യുവതലമുറയുടെ മനം കവരും ഹോണ്ട നാവി

By Praseetha

ഹോണ്ടയുടെ പുതിയ നാവി ക്രോസ്ഓവർ ഓട്ടോഎക്സ്പോയിലെ ഒരു താരം തന്നെയായിരുന്നു. ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും സവിശേഷതകള്‍ ഒരുമിപ്പിച്ച് കൊണ്ടുള്ള ഒരു ഡിസൈനാണ് ഹോണ്ട ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ബൈക്കാണോ സ്കൂട്ടറാണോ എന്ന് കാണികളെ സംശയിപ്പിക്കുന്ന തരത്തിലായിരുന്നു ഇതിന്റെ പ്രദർശനം. യുവതലമുറയെ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു സംരംഭമാണെന്ന് വേണം പറയാൻ. ഏകദേശം 39,500 ആണിതിന്റെ ദില്ലി എക്സ്ഷോറൂം വില.

 ഹോണ്ട നാവി


ബ്രേക്ക് ആന്റ് സസ്പെൻഷൻ

കോംപി ബ്രേക്ക് സിസ്റ്റമാണ് ഹോണ്ട ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും റിയർ മോണോഷോക്കുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

എൻജിൻ
ആക്ടിവയിലുള്ള 110 സിസി പെട്രോൾ എൻജിൻ തന്നെയാണ് നാവിയിലും ഉപയോഗിച്ചിട്ടുള്ളത്. ഇത് 8.83എൻഎം ടോർക്കും 8ബിഎച്ച്പി കരുത്തും ഉല്പാദിപ്പിക്കുന്നു. കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടുത്തിയിരിക്കുന്നു.

സ്റ്റെൽ
ഹോണ്ടയുടെ ഓഫ്റോഡ് ബൈക്കുകളെ അനുകരിച്ചുകൊണ്ടുള്ള ഒരു സ്റ്റെലാണ് നാവിയ്ക് നൽകിയിരിക്കുന്നത്. ഫെയറിംഗ് ഇല്ലാത്ത റെക്ടാഗുലാർ ഹെഡ്‍ലാമ്പുകൾ ഇതിന്റെ ഭംഗി വർധിപ്പിക്കുന്നു. കൂടാതെ നാവിയുടെ എഞ്ചിനടുത്തും മുന്‍ചക്രത്തിനടുത്തും പിന്നിലുമൊക്കെ സ്റ്റോറേജ് സ്പേസുകൾ നൽകിയിട്ടുണ്ട്. സ്കൂട്ടറിൽ മാത്രം കാണാവുന്ന ഒരു സവിശേഷതയാണിത്. ഇന്ത്യൻ റോഡിൽ സഞ്ചരിക്കാന്‍ അനുയോജ്യമായിട്ടുള്ള രീതിയിലാണ് നിർമാതാവിതിന്റെ രൂപകല്പന നടത്തിയിരിക്കുന്നത്.

ഹോണ്ട നാവി

കളർ
പാട്രിയറ്റ് റെഡ്,ഹോപ്പർ ഗ്രീൻ,ഷാസ്ത വൈറ്റ്,സ്പാർകി ഓറഞ്ച്,ബ്ലാക്ക് എന്നീ അഞ്ച് കളറുകളിൽ നാവി ലഭ്യമാകും.

വേരിയന്റുകൾ
നാവിയുടെ മൂന്ന് വേരിയന്റുകളാണ് കമ്പനി എക്സ്പോയിൽ പ്രദർശിപ്പിച്ചത്. നാവി സ്ട്രീറ്റ്, നാവി അഡ്വെഞ്ചർ,നാവി ഓഫ് റോഡ് എന്നീ മൂന്ന് വേരിയന്റുകളാണ് വിപണിയിലെത്തുന്നത്.

ഓട്ടോ എക്‌സ്‌പോയിലെ പ്രദർശനത്തിന് തൊട്ട് പിന്നാലെ നാവിയുടെ ബുക്കിങും ആരംഭിച്ചിരുന്നു. ഈ വർഷം ഏപ്രിലിലായിരിക്കും ഇത് വിപണിയിൽ എത്തുക. എതിരാളികളെന്ന് പറയാൻ നിലവിൽ ആരുമില്ലെങ്കിലും ഇന്ത്യൻ വിപണിലുള്ള മറ്റ് ടുവീലറുകളോടായിരിക്കും നാവിക്ക് മത്സരിക്കേണ്ടി വരിക. ഹോണ്ട വൻ വില്പന സാധ്യതയുള്ള ഒരു ബൈക്കായിട്ടാണ് നാവിയെ കാണുന്നത്

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda #2016 indian auto expo
English summary
2016 Auto Expo: Quirky Honda NAVI Bike/Scooter Crossover Launched
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X