നിരത്തിനെ വിറപ്പിക്കാൻ ഡ്യുവൽ സൈലൻസറുമായി പൾസർ

By Praseetha

വാഹന മോഡിഫിക്കേഷൻ എന്നത് യുവാക്കളുടെ ഇടയിലൊരു തരംഗമാണ്. മൊത്തത്തിലുള്ള ലുക്കൊന്നു മാറ്റി നാലാൾക്കാരുടെ മുന്നിലൊന്നു വിലസാമെന്ന ഉദ്ദശത്തോടെ നടത്തുന്നവരാണ് മിക്കവരും.

എന്നാൽ ലുക്കിനൊപ്പം വാഹനത്തിന്റെ പെർഫോമൻസിനും പ്രാധാന്യം നൽകി നടത്താറുള്ള മോഡിഫിക്കേഷനുകൾ വളരെ വിരളമാണെങ്കിലും അത്തരത്തിലുള്ളൊരു ബൈക്ക് മോഡിഫിക്കേഷനാണിവിടെ പരിചയപ്പെടുത്തുന്നത്.

നിരത്തിനെ വിറപ്പിക്കാൻ ഡ്യുവൽ സൈലൻസറുമായി പൾസർ

ഫുൾ ഫെയറിംഗ് ബോഡിയുള്ള ബജാജ് പൾസർ ആർഎസ് 200 ആണിവിടെ പരിവർത്തനത്തിന് വിധേയമായിരിക്കുന്നത്. എക്സോസ്റ്റ് സിസ്റ്റത്തിൽ നടത്തിയിട്ടുള്ള പരിഷ്ക്കാരമാണ് വളരെ ശ്രദ്ധേയമായിട്ടുള്ളത്.

നിരത്തിനെ വിറപ്പിക്കാൻ ഡ്യുവൽ സൈലൻസറുമായി പൾസർ

പതിവ് വൺസൈഡ് എക്സോസ്റ്റിൽ നിന്നുമാറി സീറ്റിന് ഇരുവശങ്ങളിലായി രണ്ട് എക്സോസ്റ്റുകളാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

നിരത്തിനെ വിറപ്പിക്കാൻ ഡ്യുവൽ സൈലൻസറുമായി പൾസർ

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാർക്ക് പെർഫോമൻസ് റേസിംഗ് എക്സോസ്റ്റാണ് ഈ മോഡിഫിക്കേഷനു പിന്നിൽ.

നിരത്തിനെ വിറപ്പിക്കാൻ ഡ്യുവൽ സൈലൻസറുമായി പൾസർ

സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം എന്നിവയാൽ നിർമിക്കപ്പെട്ടുള്ള സ്റ്റോക്ക് എക്സോസ്റ്റാണ് ബൈക്കിന് നൽകിയിരിക്കുന്നത്.

നിരത്തിനെ വിറപ്പിക്കാൻ ഡ്യുവൽ സൈലൻസറുമായി പൾസർ

എൻജിനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാൽ പുതിയ എക്സോസ്റ്റ് സിസ്റ്റം വഴി ബൈക്കിന് എത്രത്തോളം മികച്ച പെർഫോമൻസ് കാഴ്ചവെക്കാനാകുമെന്നതും അവ്യക്തമാണ്.

നിരത്തിനെ വിറപ്പിക്കാൻ ഡ്യുവൽ സൈലൻസറുമായി പൾസർ

ഒരുപക്ഷെ സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം മിക്സായതിനാൽ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസമുണ്ടായേക്കാം.

നിരത്തിനെ വിറപ്പിക്കാൻ ഡ്യുവൽ സൈലൻസറുമായി പൾസർ

മാർക്ക് പെർഫോമൻസ് റേസിംഗ് എക്സോസ്റ്റ് ബന്ധപ്പെടുകയാണെങ്കിൽ ഇത്തരത്തിലൊരു പുത്തൻ എക്സോസ്റ്റ് സിസ്റ്റം നിങ്ങളുടെ ബൈക്കിനും ഘടിപ്പിക്കാവുന്നതാണ്.

നിരത്തിനെ വിറപ്പിക്കാൻ ഡ്യുവൽ സൈലൻസറുമായി പൾസർ

മൊത്തത്തിലുള്ള എക്സോസ്റ്റ് സിസ്റ്റത്തിന് 10,000രൂപയാണ് ഈടാക്കുന്നത്. മാത്രമല്ല ഒരു വർഷത്തേക്കുള്ള വാരണ്ടിയും അനുവദിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കൂ

ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ

സാഹിസകർക്ക് ആവേശമായി മള്‍ട്ടിസ്ട്രാഡ 1200 എൻഡ്യുറോ ഇന്ത്യയിൽ

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Modified Bajaj Pulsar RS200 With Cool Under Seat Exhaust May The Best One Yet
Story first published: Monday, September 12, 2016, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X