രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

Written By:

ജപ്പാൻ ഇരുചക്ര വാഹനനിർമാതാവായ കാവസാക്കി നിഞ്ജ 650, ഇആർ-6എൻ മോഡലുകളുടെ പുതിക്കിയ പതിപ്പുകളെ അവതരിപ്പിച്ചു. പുത്തൻ പെയിന്റുകളും സ്പോർടി ടയറുകളുമാണ് ബൈക്കിൽ നടത്തിയിട്ടുള്ള പുതുമകൾ. ഈ പുതിയ മോഡലുകളുടെ വിപണനം ഉടൻ തന്നെ ആരംഭിക്കുന്നതാണ്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ

ഈ വർഷമാദ്യമായിരുന്നു നിഞ്ജ300, സെഡ്എക്സ്-10ആർ, സെഡ്800, സെഡ്എക്സ്-14ആർ എന്നീ മോഡലുകളുമായി കാവസാക്കി വിപണിയിൽ എത്തിയത്. എന്നാൽ ഇത്തവണ മുൻകൂട്ടിയുള്ള അറിയിപ്പുകളൊന്നുമില്ലാതെയാണ് പുതുക്കിയ ഈ രണ്ട് മോഡലുകളുടെ അവതരണം മാത്രമല്ല ഇതിനകം തന്നെ ഈ മോഡലുകളുടെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു.

To Follow DriveSpark On Facebook, Click The Like Button
രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

ഡൺലോപ് സ്പോർട്മാക്സ് ഡി214 ടയറുകൾ ഉൾപ്പെടുത്തിയാണ് ഇആർ-6എൻ മോഡലിനെ അവതരിപ്പിച്ചിട്ടുള്ളത്.

രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

നിറത്തിൽ മാറ്റം വരുത്തിയന്നല്ലാതെ അതെ ഡൺലോപ് റോഡ്സ്മാർട് II ടയറുകൾ തന്നെയാണ് നിഞ്ജ650-യിൽ ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

ടയറിലും പേയിന്റിലും വരുത്തിയ മാറ്റമല്ലാതെ ഇരു ബൈക്കുകളിലും മറ്റ് വ്യത്യസങ്ങളൊന്നും വരുത്തിയിട്ടില്ല.

രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

ഗ്രീൻ,ബ്ലാക്ക്, സിൽവർ എന്നീ നിറങ്ങൾ ഉൾപ്പെടുത്തിയാണ് നിഞ്ജ650 ബൈക്കുകളെ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ചില പുത്തൻ ഗ്രാഫിക്സുകളും ബൈക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

കാവസാക്കിയുടെ പതിവ് ഗ്രീൻ കളറിനൊപ്പം ബ്ലാക്ക് കൂടി കലർത്തിയാണ് ഇആര്‍-6എൻ മോഡലിനെ ഇറക്കിയിരിക്കുന്നത്.

രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

രണ്ട് മോഡലുകൾക്കും കരുത്തേകാനായി അതെ 649സിസി ട്വിൻ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.

രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

70ബിഎച്ച്പിയും 64എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6സ്പീഡ് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

എന്നാൽ പുതുക്കലിന്റെ ഭാഗമായി എബിഎസ് ഉൾപ്പെടുത്താതെയാണ് ഇരു മോഡലുകളേയും ഇത്തവണയും അവതരിപ്പിച്ചത്.

കൂടുതൽ വായിക്കൂ

വിപണിയിൽ സ്കൂട്ടർ ആധിപത്യം; വില്പനയിൽ ആക്ടീവ ഒന്നാമൻ

കൂടുതൽ വായിക്കൂ

16 തികഞ്ഞവർക്കിനി ഗിയർലെസ് സ്കൂട്ടർ ഓട്ടാം

 
കൂടുതല്‍... #കാവസാക്കി #kawasaki
English summary
Kawasaki Ninja 650 & ER-6n Indian Models Get Updated
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark