്.

പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ഹീറോ കരിസ്മ...

നിലവിൽ വളരെ മന്ദഗതിയിലുള്ള വില്പനനിരക്കാണ് കരിസ്മ കാഴ്ചവെക്കുന്നത്. ഏപ്രിൽ മുതൽ ആഗസ്ത് വരെയുള്ള വില്പനനിരക്ക് നോക്കുകയാണെങ്കിൽ വെറും 242 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചിരിക്കുന്നത്.

പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ഹീറോ കരിസ്മ...

കഴിഞ്ഞ വർഷം കരിസ്മയുടെ 2,328 യൂണിറ്റുകളാണ് മൊത്തത്തിൽ വിറ്റഴിച്ചിട്ടുള്ളത്. എന്നാലിത് പൾസർ വില്പനനിരക്കിനേക്കാളും വളരെ കുറവാണുതാനും.

പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ഹീറോ കരിസ്മ...

‌വില്പനയിലുള്ള ഇടിവുമൂലം കരിസ്മ എന്ന മോഡലിനെ വിപണിയിൽ നിന്നും പിൻവലിക്കുന്ന വാർത്തയുമായി ഹീറോ രംഗത്തെത്തിയിരുന്നെങ്കിലും വില്പന വർധിപ്പിച്ചേക്കാവുന്ന മികവ് പുലർത്തി നവീകരിച്ച കരിസ്മയുമായി തിരികെ വിപണിപ്രവേശനത്തിനുള്ള തയ്യാറെടുപ്പിലാണ് ഹീറോ.

പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ഹീറോ കരിസ്മ...

ഹീറോ മോട്ടോർകോപിന്റെ റിസർച്ച് ആന്റ് ഡവലപ്മെന്റ് വിഭാഗമായിരിക്കും കരിസ്മയുടെ നിർമാണം ഏറ്റെടുക്കുന്നത്. പുതിയ ഹീറോ കരിസ്മയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നാണ് ഹീറോ അറിയിച്ചത്.

പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ഹീറോ കരിസ്മ...

പുതിയ പ്ലാറ്റ്ഫോമിലും പുത്തൻ എൻജിനിലും ഡിസൈൻ ശൈലിയിലും അടിമുടി മാറ്റങ്ങൾക്ക് വിധേയമായിട്ടാരിക്കും പുതുപുത്തൻ കരിസ്മയുടെ വിപണിപ്രവേശം.

  
കൂടുതല്‍... #ഹീറോ #hero
English summary
Hero Will Revamp The Karizma Brand
Story first published: Saturday, October 1, 2016, 15:52 [IST]
Please Wait while comments are loading...

Latest Photos