മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്

By Praseetha

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാവായ മോട്ടോ ഗുസി വി9 ബോബർ, റോമർ എന്ന രണ്ട് പുത്തൻ ബൈക്കുകളുമായി ഇന്ത്യയിലെത്തുകയാണ്. 2016 ഓട്ടോഎക്സ്പോയിലിവയുടെ പ്രദർശനവും നടത്തിയിരുന്നു. ഈ വർഷമവസാനത്തോടെയാണ് ബൈക്കുകൾ വിപണയിൽ എത്തുക.

റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

മുഖ്യമായും ഡുക്കാട്ടി സ്ക്രാംബ്ലർ റേഞ്ച്, ട്രയംഫ് സ്ട്രീറ്റ് ട്വിൻ, ഹാർലി ഡേവിഡ്സൻ എന്നിവയെ നേരിടാനാണ് ഈ ഇറ്റാലിയൻ ബൈക്കുകൾ ഇന്ത്യയിലെത്തിച്ചേരുന്നത്. സിബിയു ചാനൽ വഴിയാണ് ഇവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും നടത്തുന്നത്.

 മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്

വി9 850സിസി എൻജിനാണ് മോട്ടോ ഗുസിബൈക്കുകൾക്ക് കരുത്തേകുന്നത്. 55ബിഎച്ച്പിയും 62എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

 മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്

6സ്പീഡ് ഗിയർബോക്സാണ് എൻജിനിൽ ഉൾപ്പെടുത്തിരിക്കുന്നത്.

 മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്

കൂടാതെ പവർ പിൻ ചക്രത്തിലെത്തിക്കാൻ ഒരു ഡബിൾ ജോയിന്റ് ഷാഫ്റ്റും ഇവയ്ക്ക് നൽകിയിട്ടുണ്ട്.

 മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്

ഇന്ത്യൻ വിപണിയിലെ ബൈക്കുകളുടെ പ്രതികരണമനുസരിച്ച് രണ്ട് മോഡലുകളുടേയും നിർമാണം പ്രാദേശികമായി നടത്താനുള്ള പദ്ധതിയിലാണ് കമ്പനി.

 മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്

സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി എബിഎസ്, ഇമ്മോബലൈസർ, ട്രാക്ഷൻ കൺട്രോൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്.

 മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്

സ്മാർട്ട് ഫോണുകൾക്ക് വയർലെസ് കണക്റ്റിവിറ്റി നൽകുന്ന മൾട്ടിമീഡിയ ഫീച്ചർ ഓപ്ഷണലായി നൽകിയിട്ടുണ്ട്.

 മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്

അതുമൂലം ഫ്യുവൽ കൺസ്പെഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ഫോണിൽ തന്നെ ലഭ്യമാക്കാം.

 മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്

മോട്ടോ ഗുസി വി9 ബോബർ, വി9 റോമർ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 8ലക്ഷത്തിനും 13.5ലക്ഷത്തിനുമിടയിലായിരിക്കും എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ബൈക്ക് #bike
English summary
Moto Guzzi V9 Bobber & Roamer Launching In India Soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X