സുസുക്കി 250സിസി ബൈക്ക് അവതരിച്ചു...

Posted By:

ഏവരും കാത്തിരുന്ന ജാപ്പനീസ് ഇരുചക്രവാഹനനിർമാതാവായ സുസുക്കിയുടെ പുതിയ ക്വാട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ചൈനയിലിറക്കി. ഏറെനാളായി ഈ ബൈക്കിന്റെ ചാരപ്പടങ്ങളും മറ്റ് വിവരങ്ങളും ഇന്റർനെറ്റ് വഴി പ്രചരിക്കുകയായിരുന്നു. ഒടുവിൽ ജിഎസ്എക്സ്-250ആർ എന്നപേരിൽ ഈ വാഹനമവതരിച്ചിരിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
സുസുക്കി 250സിസി ബൈക്ക് അവതരിച്ചു...

ജിഎസ്എക്സ്-ആർ 1000 ബൈക്കിന് സമാനരീതിയിലുള്ള ഡിസൈൻ ശൈലിയിലാണ് ഈ ബൈക്കിന്റേയും നിർമാണം നടത്തിയിരിക്കുന്നത്.

സുസുക്കി 250സിസി ബൈക്ക് അവതരിച്ചു...

സുസുക്കി ഇനാസുമയിൽ ഉപയോഗിച്ചിട്ടുള്ള അതെ എൻജിനാണ് ഇതിലും നൽകിയിരിക്കുന്നത്. 25ബിഎച്ച്പിയും 23.4എൻഎം ടോർക്കുമുള്ള 248സിസി ട്വിൻ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിന്റെ കരുത്ത്.

സുസുക്കി 250സിസി ബൈക്ക് അവതരിച്ചു...

6 സ്പീഡ് ഗിയർബോക്സാണ് ഈ ക്വാട്ടർ ലിറ്റർ എൻജിനിൽ ഉപയോഗിച്ചിട്ടുള്ളത്. സ്ലിപ്പർ ക്ലച്ച്, എൽഇഡി ഹെ‌ഡ്‌ലൈറ്റ് എന്നിവ ഇല്ലാത്തത് ഈ ബൈക്കിലെ ഒരു അഭാവമായി കണക്കാക്കാം.

സുസുക്കി 250സിസി ബൈക്ക് അവതരിച്ചു...

2085എംഎം നീളവും 740എംഎം നീളം വീതിയും 790എംഎം നീളവുമാണ് ഈ ബൈക്കിനുള്ളത്.

ബ്രേക്കിനെ കുറിച്ച് പറയുകയാണെങ്കിൽ മുന്നിൽ 290എംഎം ഡിസ്ക് ട്വിൻ പിസ്റ്റൺ കാലിപറും പിന്നിൽ 240എംഎം ഡിസ്കുമാണ് നൽകിയിരിക്കുന്നത്.

സുസുക്കി 250സിസി ബൈക്ക് അവതരിച്ചു...

15 ലിറ്റർ ഇന്ധനശേഷിയുള്ള ഈ ബൈക്കിന് 178 കിലോഗ്രാമാണ് ഭാരം. ഭാരമേറിയതുകൊണ്ടുതന്നെ വേഗതയിലും കുറവ് സംഭവിക്കാം.

സുസുക്കി 250സിസി ബൈക്ക് അവതരിച്ചു...

സുരക്ഷയ്ക്കായി എബിഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് 3 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വില.

സുസുക്കി 250സിസി ബൈക്ക് അവതരിച്ചു...

ചൈനയിൽ പുറത്തിറക്കിയെങ്കിലും ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ചൊന്നും കമ്പനിയൊന്നും വ്യകതമാക്കിയിട്ടില്ല. മാത്രമല്ല ഇന്ത്യയിൽ എൻട്രി ലെവൽ സ്പോർട്സ് സെഗ്മെന്റിൽ മാറ്റുരയ്ക്കാൻ ഈ ബൈക്കിന് കഴിയുമോ എന്നതും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

സുസുക്കി 250സിസി ബൈക്ക് അവതരിച്ചു...

കൂടുതല്‍... #സുസുക്കി #suzuki
English summary
Suzuki Unveils Its Quarter Litre Sportsbike, The GSX-250R
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark