കാത്തിരിപ്പിനൊടുവിൽ നിരത്തിൽ കുതിക്കാനെത്തുന്നു ടിവിഎസ് അകുല!!
ആരാധകർ ഏറെനാളായി കാത്തിരുന്ന ടിവിഎസ് അകുല 310 സ്പോർട്സ് ബൈക്ക് നിരത്ത് കീഴടക്കാനെത്തുന്നു
ഇന്ത്യയിലെ എല്ലാ അകുല ആരാധകർക്കുമിതാ ഒരു സന്തോഷവാർത്ത. നീണ്ട കാത്തിരിപ്പുകൾ വേണ്ടിവന്ന ടിവിഎസ് അകുല 310 സ്പോർട്സ് ബൈക്കിന്റെ ലോഞ്ച് തീയ്യതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലൂടെയായിരുന്നു അകുലയുടെ ഇന്ത്യയിലുള്ള അവതരണം നടത്തിയത്.

അടുത്തവർഷം മാർച്ചിലായിരിക്കും ടിവിഎസ് അകുലയുടെ ലോഞ്ച്. രണ്ട് ലക്ഷത്തിൽ താഴെയാണ് ഫുള്ളി ഫയേഡ് 310 സിസി മോട്ടോർസൈക്കിളിന്റെ വില.

കെടിഎം ആർസി390, ആർ3, പുറത്തിറങ്ങാനിരിക്കുന്ന ബെനലി ടോർനാഡോ300 എന്നിവയുമായി കൊമ്പ്കോർക്കാനായിരിക്കും അകുലയുടെ വരവ്.

2016 ഓട്ടോഎക്സ്പോയിൽ പ്രദർശനം നടത്തിയ ബിഎംഡബ്ല്യൂ ജി310ആർ ബൈക്കിലുള്ള എൻജിനും ചാസിയും തന്നെയാണ് അകുലയിലും ഉപയോഗിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യൂ ജി310ആറിലുള്ള 34ബിഎച്ച്പിയും 28എൻഎം ടോർക്കും നൽകുന്ന അതെ 301സിസി സിങ്കിൾ സിലിണ്ടർ വാട്ടർ കൂൾഡ് എൻജിനാണ് അകുലയുടേയും കരുത്ത്.

6സ്പീഡ് ഗിയർബോക്സാണ് എൻജിനിൽ ഘടിപ്പിച്ചിട്ടുള്ളത്. മികച്ച പെർഫോമൻസ് നൽകുന്നതിന് സഹായകമാകാൻ ജി310ആറിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

ഡിസ്ക് ബ്രേക്ക്, 17 ഇഞ്ച് ടയറുകൾ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഇതിനിടെ ടിവിഎസ് ഫാക്ടറി നിലകൊള്ളുന്ന ഹൊസൂറിനടത്തുവച്ച് അകുലയുടെ പരീക്ഷണയോട്ടം നടത്തപ്പെടുന്നതായി ഞങ്ങൾ കണ്ടെത്തിയിരുന്നു. അതെ ഫാക്ടറിയിൽ വച്ചായിരിക്കും അകുലയുടേയും ബിഎംഡബ്ല്യൂ ജി310ആറിന്റേയും നിർമാണം.

ഇന്ത്യയിലേക്ക് ബൈക്കുകളുടെ നീണ്ടനിരയുമായി യുവാക്കളുടെ ഹരമായ കെടിഎം
പുതുക്കിയ വിലയിൽ സുസുക്കി ബൈക്കുകളും സ്കൂട്ടറുകളും; വിലയറിയാം


Click it and Unblock the Notifications








