എംവി അഗസ്ത സൂപ്പർ ബൈക്കുകൾ വിപണിയിൽ; വില അരകോടി

By Praseetha

ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാവായ എംവി അഗസ്ത പൂനൈ ആസ്ഥാനമായുള്ള കൈനറ്റിക് ഗ്രൂപ്പുമായി സഹകരിച്ച് ഇന്ത്യയിൽ മൂന്ന് ആഡംബര ബൈക്കുകളെത്തിച്ചു. ബ്രൂട്ടെയിൽ 1090, എഫ്3, എഫ്4 എന്നീ ബൈക്കുകളെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്.

ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

മോട്ടോറോയിൽ എന്നാണ് ഇരുവരുടേയും പങ്കാളിത്തമുള്ള ഈ സംരംഭത്തിന് നൽകിയിരിക്കുന്ന പേര്. ഈ സംരംഭത്തിന്റെ പേര് നൽകി കൈനറ്റിക്കാണ് എംവി അഗസ്ത മോട്ടോർ ബൈക്കുകൾക്ക് മാത്രമായുള്ള ഷോറൂമുകൾ തുറക്കുന്നത്. ആദ്യത്തെ മോട്ടോറോയിൽ ഷോറൂം പൂനൈയിലാണ് തുറക്കുക പിന്നീട് രണ്ട് മാസത്തിനകം മുംബൈ, ബാംഗ്ലൂർ, ചെന്നൈ, അഹമദാബാദ് എന്നിവിടങ്ങളിൽ ഡീലർഷിപ്പുകൾ ആരംഭിക്കും.

എംവി അഗസ്ത സൂപ്പർ ബൈക്കുകൾ വിപണിയിൽ; വില അരകോടി

എഫ് 4, എഫ്4ആർആർ എന്നീ രണ്ട് വേരിയന്റുകളിലായാണ് എഫ് ഫോർ ബൈക്കുകളെ എത്തിച്ചിരിക്കുന്നത്. പൂനൈ എക്സ്ഷോറൂം 26.87ലക്ഷമാണ് ഈ ബൈക്കിന്റെ വില.

എംവി അഗസ്ത സൂപ്പർ ബൈക്കുകൾ വിപണിയിൽ; വില അരകോടി

165ബിഎച്ച്പിയും 111എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 998സിസി 4 സിലിണ്ടർ എൻജിനാണ് എഫ്4 ബൈക്കിന് കരുത്തേകാനായി ഉപയോഗിച്ചിട്ടുള്ളത്.

എംവി അഗസ്ത സൂപ്പർ ബൈക്കുകൾ വിപണിയിൽ; വില അരകോടി

201കുതിരശക്തിയുള്ള അതെ എൻജിനാണ് എഫ്4ആർആറിലുള്ളത്. 297.5km/h വേഗതയാണ് ഇതിനുള്ളത്. പൂനൈ എക്സ്ഷോറൂം 35.71ലക്ഷമാണ് ഈ മോഡലിന്റെ വില.

എംവി അഗസ്ത സൂപ്പർ ബൈക്കുകൾ വിപണിയിൽ; വില അരകോടി

148 ബിഎച്ച്പിയും 88.1എൻഎം ടോർക്കും നൽകുന്ന 798സിസി 3 സിലിണ്ടർ എൻജിനാണ് എഫ്3 ബൈക്കിന് കരുത്തേകുന്നത്.

എംവി അഗസ്ത സൂപ്പർ ബൈക്കുകൾ വിപണിയിൽ; വില അരകോടി

മണിക്കൂറിൽ 241 കിലോമീറ്ററാണിതിന്റെ വേഗത. പൂനൈ എക്സ്ഷോറൂം 16.78ലക്ഷമാണ് എഫ്3 ബൈക്കിന്റെ വില.

എംവി അഗസ്ത സൂപ്പർ ബൈക്കുകൾ വിപണിയിൽ; വില അരകോടി

1078സിസി 4 സിലിണ്ടർ എൻജിൻ ഉൾപ്പെടുത്തിയിട്ടുള്ള നേക്കഡ് ബൈക്കാണ് 1090 ബ്രൂട്ടേയിൽ. 144ബിഎച്ച്പിയും 112എൻഎം ടോർക്കുമാണ് എൻജിനുള്ളത്.1090ആർആർ എന്ന വേരിയന്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എംവി അഗസ്ത സൂപ്പർ ബൈക്കുകൾ വിപണിയിൽ; വില അരകോടി

1090 ബ്രൂട്ടേയിലിന് പൂനൈ എക്സ്ഷോറൂം 20.10 ലക്ഷവും 1090ആർആർ മോഡലിന് 24.78ലക്ഷവുമാണ് വില.

കൂടുതൽ വായിക്കൂ

നിറം മാറി ഡിയോ വിപണിയിൽ

കൂടുതൽ വായിക്കൂ

മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്

Most Read Articles

Malayalam
കൂടുതല്‍... #ബൈക്ക് #bike
English summary
MV Agusta Enters India, Launches 3 Superbikes
Story first published: Wednesday, May 11, 2016, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X