കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

Written By:

ചരിത്ര പ്രസിദ്ധ നഗരമായ കൊൽക്കത്തയിൽ ഇത്തവണ നടന്ന ദുർഗാ പൂജ ഞങ്ങൾക്ക് വളരെയേറെ പുതുമ നിറഞ്ഞതായിരുന്നു. മുൻപെ സൂചിപ്പിച്ചതുപോലെ പൂജാ വിശേഷങ്ങൾ നേരിട്ടറിഞ്ഞ് വായനക്കാരിലെത്തിക്കുക എന്ന ടിവിഎസ് വിഗോ ദൗത്യം ഒരു വെല്ലുവിളിയായി സ്വീകരിച്ച് വിജയകരമായി പൂർത്തീകരിച്ചാണ് ഞങ്ങൾ തിരിച്ചെത്തിയത്.

രാവും പകലും ഒരുപോലെ ദീപാലംകൃതമായ തിരക്കേറിയ നഗരവീഥിയിലൂടെ ആരേയും കൂസാത്തെ ജനമദ്ധത്തിലൂടെ ചീറിപ്പായാൻ ഞങ്ങൾക്ക് തുണയായത് ടിവിഎസ് വിഗോ ആണ്. കൊൽക്കത്ത നഗരം ചുറ്റികറങ്ങാൻ മറ്റുപല ഓപ്ഷനുകൾ ഉണ്ടായിട്ട് കൂടി യാത്രയ്ക്ക് പുതിയ മാനം നൽകുന്നതിനും തിരക്കേറിയ ഇടുങ്ങിയ വീഥികളിലൂടെ എളുപ്പത്തിൽ ഓടിച്ചുപോകാം എന്നുള്ളതും കൊണ്ടും വിഗോ ഞങ്ങൾക്ക് വലിയൊരു സഹായി ആയിതീർന്നു.

To Follow DriveSpark On Facebook, Click The Like Button
കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

കൊൽക്കത്ത നഗരത്തിലെ വീഥികൾ പലതും തിരക്കേറിയതും ഇടുങ്ങിയതുമായതിനാൽ നഗരം ചുറ്റിക്കറങ്ങി ഉത്സവക്കാഴ്ചകൾ പകർത്താൻ വിഗോ ഞങ്ങളുടെ ഒരു സാരഥിയായി തീർന്നു.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

ഇന്ത്യയിലെ യുവാക്കളെ മുൻനിർത്തി രൂപകല്പന ചെയ്തൊരു സ്കൂട്ടറായതു കൊണ്ടുതന്നെ ആകർഷകമായ നിറവും സ്റ്റൈലിഷ് ലുക്കുമാണ് ഈ സ്കൂട്ടറിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ കോളേജ് കുട്ടികൾ മുതൽ യങ് പ്രോഫഷണലുകളെ വരെ ആകർഷിക്കാൻ വിഗോയ്ക്ക് സാധിച്ചു.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

ഇന്ത്യയിലെ ചെറുപ്പക്കാർ രാജ്യത്തിന്റെ ഹൃദയതുടിപ്പാണ് എന്നുള്ളതുകൊണ്ടു തന്നെ കൊൽക്കത്തിയിലെ ഈ പൂജാ വേളയിൽ യുവത്വം തുടിക്കുന്ന വിഗോ സ്കൂട്ടറും എന്തുകൊണ്ടും അനുയോജ്യമായി തോന്നി.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

പഴയ കൽക്കട്ടയാണ് ഇന്നത്തെ കൊൽക്കത്തയായി രൂപാന്തരപ്പെട്ടിരിക്കുന്നത്. കാലികോട്ട്, കൽക്കട്ട, കൊൽക്കത്ത എന്നീ പേരിലറിയപ്പെടുന്ന ഈ നഗരം പശ്ചിമ ബംഗാളിന്റെ തലസ്ഥാനമാണ്. കൊലീക്കത എന്ന ബംഗാളി പദത്തിൽ നിന്നാണ് ഈ നഗരത്തിന്റെ പേര് ഉരുതിരിഞ്ഞത്.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

1692-ൽ ജോബ് ചാർനോക്ക് എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥൻ ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്തെ ചതുപ്പ് പ്രദേശം ഒരു വ്യാപാരകേന്ദ്രം പണിയുന്നതിന് തിരഞ്ഞെടുത്തു. ആ സമയത്ത് ഈ പ്രദേശത്ത് ഗോബിന്ദപൂർ, കൊലികത, സുതാനുതി എന്ന മൂന്നു ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. ഈ സ്ഥലത്താണ് ഇന്ന് കൽക്കത്ത നഗരം സ്ഥിതി ചെയ്യുന്നത്.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

1773 മുതൽ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൽക്കത്ത. പിന്നീടായിരുന്നു ദില്ലി തലസ്ഥാനമായി തിരഞ്ഞെടുക്കുന്നത്.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

ദിവസവും കൂലി വേലക്കാർ കൈകൊണ്ട് വലിച്ചോണ്ടുപോകുന്ന സൈക്കിൾ റിക്ഷ മുതൽ അതിവേഗ മെട്രോ റൂട്ട് വരെ ഇന്ന് കൊൽക്കത്തയുടെ ഗതാഗതത്തിന്റെ ഭാഗമാണ്. കാളി ദേവിയുടെ പേരിൽ നിന്നുമുണ്ടായ കൊൽക്കത്തിയിൽ ദുർഗാ പൂജ മറ്റേത് ഇന്ത്യൻ സംസ്ഥാനങ്ങളിലേതിനേക്കാളും വളരെയേറെ പ്രസിദ്ധിയാർജ്ജിച്ചതാണ്.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

കൊൽക്കത്തയിലെ ദുർഗാപൂജയും അതിനോടനുബന്ധിച്ചുള്ള കാഴ്ചകളും മനസിന് കുളിർമയേകുന്നതായിരുന്നു. ഈ നയനാഭിരാമമായ കാഴ്ചകൾ ഡ്രൈവ് സ്പാർക്കിനെ മുൻനിർത്തി പകർത്താൻ സാധിച്ചതും അങ്ങേയറ്റം സന്തോഷകരവുമാണ്.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

അങ്ങനെ ഇതിഹാസത്തിൽ ലയിച്ചു ചേർന്ന കൊൽക്കത്ത നഗരത്തിലേക്ക് പ്രവേശിച്ചപ്പോൾ ഞങ്ങളെ അത്യധികം ആകർഷിച്ച ഒന്നായിരുന്നു 1857 കളിൽ പണിക്കഴിപ്പിച്ച ഏഷ്യയിൽ തന്നെ ഏറ്റവും പഴക്കമേറിയത് എന്നറിപ്പെടുന്ന വൈഎംസിഎ ബിൽഡിംഗ് (യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ). ഇതുപോലും മാറ്റമൊന്നുമില്ലാതെ അതെപടി നിലനിർത്താൻ സാധിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

കാർ, ബൈക്ക് കൂടാതെ സ്കൂട്ടറിനോടുള്ള ഒരു പ്രത്യേക ഇഷ്ടമാണ് ഈ ദൗത്യം ഏറ്റെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ചെറിയോരു ചാറ്റൽ മഴയോടെയായിരുന്നു നഗരം ഞങ്ങളെ സ്വീകരിച്ചത്. പിന്നെ ആ ഉത്സവ ലഹരിയും എല്ലാം കൊണ്ടും ഒരു പ്രത്യേക അനുഭൂതിയാണ് സമ്മാനിച്ചത്. മറ്റൊരു കാര്യമെന്നത് വിഗോയിലെ ഇലക്ട്രിക് സ്റ്റാർട്ടോടുകൂടിയ കിക്ക് സ്റ്റാർട് ഞങ്ങളെ അങ്ങേയറ്റം ഇംപ്രസ് ചെയ്തു.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

അവിടുത്തെ സ്ഥലങ്ങളെ കുറിച്ച് വലിയ വിവരമൊന്നുമില്ലാത്തതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു സ്ഥലങ്ങൾ ചുറ്റിക്കറങ്ങിയത്. അതിനിടെ ദുർഗാപൂജ വിശേഷങ്ങൾ പകർത്താൻ ചിലരുടെ സഹായവും ഞങ്ങളെ തുണച്ചു. അവർ തന്ന പ്രകാരമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങൾ ഷൂട്ട് നടത്തിയത്. അതിവിടെ ചുവടെ ചേർക്കുന്നു:

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

സൗത്ത് കൊൽക്കത്ത

1. എക്ദാലിയ എവർഗ്രീൻ-ഗാരിയഹാട്ട്

2. സിൻഗി പാർക്-ഗാരിയഹാട്ട്

3. ബാലിയുൻഗെ കൾച്ചറൽ അസോസിയേഷൻ-ലെയ്ക് റോഡ്

4. മാഡോക്സ് സ്വകയർ-റിച്ചി റോഡ്

5. സുരുചി സംഗ-അലിപോരെ

6. ചെറ്റ്ല അഗ്രഗാമി-ചെറ്റല

7. ദേശപ്രിയ പാർക്ക്- രാസ്ബെഹാരി അവന്യൂ

8. ബേല നോട്ടൺ ജോൾ-ബേല

9. സൃഷ്ടി-ബേല

10. സഹജാത്രി-ബേല

നോർത്ത് കൊൽക്കത്ത

1. കുമാർതുലി പാർക്-കുമാർതുലി

2. കാശി ബോസ് ലെയിൻ-കാശി ബോസ് ലെയിൻ

3. ആദിബാഷി ബൃദ്ധ-ലേയ്ക്ക് ടൗൺ

4. ശ്രീഭൂമി-ലെയ്ക് ടൗൺ

5. തരുൺ സൻഗ-ഡം ഡം പാർക്

6. ബാഗ്ബസാർ സർബാജോനിൻ- ബാഗ്ബസാർ പാർക്ക്

ഈസ്റ്റ് കൊൽക്കത്ത

1. എഫ്ഡി ബ്ലോക്ക്-സാൾട് ലെയിക്

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

ഈ ആധുനിക ലോകത്ത് ഫോൺ ഇല്ലാതെയുള്ള ഒരു ജീവിതത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല. ഒരു സ്മാർട് ഫോൺ വരെ ഇല്ലാത്തവർ വളരെ വിരളമാണ്. നെറ്റ് ഉപയോഗിക്കാമെന്നുള്ളത് കൊണ്ട് കൈയിൽ ഫോൺ ഉണ്ടായിരുന്നാൽ മതി എവിടെ വേണമെങ്കിലും കറങ്ങാം. ടിവിഎസ് വിഗോയിൽ ചാർജിംഗ് പോയിന്റു ഉള്ളതു കൊണ്ട് ഫോൺ ചാർജിംഗിനെ കുറിച്ച് ഭയക്കേണ്ടതുമില്ല. നമ്മുക്കിതിൽ നിന്നു മനസിലാക്കാം ടിവിഎസിന് തുല്യം ടിവിഎസ് മാത്രം!!

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

നഗരത്തിലെ തിരക്കുകാരണം ബസിലും ടാക്സിയിലും പൂജാ സ്ഥലങ്ങളിൽ എത്തിച്ചേരുക എന്നത് അത്യധം കഠിനമായിരുന്നു മാത്രമല്ല സമയ നഷ്ടവും. സുഖകരമായി ടാക്സിയിലിരുന്നു പോകാമെങ്കിലും 800 രൂപ ചിലവാക്കേണ്ടുന്ന സ്ഥാനത്ത് വിഗോയിൽ 25രൂപയുടെ പെട്രോൾ ക്യാഷ് കൊണ്ട് ഞങ്ങൾ പൂജാ സ്ഥലങ്ങളിൽ എത്തിച്ചേർന്നു.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

ടിവിഎസ് വിഗോയിലായിരുന്നു യാത്ര എന്നുള്ളതു കൊണ്ടുതന്നെ നഗരം വേഗത്തിലൊന്നു ചുറ്റി കാഴ്ചകൾ പകർത്താൻ സാധിച്ചു. അങ്ങനെ ഞങ്ങൾ എടുത്ത ചില ചിത്രങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

ദുർഗാ ദേവിയുടെ മുന്നിൽ നിരയായി നിന്നു പ്രാർത്ഥിക്കുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോയാണിത്. അതും തിരക്കിട്ട പാച്ചലിനിടെ പകർത്താൻ സാധിച്ചു.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

സിൻഗി പാർക്ക് പൻഡാലിൽ അണിയിച്ചൊരുക്കി നിർത്തിയ ദുർഗാദേവിയുടെ ഈ ഫോട്ടോ തടിച്ചുകൂടിയ ആയിരങ്ങളുടെ ഇടയിൽ വെച്ചായിരുന്നു ക്ലിക്ക് ചെയ്തത്.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

ഇക്ദാലിയ പൻഡാലിൽ വച്ച് ക്ലിക്ക് ചെയ്ത മാതാ ദുർഗാമ്പയുടെ ഫോട്ടോ. വിഗോയിൽ പറന്നെത്തി നിരവധിപേരെ സാക്ഷിനിർത്തി എടുത്ത മറ്റൊരു ഫോട്ടോയാണിത്.

കൊൽക്കത്തിയിൽ ദുർഗാപൂജയ്ക്ക് മാറ്റുരച്ച് ടിവിഎസ് വിഗോ

ഇത് കൊൽക്കത്തിയിൽ ദുർഗാപൂജ അനുബന്ധിച്ച് നടത്തിയ ടിവിഎസ് വിഗോ യാത്രയുടെ ഒന്നാം ഭാഗമാണ്. ഭാഗം രണ്ടിനായി കാത്തിരിക്കൂ..

കൂടുതല്‍... #ടിവിഎസ് #tvs
English summary
Here #WeGo Exploring The Charms And Delights Of Kolkata On #Durga Puja — Part 1
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark