ബിഎസ്എ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം!!

Written By:

ഇന്ത്യൻ മുൻനിര വാഹനനിർമാതാവായ മഹീന്ദ്ര വാഹനലോകത്ത് ഒരു നിർണായകമായ ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കാളായ ബിഎസ്എ ബ്രാന്റിനെ മഹീന്ദ്ര നൂറുശതമാനം ഓഹരികളും നേടിയെടുത്ത് സ്വന്തമാക്കി. ഇതുവഴി വാഹനമേഖലയിൽ മഹീന്ദ്ര എത്രമാത്രം കരുത്താർജ്ജിച്ചിരിക്കുന്നു എന്നതിനൊരു തെളിവായിരിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
 ബിഎസ്എ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം!!

ഏതാണ്ട് 34 ലക്ഷം പൗണ്ട് അതായത് ഇന്ത്യൻ രൂപ 28കോടിയ്ക്കാണ് മഹീന്ദ്ര ബിഎസ്എയെ ഏറ്റെടുത്തിരിക്കുന്നത്. മഹീന്ദ്രയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്ലാസിക് ലെജെൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബിഎസ്എയെ ഏറ്റെടുത്തിരിക്കുന്നത്.

 ബിഎസ്എ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം!!

ബിഎസ്എയുടെ എല്ലാ ഉല്പന്നങ്ങളും നിലവിലുള്ള അതെ പേരിൽ നിർമിക്കുമെങ്കിലും അവ വിറ്റഴിക്കാനുള്ള പൂർണ അവകാശം ഇനിമുതൽ ക്ലാസിക്ക് ലെജെന്‍ഡ്‍സിനായിരിക്കുമെന്നാണ് മഹീന്ദ്രയുടെ അറിയിപ്പ്.

 ബിഎസ്എ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം!!

കാനഡ, അമേരിക്ക, ജപ്പാൻ, മെക്സികോ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ബിഎസ്എ തങ്ങളുടെ വേരുറപ്പിച്ചുക്കഴിഞ്ഞതാണ്. ഈ ഏറ്റെടുക്കൽ വഴി ആഗോളതലത്തിൽ കൂടി മഹീന്ദ്ര കരുത്തനായി തീർന്നിരിക്കുന്നു.

 ബിഎസ്എ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം!!

2011-ൽ കൊറിയൻ വാഹന നിർമാതാവായ സാങ്‌യോങിനെ മഹീന്ദ്ര ഏറ്റെടുത്തിരുന്നു. 51 ശതമാനം ഓഹരികൾ നേടിയെടുത്ത് കഴിഞ്ഞ വർഷമായിരുന്നു പൂഷോ മോട്ടോർ സൈക്കിളിസിനെ സ്വന്തമാക്കിയത്. മൂന്നാമതായി ബിഎസ്എ കൂടി ഏറ്റെടുത്ത് വാഹനലോകത്തെ കരുത്ത് തെളിയിച്ചിരിക്കുന്നു മഹീന്ദ്ര.

 ബിഎസ്എ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം!!

ബിഎസ്എ ഏറ്റെടുക്കലോടെ വളരെക്കാലമായി വാഹനലോകത്തെ മുൾമുനയിൽ നിർത്തിയ ചൂടൻചർച്ചകൾക്കും വിരാമമായി. ബിഎസ്എ, നോർട്ടൺ എന്നീ കമ്പനികളേതെങ്കിലും ഒന്നിനെ ഏറ്റെടുക്കുമെന്നായിരുന്നു ചർച്ചകൾ.

 ബിഎസ്എ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം!!

ഇന്ത്യൻ വാഹനവിപണിയിൽ എസ്‌യുവിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഈ രംഗത്താണ് മഹീന്ദ്ര കൂടുതലായും ശ്രദ്ധപതിപ്പിക്കുന്നത്.

 ബിഎസ്എ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം!!

അതുപോലെതന്നെ മോജോ പോലുള്ള മഹീന്ദ്രയുടെ ഇരുചക്രവാഹനങ്ങൾക്കും വിപണിയിൽ മികച്ച പ്രതികരണമാണുള്ളത്.

 ബിഎസ്എ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം!!

ഐകോണിക് ബ്രാന്റ് ബിഎസ്എ, പൂഷോ, സാങ്‌യോങ് എന്നീ കമ്പനികൾ സ്വന്തമാക്കിയതിലൂടെ വാഹന മേഖലയിൽ കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ് മഹീന്ദ്ര.

  
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Buys Motorcycle Manufacturer BSA Company
Story first published: Tuesday, October 25, 2016, 11:13 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark