കാവസാക്കി നിഞ്ജ 300 റേസ് എഡിഷൻ വിപണിയിൽ

Written By:

കാവസാക്കി ഇന്ത്യ നിഞ്ജ 300 മോഡലിന്റെ റേസ് എഡിഷനെ വിപണിയിലെത്തിച്ചു. നിഞ്ജ 300 കെആർടി എഡിഷൻ എന്നപേരിലാണ് ഈ പുതിയ എഡിഷൻ അറിയപ്പെടുക. കാവസാക്കി റേസിംഗ് ടീം എന്നതാണ് കെആർടി കൊണ്ട് അർത്ഥമാക്കുന്നത്.

മുംബൈ എക്സ്ഷോറൂം 3.61ലക്ഷത്തിനാണ് നിഞ്ജ 300 കെആർടി എഡിഷനെ വിപണിയിൽ എത്തിയിരിക്കുന്നത്.

കാവസാക്കി നിഞ്ജ 300 റേസ് എഡിഷൻ വിപണിയിൽ

കഴിഞ്ഞ വർഷം നവംബറിലായിരുന്നു കമ്പനി നിഞ്ജ 300-ന്റെ പുതുക്കിയ പതിപ്പിനെ അവതരിച്ചത്. കാവസാക്കി ഡീലർഷിപ്പുകളിൽ പുത്തൻ എഡിഷന്റെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു.

കാവസാക്കി നിഞ്ജ 300 റേസ് എഡിഷൻ വിപണിയിൽ

ബ്ലാക്ക്, ഗ്രീൻ നിറങ്ങളിൽ ആകർഷകമായ ഡിസൈൻ ശൈലിയിലാണ് പുത്തൻ എഡിഷൻ അവതരിച്ചിരിക്കുന്നത്.

കാവസാക്കി നിഞ്ജ 300 റേസ് എഡിഷൻ വിപണിയിൽ

പതിവ് നിഞ്ജ 300 മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഫ്യുവൽ ക്യാപ്പിലും ഫെയറിംഗിന്റെ താഴ്ഭാഗത്തുമായി കെആർടി എഡിഷൻ എന്ന ബാഡ്ജുള്ളതാണ് ഡിസൈനിൽ നൽകിയിട്ടുള്ള ഒരേയൊരു വ്യത്യാസം.

കാവസാക്കി നിഞ്ജ 300 റേസ് എഡിഷൻ വിപണിയിൽ

ഈ എഡിഷനിൽ എൻജിൻ സംബന്ധിച്ച മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതെ 296സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് കരുത്തേകാനുപയോഗിച്ചിരിക്കുന്നത്.

കാവസാക്കി നിഞ്ജ 300 റേസ് എഡിഷൻ വിപണിയിൽ

38.4ബിഎച്ച്പിയും 27എൻഎം ടോർക്കും നൽകുന്ന ഈ എൻജിനിൽ 6സ്പീഡ് ഗിയർബോക്സാണ് ഘടിപ്പിച്ചിട്ടുള്ളത്.

കാവസാക്കി നിഞ്ജ 300 റേസ് എഡിഷൻ വിപണിയിൽ

വിദേശ വിപണികളിൽ എബിഎസ് ഉൾക്കൊള്ളിച്ചിട്ടുള്ള കെആർടി എഡിഷനാണ് വിൽക്കപ്പെടുന്നത്. എന്നാൽ ഒരു ഓപ്ഷനായിട്ട് കൂടിയും ഇന്ത്യയിൽ എബിഎസ് ഉൾപ്പെടുത്തിയിട്ടില്ലെന്നുള്ളതാണ് ഒരു പോരയ്മയായി തോന്നുന്നത്.

  
കൂടുതല്‍... #കാവസാക്കി #kawasaki
English summary
Kawasaki Launches All-New Special Edition Model In India
Story first published: Tuesday, October 4, 2016, 16:18 [IST]
Please Wait while comments are loading...

Latest Photos