പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ; വില 51.600

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹനനിർമാതാക്കളിൽ ഒന്നായ ടിവിഎസ് പുതിയ വിക്ടറിനെ ബാംഗ്ളൂരിൽ ലോഞ്ച് ചെയ്തു. എക്സിക്യൂട്ടീവ് സെഗ്മെന്റിലാണ് മനംമയക്കുന്ന ഈ മോട്ടോർ സൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്.

താരപദവിയലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

2002ൽ ആദ്യമായി ലോഞ്ച് ചെയ്തപ്പോൾ കമ്മ്യൂട്ടർ സെഗ്മെന്റിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെട്ട ഒരു ബൈക്കായിരുന്നു വിക്ടർ. ആ വർഷം ബൈക്കിന്റെ 40,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കൂടുതൽ വിവരങ്ങൾ താളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ ; വില 51.600

ആധുനിക ഡിസൈനും, ഒന്നാന്തരം എൻജിനും, മികച്ച ഡ്രൈവിംഗ് അനുഭൂതിയും ഉൾപ്പെടുത്തിയ പുതിയ അവതാരമാണ് വിക്ടർ.

പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ ; വില 51.600

ഡ്രം ബ്രേക്ക് ഉൾപ്പെടുത്തിയ ബേസ് വേരിയന്റിന് ബാംഗ്ലൂർ എക്സ്ഷോറൂം വില 51,600രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസ്ക് ബ്രേക്ക് ഉൾപ്പടുത്തിയ വേർഷന്റെ ബാംഗ്ലൂർ എക്സ്ഷോറൂം വില 53,600രൂപയാണ്.

പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ ; വില 51.600

109.7സിസി സിങ്കിൾ സിലിണ്ടർ എക്കോത്രസ്റ്റ് എൻജിനാണ് വിക്ടറിന് കരുത്ത് പകരുന്നത്. 9.4കുതിരശക്തിയും 9.4എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 4സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ ; വില 51.600

112 കിലോഗ്രാം ഭാരമുള്ള വിക്ടറിൽ 8 ലിറ്റർ ഫ്യുവൽ ടാങ്കാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലിറ്ററിന് 76കിലോമീറ്റർ മൈലേജാണ് വിക്ടർ പ്രദാനം ചെയ്യുന്നത്.

പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ ; വില 51.600

1260എംഎം വീൽബേസുള്ള വാഹനത്തിന് 175എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.

പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ ; വില 51.600

ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, പിൻവശത്തായി രണ്ട് ഷോക്ക് അബ്സോർബറുകൾ, ഡ്രം ബ്രേക്കുകൾ, സ്റ്റാന്റേഡ് ഹസാർഡ് ലാമ്പുകൾ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ ; വില 51.600

സ്റ്റാന്റേഡ് ഹസാർഡ് ലാമ്പുകൾ ഈ സെഗ്മെന്റിൽ ഇതാദ്യമായിട്ടാണ്. അലോയ് വീലുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ ; വില 51.600

റെസ്റ്റ്ഫുൾ റെഡ്, ജെനറസ് ഗ്രേ, ബ്ലിസ്‌ഫുൾ ബ്ലൂ, സെറീൻ സിൽവർ, ബാലൻസ്‍ഡ് ബ്ലാക് റെഡ്, ബീറ്റിഫിക് ബ്ലാക് സിൽവർ എന്നിവയാണ് പുതിയ വിക്ടറിന്റെ നിറ ഭേദങ്ങൾ.

പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ ; വില 51.600

ബാഗ്ലൂരിലെ എല്ലാ ടിവിഎസ് ഷോറൂമുകളിലും വിക്ടർ ലഭ്യമാണ്. ഹീറോ സ്‌പ്ലെന്റർ, ബജാജ് സിടി100, ഹോണ്ട ഡ്രീം യുഗ എന്നിവയാണ് വിക്ടറിന്റെ മുഖ്യ എതിരാളികൾ.

പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ ; വില 51.600

25നും 35നും ഇടതിൽ പ്രായമുള്ള ആളുകളെ ഉദ്ദേശിച്ചുകൊണ്ടാണ് ടിവിഎസ് വിക്ടർ ഇറക്കിയിരിക്കുന്നത്. മികച്ച മൈലേജ് നൽകുന്ന ഒരു നല്ല ബൈക്കാണ് ആഗ്രഹിക്കുന്നതെങ്കിൽ ടിവിഎസ് വിക്ടർ തന്നെ തിരഞ്ഞെടുക്കാം.

പുതിയ ടിവിഎസ് വിക്ടർ ബാംഗ്ളൂരിൽ ; വില 51.600

പുതിയ അപ്പാച്ചിയും ഡ്യൂക്കും തമ്മിലുള്ള താരതമ്യം

കൂടുതല്‍... #ടിവിഎസ് #tvs
English summary
TVS Victor Launched In Bangalore, Prices Start At Rs. 51,600

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark