കോസ്മെറ്റിക് പരിവർത്തനതോടെ റെട്രോ സ്റ്റൈലിൽ അക്സെസ് 125

Written By:

ഉത്സവക്കാലത്തോടനുബന്ധിച്ചുള്ള വില്പകൊഴുപ്പിക്കുന്നതിനായി അക്സെസ് 125 സ്കൂട്ടറിന്റെ സ്പെഷ്യൽ പതിപ്പുമായി എത്തിയിരിക്കുകയാണ് സുസുക്കി മോട്ടോർസൈക്കിൾസ്. ഏറെ ആകർഷകമായ ഡിസൈനിൽ റെട്രോ ലുക്കോടുകൂടിയാണ് പ്രത്യേക പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്.

ദില്ലി എക്സ്ഷോറൂം 55,589 എന്ന പ്രാരംഭവിലയ്ക്കാണ് അക്സെസ് 125 ലഭ്യമാവുക. ഡിസ്ക് ബ്രേക്ക്, ഡ്രം ബ്രേക്ക് ഉൾപ്പെടുത്തിയിട്ടുള്ള രണ്ട് എഡിഷനുകളെയാണ് ഇറക്കിയിട്ടുള്ളത്.

സുസുക്കി അക്സെസ് 125 പ്രത്യേക പതിപ്പുകളുടെ വില

സുസുക്കി അക്സെസ് 125 പ്രത്യേക പതിപ്പുകളുടെ വില

സുസുക്കി അക്സെസ് 125 ഡ്രം ബ്രേക്ക്- 55,589 രൂപ(ദില്ലി എക്സ്ഷോറൂം)

സുസുക്കി അക്സെസ് 125 ഡിസ്ക് ബ്രേക്ക്- 58,900രൂപ(ദില്ലി എക്സ്ഷോറൂം)

കോസ്മെറ്റിക് പരിവർത്തനതോടെ റെട്രോ സ്റ്റൈലിൽ അക്സെസ് 125

ക്രോം റിയർ വ്യൂ മിറർ, റെക്ട്രോ ലുക്ക് പകരാൻ മെറൂൺ നിറത്തിലുള്ള സീറ്റ്, തവിട്ടു നിറത്തിലുള്ള ഇന്നർ‍ ലെഗ് ഷീൽഡ്, വെളുത്ത നിറത്തിലുള്ള ബോഡി എന്നിവയാണ് അക്സെസ് 125 സ്കൂട്ടറിന്റെ പുത്തൻ എഡിഷന്റെ പ്രത്യേകതകൾ.

കോസ്മെറ്റിക് പരിവർത്തനതോടെ റെട്രോ സ്റ്റൈലിൽ അക്സെസ് 125

അനലോഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൽഫ് സ്റ്റാർട്ട്, സ്റ്റോറേജ്, വൺ-പ്രെസ് ലോക്ക് സിസ്റ്റം, മൊബൈൽ ചാർജിംഗ് പോയിന്റ് എന്നീ സവിശേഷതകൾ അതെപടി നിലനിർത്തിയിട്ടുണ്ട്.

കോസ്മെറ്റിക് പരിവർത്തനതോടെ റെട്രോ സ്റ്റൈലിൽ അക്സെസ് 125

അതുപോലെ എൻജിനിൽ മാറ്റമൊന്നുമില്ലാതെയാണ് സ്പെഷ്യൽ എഡിഷനെ ഇറക്കിയിരിക്കുന്നത്. അക്സെസ് 125 സ്കൂട്ടറിന്റെ 124സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ഈ എഡിഷനും കരുത്തേകുന്നത്.

കോസ്മെറ്റിക് പരിവർത്തനതോടെ റെട്രോ സ്റ്റൈലിൽ അക്സെസ് 125

8.58ബിഎച്ച്പിയും 10.2എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. അതിശയിപ്പിക്കുന്ന തരത്തിൽ ലിറ്ററിന് 64കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഈ സ്കൂട്ടറിന്റെ മറ്റൊരു പ്രത്യേകത.

കോസ്മെറ്റിക് പരിവർത്തനതോടെ റെട്രോ സ്റ്റൈലിൽ അക്സെസ് 125

മുന്നിൽ ടെലിസ്കോപിക് സസ്പെൻഷൻ, ഡിസ്ക് ബ്രേക്ക് എന്നിവയാണ് നൽകിയിട്ടുള്ളത്. കൂടാതെ ഡ്യുവൽ ഡ്രം ബ്രേക്കുകളും ഓപ്ഷണലായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കോസ്മെറ്റിക് പരിവർത്തനതോടെ റെട്രോ സ്റ്റൈലിൽ അക്സെസ് 125

സ്ക്കൂട്ടർ സെഗ്മെന്റിൽ ഹോണ്ട ആക്ടീവ 125, വെസ്പ വിഎക്സ് എന്നിവയാണ് സുസുക്കി അക്സെസിന് മുഖ്യ എതിരാളികളായി നിലകൊള്ളുന്നത്.

കൂടുതൽ വായിക്കൂ

മൂന്ന് പുത്തൻ ബൈക്കുകളുമായി ഹീറോ മോട്ടോർകോപ്

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് കാലം വഴിമാറുമ്പോൾ പിന്നാലെ മോട്ടോർസൈക്കിളും

കൂടുതല്‍... #സുസുക്കി #suzuki
English summary
Suzuki Has Launched Its Access 125 Special Edition At An Irresistible Price
Story first published: Saturday, September 10, 2016, 18:03 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark