യുവാക്കളെ ആകർഷിക്കാനെത്തുന്നു ട്രയംഫിന്റെ കരുത്തൻ ബൈക്ക്!!

Written By:

ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാവായ ട്രംയഫ് ബോണെവിൽ ബോബർ മോട്ടോർബൈക്കിനെ വിപണിയിൽ എത്തിക്കുന്നു. ഇന്ത്യയിലെത്തിക്കുന്ന എൻട്രിലെവൽ ബൈക്കുകളിൽ അഞ്ചാമത്തെ ബൈക്കായിരിക്കുമിത്. 2017 ഫെബ്രുവരിയോടുകൂടിയായിരിക്കും ബോബറിന്റെ വിപണിപ്രവേശം.

To Follow DriveSpark On Facebook, Click The Like Button
യുവാക്കളെ ആകർഷിക്കാനെത്തുന്നു ട്രയംഫിന്റെ കരുത്തൻ ബൈക്ക്!!

ബോണെവിൽ ടി20 ബോക്കുകളുടെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് പുതിയ ബോബർ. പുതിയ ചാസി, സസ്പെൻഷൻ, ഫ്രെയിം എന്നിവയാണ് ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

യുവാക്കളെ ആകർഷിക്കാനെത്തുന്നു ട്രയംഫിന്റെ കരുത്തൻ ബൈക്ക്!!

പതിവ് ബോണെവിൽ മോഡലുകളിൽ നിന്ന് വിപരീതമായി റെട്രോ ഭാവം നൽകിയാണ് ബൈക്കിന്റെ അവതരണം.

യുവാക്കളെ ആകർഷിക്കാനെത്തുന്നു ട്രയംഫിന്റെ കരുത്തൻ ബൈക്ക്!!

ബോണെവിൽ ടി20-യിലുള്ള അതെ1200സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് ബോണേവിൽ ബോബറിന് കരുത്തേകുന്നത്. 80ബിഎച്ച്പിയും 105എൻഎം ടോർക്കുമാണ് എൻജിൻ സൃഷ്ടിക്കുന്നത്.

യുവാക്കളെ ആകർഷിക്കാനെത്തുന്നു ട്രയംഫിന്റെ കരുത്തൻ ബൈക്ക്!!

റോഡ്, റെയിൻ എന്നിങ്ങനെയുള്ള രണ്ട് ഡ്രൈവിംഗ് മോഡുകളും ബൈക്കിൽ ലഭ്യമായിരിക്കും.

കൂടാതെ സുരക്ഷിത ഡ്രൈവിംഗിനായി സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും നൽകിയിട്ടുണ്ടെന്നുള്ളത് ഈ ബൈക്കിന്റെ മറ്റൊരു സവിശേഷതയാണ്.

യുവാക്കളെ ആകർഷിക്കാനെത്തുന്നു ട്രയംഫിന്റെ കരുത്തൻ ബൈക്ക്!!

മാറ്റ് ഫിനിഷുള്ള അയേൺസ്റ്റോൺ, മോറെല്ലോ റെഡ്, ജെറ്റ് ബ്ലാക്ക്, ഗ്രീൻ ആന്റ് ഫ്രോസൻ സിൽവർ എന്നീ നിറഭേദങ്ങളിലായിരിക്കും ബൈക്കെത്തുക.

യുവാക്കളെ ആകർഷിക്കാനെത്തുന്നു ട്രയംഫിന്റെ കരുത്തൻ ബൈക്ക്!!

കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിയർ മോണോഷോക്ക് സസ്പെൻഷൻ, റൈഡ് ബൈ വയർ ടെക്നോളജി, എബിഎസ്, ടോർക്ക് അസിസ്റ്റന്റ് ക്ലച്ച്, എൽഇഡി എന്നീ ഫീച്ചറുകളാൽ സമൃദ്ധമാക്കിയിട്ടുണ്ട് ഈ ബൈക്കിനെ.

യുവാക്കളെ ആകർഷിക്കാനെത്തുന്നു ട്രയംഫിന്റെ കരുത്തൻ ബൈക്ക്!!

ദില്ലി എക്സ്ഷോറൂം 10-12ലക്ഷത്തിനായിരിക്കും ബോബർ വിപണിയിലെത്തിച്ചേരുക എന്നു പ്രതീക്ഷിക്കാം.

കൂടുതല്‍... #ബൈക്ക് #bike
English summary
Triumph Bonneville Bobber Likely To Be Launched In India In February 2017
Story first published: Wednesday, December 14, 2016, 11:04 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark