രണ്ടാം തലമുറക്കാർക്ക് വഴിമാറാൻ കെടിഎം 200 ഡ്യൂക്ക് നിർമാണം നിറുത്തിവച്ചു

Written By:

ഓസ്ട്രിയൻ നിർമാതാവായ കെടിഎം അടുത്തിടെയാണ് രണ്ടാം തലമുറ 125 ഡ്യൂക്ക്, 200ഡ്യൂക്ക്, 250ഡ്യൂക്ക്, 390ഡ്യൂക്ക് ബൈക്കുകളുടെ പ്രദർശനം നടത്തിയത്. അടുത്തവർഷം ആദ്യത്തോടുകൂടിയായിരിക്കും നാലുമോഡലുകളേയും വില്പനയ്ക്കെത്തിക്കുക. രണ്ടാം തലമുറ 200 ഡ്യൂക്ക് ബൈക്കിന് വഴിമാറികൊടുക്കുന്നതിനായി പഴയ മോഡൽ 200 ഡ്യൂക്കിന്റെ നിർമാണം നിറുത്തിവയ്ക്കുന്നതായാണ് കമ്പനിയിപ്പോൾ അറിയിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
രണ്ടാം തലമുറക്കാർക്ക് വഴിമാറാൻ കെടിഎം 200 ഡ്യൂക്ക് നിർമാണം നിറുത്തിവച്ചു

കെടിഎംമിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും 200 ഡ്യൂക്കിന്റെ പേരും എടുത്തുമാറ്റിയിരിക്കുകയാണ്.

രണ്ടാം തലമുറക്കാർക്ക് വഴിമാറാൻ കെടിഎം 200 ഡ്യൂക്ക് നിർമാണം നിറുത്തിവച്ചു

എന്നാൽ ഡീലർഷിപ്പുകളിൽ വില്പന തുടരുന്ന ഒന്നാം തലമുറ മോഡലിന്റെ വില്പന സ്റ്റോക്ക് തീരുന്നതുവരെ തുടരുന്നതായിരിക്കുമെന്നാണ് കമ്പനി അറിയിപ്പ്.

രണ്ടാം തലമുറക്കാർക്ക് വഴിമാറാൻ കെടിഎം 200 ഡ്യൂക്ക് നിർമാണം നിറുത്തിവച്ചു

അടുത്ത വർഷം ജനുവരിയോടുകൂടി രണ്ടാംതലമുറ കെടിഎം ഡ്യൂക്ക് ബൈക്കുകൾ വിപണിയിലെത്തുക എന്നതുകൊണ്ട് തന്നെ കെടിഎം ആരാധകർ വളരെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്.

രണ്ടാം തലമുറക്കാർക്ക് വഴിമാറാൻ കെടിഎം 200 ഡ്യൂക്ക് നിർമാണം നിറുത്തിവച്ചു

ലോഞ്ചിനുശേഷം കുറച്ച് മാസങ്ങൾക്കകം തന്നെ പുത്തൻ തലമുറ ബൈക്കുകളുടെ ഡെലിവറിയും നടത്തുന്നതായിരിക്കും.

രണ്ടാം തലമുറക്കാർക്ക് വഴിമാറാൻ കെടിഎം 200 ഡ്യൂക്ക് നിർമാണം നിറുത്തിവച്ചു

കെടിഎംമിന്റെ ഏറ്റവും പ്രശസ്തമായ മോഡൽ കൂടിയാണിത് നിർമാണം നിറുത്തിവച്ച 200ഡ്യൂക്ക്. രണ്ടാം തലമുറ 200 ഡ്യൂക്ക് ബൈക്കിന്റെ നിർമാണത്തിൽ കൂടുതൽ ശ്രദ്ധയൂന്നുന്നതിനു വേണ്ടിയായിരിക്കും കമ്പനിയുടെ ഈ തീരുമാനം.

രണ്ടാം തലമുറക്കാർക്ക് വഴിമാറാൻ കെടിഎം 200 ഡ്യൂക്ക് നിർമാണം നിറുത്തിവച്ചു

ബജാജുമായുള്ള കൂട്ടായ്മയിൽ ബജാജിന്റെ തന്നെ പ്ലാന്റിൽ വച്ചായിരിക്കും രണ്ടാം തലമുറ ബൈക്കുകളുടെ നിർമാണം നടത്തുക.

രണ്ടാം തലമുറക്കാർക്ക് വഴിമാറാൻ കെടിഎം 200 ഡ്യൂക്ക് നിർമാണം നിറുത്തിവച്ചു

കെടിഎം രണ്ടാം തലമുറ മോഡലുകളുടെ നിർമാണം ഇന്ത്യയിൽ തന്നെ നടത്തി വിദേശത്തേക്ക് കയറ്റി അയക്കാനുള്ള പദ്ധതിയിലാണ്.

കൂടുതല്‍... #കെടിഎം #ktm
English summary
KTM 200 Duke Production Halted; Makes Way For Gen2 Model
Story first published: Thursday, November 24, 2016, 18:17 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark