വേഗതയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ സ്കൂട്ടർ

By Praseetha

ബ്രിട്ടനിലെ മെക്കാനിക്കുകളായ ഡേവിഡ് ആന്റർസൺ, മാത്യൂഹൈൻ കൂട്ടായ്മയിലാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബിലിറ്റി സ്കൂട്ടറിന് രൂപം കൊടുത്തത്. ആറുമാസത്തെ പ്രയത്നത്തിനൊടുവിൽ പിറവിയെടുത്ത ഈ സ്കൂട്ടറിന് 173.16km/h വേഗതയാണുള്ളത്.

വേഗതയുടെ പഴയ റെക്കോർഡ് ഭേദിച്ചാണ് ഈ മൊബിലിറ്റി സ്കൂട്ടറിപ്പോൾ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ചിരിക്കുന്നത്. കൂടുതലറിയാൻ താളുകളിലേക്ക് നീങ്ങൂ.

വേഗതയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ സ്കൂട്ടർ

ടെലിവിഷനിൽ കോളിൻ ഫ്യൂറെസിന്റെ 115.21 km/h വേഗതയുള്ള സൂപ്പർചാർജ്ഡ് സ്കൂട്ടറുകളെ കണ്ട് പ്രചോദനം കൊണ്ടാണ് ഈ സ്കൂട്ടർ നിർമാണത്തിനുള്ള ശ്രമം നടത്തിയത്.

വേഗതയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ സ്കൂട്ടർ

2012ൽ ഡെൻമാർക്കിലുള്ള ക്ലോസ് നിസെൻ പീറ്റർസെൻനിന്റെ ഗിന്നസ് വേൾഡ് റെക്കോർഡായ 133.04km/h വേഗതയെ മറിക്കടന്നാണ് 173.16km/h വേഗതയുള്ള ഈ സ്കൂട്ടറിപ്പോള്‍ ഒന്നാമതെത്തിയിരിക്കുന്നത്.

വേഗതയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ സ്കൂട്ടർ

ഉയർന്ന സ്പീഡ് കൈവരിക്കാൻ തരത്തിൽ എൻജിനിൽ പരിഷ്ക്കാരങ്ങൾ വരുത്തകയോ അല്ലെങ്കിൽ എൻജിൻ മാറ്റുകയോ ചെയ്യാം കൂടാതെ ഒരു പരമ്പരാഗത മോട്ടോർ സ്കൂട്ടറിന്റെ രൂപഭാവമായിരിക്കണം ഉണ്ടാകേണ്ടത് എന്ന ഗിന്നസ് റെക്കോർഡിന്റെ ഈ ഗൈഡ്‌ലൈനുകൾ പാലിച്ചാൽ മാത്രമെ റെക്കോർഡിന് അർഹമാവുകയുള്ളൂ.

വേഗതയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ സ്കൂട്ടർ

ഡെയിസ് സ്‌ട്രൈഡർ മോഡലിലാണ് സ്കൂട്ടർ നിർമാണം നടത്തിയിരിക്കുന്നത്. ഗോ-കാർട്ടില്‍ നിന്നുള്ള ചാസിസും ടയറുമാണിതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വേഗതയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ സ്കൂട്ടർ

കൂടാതെ സുസുക്കിയുടെ 600സിസി എൻജിനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരോടിവർ വ്യക്തമാക്കി.

വേഗതയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ സ്കൂട്ടർ

ഫ്രണ്ട് ബ്രേക്കില്ലാത്തതിനാൽ റോഡ് ഉപയോഗത്തിന് ചേർന്നതല്ല എന്ന ഒരെയൊരു പോരായ്മയാണിതിനുള്ളത്.

വീഡിയോ കാണാം

Most Read Articles

Malayalam
കൂടുതല്‍... #സ്കൂട്ടർ #scooter
English summary
Watch two mechanics race into the record books on a mobility scooter
Story first published: Thursday, February 25, 2016, 14:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X