മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

By Praseetha

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഏറെ പുതുമകളോടെ ജിക്സറിനെ അവതരിപ്പിക്കുന്നു. ഇന്ത്യൻ വിപണിയിൽ പിടിച്ച് നിൽക്കാൻ ഏറെ പണിപ്പെടുമ്പോഴാണ് ജിക്സർ 150സിസി മോഡലിനെ ഇറക്കുന്നത്. ഇതോടുകൂടി ഈ സെഗ്മെന്റിലൊരു ചലനം സൃഷ്ടിക്കാൻ ജിക്സറിന് കഴിഞ്ഞു. ഈ മോഡലിനെ ആധാരപ്പെടുത്തിയായിരുന്നു ഫുള്ളി ഫെയേർഡ് ജിക്സർ എസ്എഫിന്റെ പിറവി.

ആകർഷകമായ വിലയിൽ 'സ്‌കൗട്ട് സിക്സ്റ്റി' ഇന്ത്യയിൽ

എസ്എഫ് ലോഞ്ച് ചെയ്തതോടുകൂടി ജിക്സറിന്റെ 250സിസി ഇറക്കാൻ പോകുന്നുവെന്നുള്ള ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. ഇപ്പോഴത് യാഥാർത്ഥ്യമായിരിക്കുന്നു, ജിക്സറിനെ പുത്തൻ വേഷപകർച്ചയിൽ അവതരിപ്പിക്കുന്നു സുസുക്കി.

മനംകവരും ഡിസൈനിൽ ജിക്സർ 250

ജിഎസ്എക്സ് ആർ 1000ൽ നിന്നുള്ള ഡിസൈൻ കടമെടുത്താണ് ജിക്സർ 250യ്ക്ക് രൂപംനൽകിയിരിക്കുന്നത്.

 മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

മുന്നിലെ ഫെയറിംഗും ഹെഡ്‌ലൈറ്റും ജിഎസ്എക്സ് ആർ 1000നെ അനുസ്മരിപ്പിക്കും വിധമാണ്. എന്നാൽ സൈഡ് പ്രൊഫൈൽ തികച്ചും ജിക്സർ എസ്എഫിന് സാമ്യമുണ്ട്.

 മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

14.6ബിഎച്ച്പിയും 14എൻഎം ടോർക്കും നൽകുന്ന 155സിസി സിങ്കിൾ സിലിണ്ടർ എൻജിനുള്ള ജിക്സർ, ജിക്സർ എസ്എഫ് എന്നീ മോഡലുകളാണ് നിലവിൽ വിപണിയിൽ ഉള്ളത്.

 മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

ജിക്സർ 250സിസിയിൽ ലിക്വിഡ് കൂളിംഗ് സിസ്റ്റമുള്ള താരതമ്യേന വലിയ എൻജിനാണ് നൽകിയിട്ടുള്ളത്.

 മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

24 മുതൽ 28വരെ ബിഎച്ച്പിയുള്ള എൻജിനിൽ 6സ്പീഡ് ഗിയർബോക്സാണ് ഉള്ളത്. ഇതുകൂടാതെ എബിഎസ് അടക്കമുള്ള ഡിസ്ക് ബ്രേക്കുകളാണ് ഇരുഭാഗത്തായി ഘടിപ്പിച്ചിട്ടുള്ളത്.

 മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

മുൻവശത്തെ ഫെയറിംഗും, വലിയ ടാങ്കും, ഇരട്ട എക്സോസ്റ്റും, സ്പ്ലിറ്റ് സീറ്റും ബൈക്കിന് ഒരു അഗ്രസീവ് ലുക്ക് പകരുന്നു.

 മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

സസ്പെൻഷൻ സംബന്ധിച്ച കാര്യങ്ങൾ നിർവഹിക്കുന്നത് മുൻവശത്തായി നൽകിയിട്ടുള്ള ടെലിസ്കോപിക് ഫോർക്കും പിന്നിലെ മോണോഷോക്കുമാണ്.

 മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

ഹോണ്ട സിബിആർ250ആർ, മഹീന്ദ്ര മോജോ എന്നിവരോടാണ് ജിക്സറിന് പോരാടേണ്ടി വരിക.

കൂടുതൽ വായിക്കൂ

ആക്ടീവ-ഐ കൂടുതൽ വർണപൊലിമയോടെ

കൂടുതൽ വായിക്കൂ

മോജോ വരുന്നു കൂടുതൽ ആകർഷകമായി

Most Read Articles

Malayalam
English summary
Suzuki Gixxer 250 Rendering; The Best Looking Quarter Litre Motorcycle?
Story first published: Friday, June 10, 2016, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X