സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്

By Praseetha

ഇന്ത്യയിലെ മുൻനിര ടൂവീലർ നിർമാതാവായ ടിവിഎസ് 2016 'സ്‌കൂട്ടി പെപ് പ്ലസ് ' സ്കൂട്ടറിനെ വിപണിയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം 43,534 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. സ്ത്രീകളെ മുന്നിൽ കണ്ടുകൊണ്ടാണ് പ്രത്യേകിച്ചും ഈ ബൈക്കിന് രൂപം നൽകിയിരിക്കുന്നത്.

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

പുതിയ കളറുകളിലും ഗ്രാഫിക്സിലുമാണ് ഈ മോഡൽ ലഭ്യമാക്കിയിരിക്കുന്നത്. ടിവിഎസിന്റെ എക്കോ ത്രസ്റ്റ് എൻജിനൊപ്പം മൾട്ടി കർവ് ഇഗ്നീഷൻ സിസ്റ്റം, ദൃഢതയേറിയ അലോയ് ചാസിസ്, മൊബൈൽ ചാർജർ സോക്കറ്റ്, സൈഡ് സ്‌റ്റാന്റ് അലാം എന്നീ സവിശേഷതകളാണ് പുത്തൻ മോഡലിന് നൽകിയിരിക്കുന്നത്. കൂടാതെ അഞ്ച് വർഷത്തെ വാരന്റിയും അനുവദിച്ചിട്ടുണ്ട്.

സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്

പുതിയ സ്കൂട്ടി പെപിന് 87.8സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് കരുത്തുപകരുന്നത്.

സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്

4.9ബിഎച്ച്പിയും 5.8എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുക.

സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്

സിവിടി ഗിയർബോക്സ് കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഈ എൻജിൻ 65km/l മൈലേജും വാഗ്ദാനം ചെയ്യുന്നു.

സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്

പുതിയ കളറുകളും ഗ്രാഫിക്സും ഉൾപ്പെടുത്തി നാല് സീരിസുകളിലാണ് സ്‌കൂട്ടർ ലഭ്യമാക്കിയിട്ടുള്ളത്.

സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്

എക്കോസ്മാർട് സീരീസ്( നീറോ സിൽവർ, നീറോ ബ്ലൂ), സ്റ്റാർ‌ലെറ്റ് സീരീസ്(ഫ്രോസ്റ്റഡ് ബ്ലാക്ക്, ഡാസ്‌ലിംഗ് ബ്ലൂ, വിവിഷിയസ് പർപിൾ, ഗോർജിയസ് ഗ്രെ), വൈറ്റഅ എൻ വാക്കി സീരീസ്( പെർക്കി പിങ്ക്, പാഷൻ പർപിൾ, ബ്ലഷ് റെഡ്), ബാബിലീഷ്യസ് സീരീസ്(പ്രിൻസസ് പിങ്ക്) എന്നീ സീരീസുകളാണ് ഉൾപ്പെടിത്തിയിരിക്കുന്നത്.

സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്

എക്കോണോമി, പവർ മോഡ് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളാണ് നൽകിയിരിക്കുന്നത്.

സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്

95 കിലോഗ്രാം ഭാരമുള്ള സ്‌കൂട്ടറിൽ 110എംഎം ഡ്രം ബ്രേക്കുകളാണ് ഇരു ചക്രങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്.

സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്

5 ലിറ്റർ ഇന്ധന ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് ഘടിപ്പിച്ചിരിക്കുന്നത്.

സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്

ഇന്ത്യയിലെ എല്ലാ ടിവിഎസ് ഷോറൂമുകളിലും ഈ സ്‌കൂട്ടർ ഇപ്പോൾ ലഭ്യമാണ്.

കൂടുതൽ വായിക്കൂ

സ്കൂട്ടർ ഓടിക്കാൻ ഉയരം ഒരു തടസമാണോ എങ്കിലിതാ ചില പരിഹാരങ്ങൾ

കൂടുതൽ വായിക്കൂ

മസെരാട്ടി എൻജിൻ ഘടിപ്പിച്ച ഭീമൻ ക്വാഡ് ബൈക്ക്

Most Read Articles

Malayalam
കൂടുതല്‍... #ടിവിഎസ് #tvs motor
English summary
TVS Back With A Bang; Launches New Scooty Pep Plus With New Graphics
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X