ആക്ടീവയുമായി ഏറ്റുമുട്ടാൻ പുതിയ അക്സെസ് 125

Written By:

ജപ്പാൻ ഇരുചക്ര വാഹന നിർമാതാവായ സുസുക്കി മോട്ടോർസൈക്കിൾ തങ്ങളുടെ പുത്തൻ സ്കൂട്ടർ അക്സെസ് 125 നെ മാർച്ച് പതിനഞ്ചിന് വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനി 2016 ദില്ലി ഓട്ടോഎക്സ്പോയിലിതിന്റെ പ്രദർശനം നടത്തിയിരുന്നു.

2007ലായിരുന്നു ആദ്യമായി സുസുക്കി അക്സെസ് 125 ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ വില്പനയ്ക്കെത്തിയ കമ്പനിയുടെ ആദ്യ മോഡൽ കൂടിയായിരുന്നു ഇത്. ചില കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമാക്കിയാണ് ഇത്തവണ അക്സെസ് 125 അവതരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താളുകളിലേക്ക് നീങ്ങൂ.

To Follow DriveSpark On Facebook, Click The Like Button
ആക്ടീവയുമായി ഏറ്റുമുട്ടാൻ പുതിയ അക്സെസ് 125

ഒരു റെട്രോ ലുക്കു വരുത്താനായി വൃത്താകൃതിയിലുള്ള വലിയ ഹെഡ്‌ലാമ്പുകളാണ് മുൻവശത്തായി ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ഉൾപ്പെടുത്തി എന്നതാണ് മറ്റൊരു പുതുമ.

ആക്ടീവയുമായി ഏറ്റുമുട്ടാൻ പുതിയ അക്സെസ് 125

പുതുതായി ഡിസൈൻ ചെയ്ത ഇൻഡിക്കേറ്റർ, ടെയിൽ ലാമ്പ്, എൽഇഡി ലൈറ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

ആക്ടീവയുമായി ഏറ്റുമുട്ടാൻ പുതിയ അക്സെസ് 125

125സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്. 89ബിഎച്ച്പി കരുത്തും 10എൻഎം ടോർക്കുമാണ് ഇത് ഉല്പാദിപ്പിക്കുന്നത്. കൂടാതെ സിവിടി ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആക്ടീവയുമായി ഏറ്റുമുട്ടാൻ പുതിയ അക്സെസ് 125

മുൻവശത്തായി 120എംഎം ടെലസ്കോപ്പിക് ഫോർക്കുകളാണ് നൽകിയിട്ടുള്ളത്. അതുപോലെ തന്നെ ഡിസ്ക് ബ്രേക്കുകളും ഓപ്ഷണലായി കൊടുത്തിട്ടുണ്ട്.

ആക്ടീവയുമായി ഏറ്റുമുട്ടാൻ പുതിയ അക്സെസ് 125

ദില്ലിഎക്സ്ഷോറൂം വില 54,000രൂപയാണ് പുതിയ അസെസ് 125ന്റെ വില.ആക്ടീവയാണ് വിപണിയിലെ മുഖ്യ എതിരാളി.

 
English summary
Suzuki To Launch New Access 125 On March 15
Story first published: Thursday, March 10, 2016, 17:38 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark