യുവാക്കളെ ഹരംകൊള്ളിക്കാൻ അപ്രീലിയ എസ്ആർ-150

By Praseetha

പ്രമുഖ ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാവായ പ്യാജിയോ സ്കൂട്ടറിന്റേയും ബൈക്കിന്റേയും സവിശേഷതകളടങ്ങിയ 'അപ്രീലിയ എസ്ആർ-150' ക്രോസ്ഓവറിനെ ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ചു. ബൈക്കിലുള്ളത് പോലുള്ള 14ഇഞ്ച് വീലുകളും സ്കൂട്ടറിലുള്ള ഓട്ടോമാറ്റിക് ഗിയറുമാണ് ഈ സ്കൂട്ടറിൽ ഉപയോഗിച്ചിട്ടുള്ളത്. യുവതലമുറയെ ആകർഷിക്കാനാണ് ബൈക്കും സ്കൂട്ടറും സംയോജിപ്പിച്ചുള്ള ഈ പുത്തൻ മോഡലിന് രൂപം നൽകിയിരിക്കുന്നത്.

 അപ്രീലിയ എസ്ആർ-150

150സിസി എൻജിനുള്ള ഈ സ്കൂട്ടറിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടെലസ്കോപിക് ഫ്രണ്ട് ഫോർക്കുകളും ബൈക്കിലേതു പോലുള്ള റിയർ ഷോക്കുമാണ് ഈ ക്രോസ്ഓവറിൽ നൽകിയിട്ടുള്ളത്. മുന്നിൽ 220എംഎം ഡിസ്ക് ബ്രേക്കുകളും പിന്നിൽ 140എംഎം ഡ്രം ബ്രേക്കുകളും ഘടിപ്പിച്ചിരിക്കുന്നു.

മുൻഭാഗം ബൈക്കിനേയും പിൻവശം സ്കൂട്ടറിനേയും അനുസ്മരിപ്പിക്കുന്ന ഒരു ഡിസൈനാണ് അപ്രീലിയയ്ക്ക് നൽകിയിരിക്കുന്നത്.


വർഷാവസാനത്തോടെയായിരിക്കും ഇത് വിപണിയിലെത്തുക. പുതുതായി ലോഞ്ച് ചെയ്ത ഹോണ്ട നാവിയും വിപണിയിലുള്ള മറ്റ് സ്കൂട്ടറുകളുമാണ് മുഖ്യ എതിരാളികൾ.

Most Read Articles

Malayalam
English summary
Piaggio: Aprilia SR-150 Crossover 2-Wheeler Unveiled At The 2016 Auto Expo
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X