പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

By Praseetha

ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്നതും അതേസമയം കുറഞ്ഞനിരക്കിൽ സ്വായത്തമാക്കാവുന്നതുമായ ടൂവീലറുകളാണ് കമ്മ്യൂട്ടർ ബൈക്കുകൾ. സാമാന്യം മെച്ചപ്പെട്ട യാത്രാസുഖവും മികച്ച ഇന്ധനക്ഷമതയും നൽകുന്ന ഈ ബൈക്കുകൾ ഇരുചക്ര വിപണിയുടെ നട്ടെല്ലാണെന്ന് പറയാം.

യുവതലമുറയ്ക്കായി ബജാജിന്റെ മനംകവരുന്ന ബൈക്കുകൾ

അതുകൊണ്ട് തന്നെ നിർമാതാക്കൾ പരസ്പരം മത്സരിച്ചാണ് ഈ സെഗ്മെന്റിൽ പുത്തൻ ബൈക്കുകളിറക്കുന്നത്. ഒരോ വർഷവും ഈ സെഗ്മെന്റിൽ നിരവധി ബൈക്കുകൾ അവതരിക്കുന്നുണ്ടെങ്കിലും എല്ലാ ബൈക്കുകൾക്കും ജനങ്ങൾക്കിടയിൽ ഒരു വിശ്വാസത നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ധനക്ഷമത, കുറഞ്ഞവില, ഡ്രൈവിംഗ് അനുഭൂതി, മികച്ച സർവീസ് എന്നിവ ഉൾക്കൊള്ളുന്ന നിങ്ങളുടെ പോക്കറ്റിലൊതുങ്ങുന്ന ബൈക്കുകളാണ് ചുവടെ ചേർത്തിരിക്കുന്നത്.

5. ഹീറോ സ്പ്ലെന്റർ ഐസ്മാർട്

5. ഹീറോ സ്പ്ലെന്റർ ഐസ്മാർട്

1994-ൽ ആദ്യമായി വിപണിയിലെത്തിയ സ്പ്ലന്റർ ഇന്ത്യൻ ജനങ്ങൾക്കിടയിൽ വളരെ പ്രിയമേറിയ ബൈക്കാണ്. ഇരുപത് വർഷക്കാലം ബൈക്ക് വിപണിയിലെ താരമായി തിളങ്ങാൻ സ്പ്ലെൻഡറിന് കഴിഞ്ഞെങ്കിൽ അത് ഈ ബൈക്കിന്റെ മികവ് ഒന്നുകൊണ്ടുതന്നെയാണ്. വിപണിയിലിപ്പോൾ കമ്മ്യൂട്ടർ സെഗ്മെന്റിൽ മുൻപന്തിയിൽ നിൽക്കുന്നത് സ്പ്ലെന്ററിന്റെ പുതുക്കിയ പതിപ്പായ ഐസ്മാർട് ആണ്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

ലോകത്തിൽ വച്ച് ഏറ്റവും ഉയർന്ന മൈലേജുള്ള ബൈക്ക് എന്നരീതിയിലാണ് ഹീറോ ഐസ്മാർടിനെ വിശേഷിപ്പിക്കുന്നത്. ലിറ്ററിന് 102.50കിലോമീറ്റർ മൈലേജാണ് ഈ കരുത്തനുള്ളത്. ഹീറോയുടെ ഐ3എസ് എന്ന പുത്തൻ സാങ്കേതികതയാണ് ഈ ഉയർന്ന മൈലേജിന് പിന്നിൽ. വാഹനം പ്രവർത്തിക്കാതിരിക്കുമ്പോൾ സ്വയം ഓഫാവുകയും ക്ലച്ച് അമർത്തുമ്പോൾ താനെ ഓണാകുകയും ചെയ്യുന്നതാണ് ഈ ബൈക്കിന്റെ മറ്റൊരു സവിശേഷത.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

8.24ബിഎച്ച്പിയും 8.05എൻഎം ടോർക്കും നൽകുന്ന 97.2സിസി എൻജിനാണ് ഐസ്മാർടിന് കരുത്തേകുന്നത്. സ്പ്ലെന്റർ ഐസ്മാർടിന്റെ 100സിസി മോഡലിനെ പിൻവലിച്ച് 110സിസി മോഡലിനെ ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഹീറോ.

വില: 57,188

മൈലേജ്: 102.50km/l

04. ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

04. ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

മികച്ച പെർഫോമൻസ് നൽകുന്ന ഈ കമ്മ്യൂട്ടർ ബൈക്ക് ഡിസൈൻ ചാരുതകൊണ്ട് കാഴ്ചയിലും മികവുറ്റതാണ്.

രൂപഭംഗി, എന്‍ജിന്‍ പ്രകടനം, സുഖപ്രദമായ യാത്ര എന്നിവയുടെ മിശ്രണമാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

4.5 ദശലക്ഷം ഉപയോക്താക്കളുള്ള ടിവിഎസ് സ്റ്റാറിന്റെ പ്രവര്‍ത്തന മികവ്, കരുത്ത്, ഇന്ധനക്ഷമത, മികച്ച പിക്അപ്പും ആക്സിലറേഷനും എന്നീ ഗുണഗണങ്ങളെല്ലാം സ്റ്റാര്‍ സിറ്റി പ്ലസിനുമുണ്ട്. ഇന്ത്യയിലെ മികച്ച 110സിസി ബൈക്കുകളിലൊന്നാണിത്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

8.28ബിഎച്ച്പിയും 8.7എൻഎം ടോർക്കും നൽകുന്ന 109.7സിസി എൻജിനാണ് ബൈക്കിന്റെ കരുത്ത്. പൂജ്യത്തില്‍നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ വെറും 7.6 സെക്കന്‍ഡ് മാത്രം മതിയാകും. ലിറ്ററിന് 86 കി.മി. ഇന്ധനക്ഷമതയാണിത് വാഗ്ദാനം ചെയ്യുന്നത് മാത്രമല്ല ഫോര്‍ സ്പീഡ് ഗിയര്‍ ബോക്സും എൻജിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഏതു ഗിയറിലും ഇലക്ട്രിക് സ്റ്റാര്‍ട്ട് സാധ്യമാണെന്നുള്ള പ്രത്യേകതയും ഈ ബൈക്കിനുണ്ട്.

വില: 51,953 കൊച്ച് എക്സ്ഷോറൂം

മൈലേജ്: 86km/l

03. ബജാജ് പ്ലാറ്റിന 100 ഇഎസ്

03. ബജാജ് പ്ലാറ്റിന 100 ഇഎസ്

വളരെ പണ്ടുമുതൽ തന്നെ മൈലേജ് ചാമ്പ്യൻ എന്നു വിശേഷണമുള്ള ബൈക്കാണ് ബജാജ് പ്ലാറ്റിന. നിലവിൽ ഇന്ധനക്ഷമതയുടെ കാര്യത്തിൽ മൂന്നാം സ്ഥാനമാണ് പ്ലാറ്റിന 100 ഇഎസിനുള്ളത്. ലിറ്ററിന് 96.9 കിലോമീറ്റർ എന്ന് അവകാശപ്പെടാവുന്ന മൊലേജാണ് ഈ ബൈക്ക് വാഗ്ദാനം ചെയ്യുന്നത്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

ഗ്രാഫിക്സ് സ്റ്റിക്കറുകളും അലോയ് വീലുകളും ഉൾപ്പെടുത്തിയാണ് ഈ ബൈക്കിനെ പുതുക്കിയിരിക്കുന്നത്. ഇലക്ട്രിക് സ്റ്റാർട്ടും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. ഈ കാറ്റഗറിയിൽ വീതികൂടിയ ടയറും നീളമേറിയ സീറ്റുമുള്ള ഒരേയൊരു ബൈക്കാണ് പ്ലാറ്റിന 100ഇഎസ്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

8.08ബിഎച്ച്പിയും 8.6എൻഎം ടോർക്കും നൽകുന്ന 102സിസി എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്. 4 സ്പീഡ് ഗിയർബോക്സും എൻജിന്റെ ഭാഗമാക്കിയിട്ടുണ്ട്.

വില: 41,283 കൊച്ചി എക്സ്ഷോറൂം

മൈലേജ്: 96.9km/l

02. ഹോണ്ട നാവി

02. ഹോണ്ട നാവി

ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും സവിശേഷതകള്‍ ഒരുമിപ്പിച്ച് ഹോണ്ട ഒരുക്കിയ ബൈക്കാണ് നാവി. ഒരുവിധം ആളുകളെയൊന്നും ആകർഷിക്കാൻ ഈ ബൈക്കിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ആളുകൾ ഈ ബൈക്കിന്റെ പ്രത്യേകതകൾ മനസിലാക്കി കൊണ്ട് വന്നപ്പോൾ വിപണിയിൽ മികച്ച പ്രതികരണം ലഭിച്ചകൊണ്ടിരിക്കുന്നുണ്ട്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

ലോഞ്ച് ചെയ്ത് ഒരുമാസത്തിനകം 1,000 യൂണിറ്റുകളുടെ വില്പനയും നാവിക്ക് നേടിയെടുക്കാൻ സാധിച്ചു. ഈ മോട്ടോ-സ്കൂട്ടറിന് കമ്പനി നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനും നൽകിയിട്ടുണ്ട്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

ആക്ടിവയിലുള്ള 110 സിസി പെട്രോൾ എൻജിൻ തന്നെയാണ് നാവിയിലും ഉപയോഗിച്ചിട്ടുള്ളത്. ഇത് 8.83എൻഎം ടോർക്കും 8ബിഎച്ച്പി കരുത്തും ഉല്പാദിപ്പിക്കുന്നു. കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. കോംപി ബ്രേക്ക് സിസ്റ്റമാണ് ഹോണ്ട ഈ ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വില: 48,250 കൊച്ചി എക്സ്ഷോറൂം വില

മൈലേജ്: 42-52km/l

01. ബജാജ് സിടി100ബി

01. ബജാജ് സിടി100ബി

നിലവിൽ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമായിട്ടുള്ളതും ഏറ്റവുമധികം വില്പനയുള്ളതുമായ ബൈക്കാണ് ബജാജ് സിടി100ബി. കുറഞ്ഞവിലയ്ക്ക് മികച്ച മൈലേജ് നല്കുന്ന ബൈക്കെന്ന പ്രത്യേകതയും ഇതിനുണ്ട്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

ഇതിന്റെ 99.27സിസി എൻജിൻ 8.08ബിഎച്ച്പിയും 8.05എൻഎം ടോർക്കും നൽകുന്നു. എൻജിനിൽ ഒരു 4സ്പീഡ് മാനുവൽ ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

വില: 31,485 ദില്ലി എക്സ്ഷോറൂം

മൈലേജ്: 90km/l

കൂടുതൽ വായിക്കൂ

കൗമാരക്കാരുടെ അഭിരുചിക്കൊത്ത ബൈക്കുകൾ

കൂടുതൽ വായിക്കൂ

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

Most Read Articles

Malayalam
English summary
Top 5 Budget Friendly Bikes In India 2016
Story first published: Tuesday, July 12, 2016, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X