150 സിസി സെഗ്മെന്റിലുള്ള മികച്ച മൈലേജ് ബൈക്കുകൾ

By Praseetha

യാത്രാ സൗകര്യം പരിഗണിച്ച് ഇന്ത്യക്കാരിൽ ഭൂരിഭാഗമാളുകളും ഇരുചക്ര വാഹനങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്. വളരെ ചിലവ്കുറ‍ഞ്ഞ യാത്രാമാർഗമെന്നതിലുപരി എത്തേണ്ടിടത്ത് കുറ‍ഞ്ഞസമയത്തിൽ എത്താമെന്നുള്ളത് കൊണ്ടും ഇരുചക്രവാഹനങ്ങൾക്ക് മുൻഗണന നൽകുന്നു.

ബോളിവുഡ് താരങ്ങളുടെ പ്രിയ ബൈക്കുകൾ കാണാൻ മറക്കല്ലേ

എന്നാലിപ്പോൾ ആളുകൾക്ക് ബൈക്കുകളോടുള്ള കമ്പത്തിലും നേരിയ തോതിലുള്ള വ്യത്യാസം വന്നിട്ടുണ്ട്. മുൻപ് 100സിസി പാസഞ്ചർ ബൈക്കുകളേയാണ് കൂടുതലും ആശ്രയിച്ചതെങ്കിൽ ഇന്ന് 150 സെഗ്മെന്റിലുള്ള എൻട്രിലെവൽ സ്പോർട്സ് ബൈക്കുകളാണ് യുവതലമുറയുടെ ഹരമായിട്ടുള്ളത്. ഈ150സെഗ്മെന്റിൽ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന ബൈക്കുകളെയാണിവിടെ പരാമർശിക്കുന്നത്.

10. യമഹ എഫ്‍സി വി 2.0

10. യമഹ എഫ്‍സി വി 2.0

2008ൽ അരങ്ങേറ്റം കുറിച്ച ഈ യമഹ ബൈക്കിന് 150സിസി സെഗ്മെന്റിൽ ഒരു നിറ സാന്നിധ്യമായി മാറി. സ്റ്റൈലിഷ് ലുക്കും, ബിൽഡ് ക്വാളിറ്റിയും, മികച്ച പെർഫോമൻസും എഫ്‌സി സീരീസിൽ യമഹയ്ക്ക് മികച്ച വില്പന നേടിക്കൊടുക്കുന്നതിന് സഹായകമായി.

യമഹ എഫ്‍സി വി 2.0

യമഹ എഫ്‍സി വി 2.0

പുതുതായി നിർമ്മിക്കപ്പെട്ട എയർകൂൾഡ് 149സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഈ എഫ്‌സി പതിപ്പിന് കരുത്തേകുന്നത്. 13.1ബിഎച്ച്പിയും 12.8എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

യമഹ എഫ്‍സി വി 2.0

യമഹ എഫ്‍സി വി 2.0

ലിറ്ററിന് 45 കിലോമീറ്റർ മൈലേജാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള മറ്റ് എഫ്‌സി സീരീസുകളേക്കാൾ പതിനാല് ശതമാനം അധിക മൈലേജാണ് വി2.0 പതിപ്പ് നൽകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. പാന്തെർ ബ്ലാക്ക്, സ്കോർച്ചിംഗ് റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഇത് ലഭ്യമാകുന്നത്.

09. ഹോണ്ട ഹോർനെറ്റ് 160ആർ

09. ഹോണ്ട ഹോർനെറ്റ് 160ആർ

ഹോണ്ട ട്രിഗറിന് പകരമായി അടുത്തിടെ വിപണിയിലെത്തിയ സ്പോർടി ബൈക്കാണ് ഹോർനെറ്റ് 160ആർ. ബൾക്കി ബോഡി പാനലുകളും, പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ഫ്യുവൽ ടാങ്കുകളും, എക്സ് ഷേപ്പിലുള്ള ടെയിൽ ലാമ്പുകളും ഇതിന്റെ ആകർഷണത്വം വർധിപ്പിക്കുന്നു.

ഹോണ്ട ഹോർനെറ്റ് 160ആർ

ഹോണ്ട ഹോർനെറ്റ് 160ആർ

15.7ബിഎച്ച്പിയും 14.76എൻഎം ടോർക്കുമുള്ള 163സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഹോർനെറ്റിന് കരുത്തേകുന്നത്. 5സ്പീഡ് ഗിയർബോക്സും എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്ററിന് 50 കിലോമീറ്റർ മൈലേജാണ് ഹോണ്ട ഹോർനെറ്റിനുള്ളത്.

ഹോണ്ട ഹോർനെറ്റ് 160ആർ

ഹോണ്ട ഹോർനെറ്റ് 160ആർ

കബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം ഉൾപ്പെടുത്തിയുള്ള സിങ്കിൾ ഡിസ്ക്, ഡ്യുവൽ ഡിസ്ക് വേരിയന്റുകളിലാണിത് ലഭ്യമാകുന്നത്. ഹോണ്ട ഹോർനെറ്റ് 160ആർ സ്റ്റാൻഡേഡിന് 83,864 രൂപയും സിബിഎസ് വേരിയന്റിന് 88,364 രൂപയുമാണ് എക്സ്ഷോറും വിലകൾ.

08. ഹീറോ ഹങ്ക്

08. ഹീറോ ഹങ്ക്

ഹീറോ ഹോണ്ട 2007ലാണ് ഈ 150സിസി മോട്ടോർ ബൈക്കിനെ വിപണിയിൽ എത്തിക്കുന്നത്. പിന്നീട് റിയർ ഡിസ്ക് ബ്രേക്ക് ഉൾപ്പെടുത്തി 2011ലാണ് ഒരു പുതുക്കിയ പതിപ്പിനെ എത്തിക്കുന്നത്. 66,987 രൂപയാണിതിന്റെ എക്സ്ഷോറൂം വില.

ഹീറോ ഹങ്ക്

ഹീറോ ഹങ്ക്

14.4 ബിഎച്ച്പിയും 12.8എൻഎം ടോർക്കുമുള്ള150സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഹീറോ ഹങ്കിന് കരുത്തേകുന്നത്. കൂടാതെ എൻജിനിൽ ഒരു 5 സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിരിക്കുന്നു.

ഹീറോ ഹങ്ക്

ഹീറോ ഹങ്ക്

52km/l മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റൽ കൺസോൾ, ബോഡി കളർ മിറർ, ട്യൂബ്‌ലെസ് ടയർ, കടും നിറത്തിലുള്ള ഗ്രാബ് റെയിൽ, എൽഇഡി ടെയിൽ ലാമ്പ്, ഓൾട്ടേഡ് വൈസർ എന്നീ സവിശേഷതകളാണ് ഈ ബൈക്കില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

07. ഹീറോ ഇംപൾസ്

07. ഹീറോ ഇംപൾസ്

2008ലാണ് ഹീറോ ഈ ബൈക്കിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ബജറ്റിലൊതുങ്ങുന്ന തരത്തിലുള്ള ആദ്യത്തെ 150സിസി ബൈക്കെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

ഹീറോ ഇംപൾസ്

ഹീറോ ഇംപൾസ്

13ബിഎച്ച്പിയും 13എൻഎം ടോർക്കും നൽകുന്ന 149സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു 5സ്പീഡ് സീക്വെൻഷ്യൽ ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. 55km/l മൈലേജാണിതിനുള്ളത്.

ഹീറോ ഇംപൾസ്

ഹീറോ ഇംപൾസ്

69,461 രൂപയാണിതിന്റെ എക്സ്ഷോറൂം വില. ഡബിൾ ക്രാഡിൽ ചാസിസ്, ഡിസ്ക് ബ്രേക്കിംഗ് സിസ്റ്റം, 11ലിറ്റർ ഫ്യുവൽ ടാങ്ക്, സ്പോക് വീൽ, ഡിജിറ്റൽ സ്പീഡോമീറ്റർ എന്നീ സവിശേഷതകളാണ് ഈ ബൈക്കിനുള്ളത്.

06. ഹീറോ എക്സ്ട്രീം സ്പോർട്സ്

06. ഹീറോ എക്സ്ട്രീം സ്പോർട്സ്

യുവതലമുറയെ ലക്ഷ്യമാക്കിയുള്ള പ്രീമിയം 150സിസി കമ്മ്യൂട്ടർ ബൈക്കാണിത്. പുതുക്കി പണിത കൗൾ, പുതിയ ഹെഡ്‌ലാമ്പുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ഹാന്റിൽ ബാർ, ട്യൂബ്‌ലെസ് ടയർ, സ്പ്ലിറ്റ് സീറ്റ് എന്നിവയാണ് എക്സ്ട്രീം സ്പോർട്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹീറോ എക്സ്ട്രീം സ്പോർട്സ്

ഹീറോ എക്സ്ട്രീം സ്പോർട്സ്

ലിറ്ററിന് 55കിലോമീറ്റർ മൈലേജാണിത് വാഗ്ദാനം ചെയ്യുന്നത്. 15.2ബിഎച്ച്പിയും 13.5എൻഎം ടോർക്കും ഉള്ള 149.2സിസി എൻജിനാണ് കരുത്തേകുന്നത്. കൂടാതെ 5സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് നൽകിയിട്ടുള്ളത്.

ഹീറോ എക്സ്ട്രീം സ്പോർട്സ്

ഹീറോ എക്സ്ട്രീം സ്പോർട്സ്

മുന്നിലും പിന്നിലുമായി ഡിസ്ക് ബ്രേക്കിംഗ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. എക്സ്ഷോറൂം 69,687 രൂപ നിശ്ചയിച്ചിട്ടുള്ള ഈ ബൈക്ക് പാന്തെർ ബ്ലാക്ക്, മെർക്യുറിക് സിൽവർ, ഫെയറി റെഡ്, പൈറോ ഓറഞ്ച് എന്നീ നിറങ്ങളിൽ ലഭ്യമാണ്.

05. സുസുക്കി ജിഎസ് 150ആർ

05. സുസുക്കി ജിഎസ് 150ആർ

വിപണിയിൽ കടുത്ത മത്സരങ്ങൾ നടക്കുന്ന 150സിസി സെഗ്മെന്റിലെത്തുന്ന സുസുക്കിയുടെ ആദ്യ മോഡലാണിത്. 150സിസി സെഗ്മെന്റിൽ കമ്മ്യൂട്ടർ ക്ലാസിനും പ്രീമിയം ക്ലാസിനുമിടയിലുള്ള ബൈക്കാണ് ജിഎസ് 150ആർ.

സുസുക്കി ജിഎസ് 150ആർ

സുസുക്കി ജിഎസ് 150ആർ

13.8ബിഎച്ച്പിയും 13.4എൻഎം ടോർക്കുമുള്ള 149സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 6സ്പീഡ് ഗിയർബോക്സ് നൽകിയത് കാരണം ഹൈവേയിലിത് മികച്ച പെർഫോമൻസാണ് കാഴ്ചവെക്കുന്നത്.

സുസുക്കി ജിഎസ് 150ആർ

സുസുക്കി ജിഎസ് 150ആർ

56km/l മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റൽ സ്പീഡോമീറ്റർ, ഡിജിറ്റൽ ഫ്യുവൽ ഗോജ്, ഇലക്ട്രിക് സാറ്റാർട്, ട്രിപ്പ് മീറ്റർ, അനലോഗ് ടാക്കോമീറ്റർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 70,851 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

04. ഹീറോ അച്ചീവർ

04. ഹീറോ അച്ചീവർ

150സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ രൂപത്തിൽ 2006ൽ വിപണിയിലെത്തിയ ബൈക്കാണ് അച്ചീവർ. യുവതലമുറയെ ലക്ഷ്യംവെച്ചുള്ള രൂപകല്പനയാണ് നൽകിയിട്ടുള്ളത്.

ഹീറോ അച്ചീവർ

ഹീറോ അച്ചീവർ

5സ്പീഡ് ഗിയർ ബോക്സ് ഉൾപ്പെടുത്തിയ 13.4 ബിഎച്ച്പിയും 12.8എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 149സിസി എൻജിനാണ് അച്ചീവറിൽ ഉപയോഗിച്ചിരിക്കുന്നത്.

ഹീറോ അച്ചീവർ

ഹീറോ അച്ചീവർ

ഡിസ്ക് ബ്രേക്കിംഗ് സിസ്റ്റമാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലിറ്ററിന് 58 കിലോമീറ്റർ മൈലേജാണ് ഈ മോട്ടോർ ബൈക്കിനുള്ളത്. ഇതിന്റെ എക്സ്ഷോറും വില 58,907 ആണ്.

03. ബജാജ് ഡിസ്കവർ 150എഫ്

03. ബജാജ് ഡിസ്കവർ 150എഫ്

ബജാജിന്റെ മറ്റ് ഡിസ്കവറി ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി സെമി ഫെയറിംഗാണ് ഇതിന് നൽകിയിരിക്കുന്നത്. കമ്മ്യൂട്ടർ ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രത്യേക ആകർഷണത്വം തോന്നത്തക്ക രീതിയിലാണ് ഫെയറിംഗ് നൽകിയിട്ടുള്ളത്.

ബജാജ് ഡിസ്കവർ 150എഫ്

ബജാജ് ഡിസ്കവർ 150എഫ്

14ബിഎച്ചിപിയും 12.75എൻഎം ടോർക്കും നൽകുന്ന 150സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് കരുത്തേകാനായി ഉപയോഗിച്ചിട്ടുള്ളത്.

ബജാജ് ഡിസ്കവർ 150എഫ്

ബജാജ് ഡിസ്കവർ 150എഫ്

60km/l മൈലേജാണ് ഡിസ്കവർ 150എഫിനുള്ളത്. എബോണി ബ്ലാക്ക്, ഡാർക്ക് ബ്ലൂ, വൈൻ റെഡ്, ഡാർക്ക് ബോട്ടിൽ ഗ്രീൻ, ബ്ലാക്ക് ഗോൾഡ് എന്നീ നിറങ്ങളിലിത് ലഭ്യമാണ്. 59,211 ആണിതിന്റെ എക്സ്ഷോറൂം വില.

02. ബജാജ് അവെഞ്ചർ 150 സ്ട്രീറ്റ്

02. ബജാജ് അവെഞ്ചർ 150 സ്ട്രീറ്റ്

ഇന്ത്യൻ ഇരുചക്ര വിപണിയെതന്നെ പുളകം കൊള്ളിച്ച ഒരു ലോഞ്ചായിരുന്നു അവെഞ്ചർ 150 സ്ട്രീറ്റിന്റേത്. പഴയ അവെഞ്ചർ പ്ലാറ്റ്ഫോമിലാണ് നിർമാണം നടത്തിയതെങ്കിലും പുതുപുത്തൻ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ബജാജ് അവെഞ്ചർ 150 സ്ട്രീറ്റ്

ബജാജ് അവെഞ്ചർ 150 സ്ട്രീറ്റ്

അലോയ് വീലുകൾ, പുതിയ ഗ്രാബ് റെയിലും സൈലെൻസറും, ലോവർ ഹാന്റിൽ ബാർ, എന്നീ പുതുമകളാണ് വരുത്തിയിട്ടുള്ളത്. 150സിസി സിങ്കിൾ സിലിണ്ടർ ഡിടിഎസ്-ഐ എൻജിനാണ് അവെഞ്ചറിന് കരുത്തേകുന്നത്. 14 ബിഎച്ച്പിയും 12.5എൻഎം ടോർക്കുമാണ് ഈ എൻജിനുള്ളത്. കൂടാതെ 5സ്പീഡ് ഗിയർബോക്സും എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബജാജ് അവെഞ്ചർ 150 സ്ട്രീറ്റ്

ബജാജ് അവെഞ്ചർ 150 സ്ട്രീറ്റ്

ലിറ്ററിന് 65കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. 72,901 ആണിതിന്റെ എക്സ്ഷോറൂം വില.

01. ബജാജ് പൾസർ 150ഡിടിഎസ്-ഐ

01. ബജാജ് പൾസർ 150ഡിടിഎസ്-ഐ

ബജാജിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ബൈക്കുകളിലൊന്നാണ് പൾസർ. കൂടാതെ ഇന്ത്യയിലെ നമ്പർ വൺ സ്പോർട്സ് ബൈക്ക് കൂടിയാണിത്. മൂന്ന് കളർ ഓപ്ഷനുകളിലും സിങ്കിൾ വേരിയന്റിലുമാണിത് ലഭ്യമാകുന്നത്.

ബജാജ് പൾസർ 150ഡിടിഎസ്-ഐ

ബജാജ് പൾസർ 150ഡിടിഎസ്-ഐ

ഡോമ്ഡ് കൗൾ, സൈഡ് സ്കൂപ്പ്സ്, 3ഡി ലെറ്ററിംഗ്, ഡിജിറ്റൽ കൺസോൾ, അനലോഗ് ടാക്കോമീറ്റർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്ററിന് 65 കിലോമീറ്റർ ഉയർന്ന മൈലേജാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ബജാജ് പൾസർ 150ഡിടിഎസ്-ഐ

ബജാജ് പൾസർ 150ഡിടിഎസ്-ഐ

15ബിഎച്ച്പിയും 12എൻഎം ടോർക്കും നൽകുന്ന 149സിസി എൻജിനാണ് പൾസറിന് കരുത്തേകുന്നത്. 5സ്പീഡ് സീക്വെൻഷ്യൽ ഗിയർബോക്സാണ് നൽകിയിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #ബൈക്ക് #bike
English summary
TOP 10 BEST MILEAGE BIKE IN INDIA 150CC SEGMENT 2016
Story first published: Tuesday, April 19, 2016, 14:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X