യുവതലമുറയ്ക്കായി ബജാജിന്റെ മനംകവരുന്ന ബൈക്കുകൾ

By Praseetha

ഓരോ സെഗ്മെന്റിലും മത്സരങ്ങൾ മുറുകിക്കൊണ്ടിരിക്കുന്ന വേളയിൽ ബജാജ് തങ്ങളുടെ ശ്യംഖല വിപുലീകരിക്കാനായി പുത്തൻ ബൈക്കുകളുമായി എത്തുന്നു. ബജാജിന്റെ അവെഞ്ചർ, പൾസർ, പ്ലാറ്റിന റേഞ്ചുകളിലാണ് പുതിയ ബൈക്കുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

പുത്തൻ സാങ്കേതികതയും ഡിസൈനും ഉൾപ്പെടുത്തിയിട്ടുള്ള ബൈക്കുകളാണ് കമ്മ്യൂട്ടർ, സ്പോർട്സ്, എക്സിക്യൂട്ടീവ് എന്നീ സെഗ്മെന്റുകളിലായി വിപണിയിൽ എത്തുന്നത്. 2016-17ൽ വിപണിപിടിക്കാനെത്തുന്ന ഈ പുത്തൻ ബൈക്കുകൾ ഏതോക്കെയെന്ന് നോക്കാം.

1. ബജാജ് അവെഞ്ചെർ 400

1. ബജാജ് അവെഞ്ചെർ 400

അവഞ്ചെർ മോട്ടോർസൈക്കിളിന്റെ വിജയകരമായ റീലോഞ്ചിന് ശേഷം 400സിസിയിലുള്ള പുത്തൻ അവെഞ്ചറുമായി എത്തിയിരിക്കുകയാണ് ബജാജ്. നിലവിലുള്ള 150സിസി, 220സിസി മോട്ടോർസൈക്കിളുകൾ മികച്ച വില്പനയാണ് കാഴ്ചവെച്ചിട്ടുള്ളത്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് അവെഞ്ചർ400 ഒരു മുതൽകൂട്ടാകും. കരുത്തുറ്റ എൻജിനായതു കാരണം ദീർഘദൂര സാഹസികയാത്രയ്ക്ക് എന്തുകൊണ്ടും ചേരുന്നതാണ്.

 1. ബജാജ് അവെഞ്ചെർ 400

1. ബജാജ് അവെഞ്ചെർ 400

43ബിഎച്ച്പിയും 35എൻഎം ടോർക്കും നൽകുന്ന 375സിസി എൻജിനായിരിക്കും അവെഞ്ചർ400 ന് കരുത്തേകുന്നത്. കെടിഎംമിന്റെ പ്ലാറ്റ്ഫോമും സാങ്കേതികതയുമാണ് ഇതിലുപയോഗപ്പെടുത്തുക.

വില-1.50ലക്ഷം

ലോഞ്ച്-2016അവസാനം

2. ബജാജ് പൾസർ ആർഎസ്400

2. ബജാജ് പൾസർ ആർഎസ്400

സ്പോർട്സ് ബൈക്ക് പ്രേമികൾക്കിടയിൽ ഒരു തരംഗം സ‍ൃഷ്ടിച്ച ബൈക്കായിരുന്നു പൾസർ ആർഎസ്200. ഒരു 400സിസിയൂണിറ്റ് ഉൾപ്പെടുത്തി പൾസറിനെ കൂടുതൽ കരുത്തുറ്റതാക്കി തീർത്തിരിക്കുകയാണ് ബജാജ്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായരുന്നു പൾസറിന്റെ എസ്എസ്400 കൺസ്പെറ്റിനെ അവതരിപ്പിച്ചിരുന്നത്. ‌‌

2. ബജാജ് പൾസർ ആർഎസ്400

2. ബജാജ് പൾസർ ആർഎസ്400

43ബിഎച്ച്പിയും 35എൻഎം ടോർക്കുമാണ് പുതിയ പൾസറിന്റെ 375സിസി എൻജിൻ ഉല്പാദിപ്പിക്കുന്നത്. ഒരു 6സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

വില-1.50ലക്ഷം മുതൽ 2ലക്ഷം

ലോഞ്ച്- 2017

3. ബജാജ് പൾസർ സിഎസ് 400

3. ബജാജ് പൾസർ സിഎസ് 400

ക്രൂസർ സ്പോർട്സ് (സിഎസ്) എന്ന പദം അന്വർത്ഥമാക്കാനാണ് ബജാജ് പൾസറിന്റെ സിഎസ്400 വേരിയന്റിനെ ഇറക്കുന്നത്. ഏവരും കാത്തിരിക്കുന്ന പൾസർ ബ്രാന്റിൽ നിന്നുള്ള മറ്റൊരു ബൈക്ക് കൂടിയാണിത്.

 3. ബജാജ് പൾസർ സിഎസ് 400

3. ബജാജ് പൾസർ സിഎസ് 400

6സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുള്ള 37സിസി എൻജിനാണ് പൾസർ സിഎസ്400ന് കരുത്തേകുന്നത്. പൾസറിന്റെ സിഎസ്400 ലോഞ്ചോടു കൂടി പുതിയൊരു സെഗ്മെന്റിന് തുടക്കം കുറിക്കുകയാണ് ബജാജ്.

വില-1.50ലക്ഷം മുതൽ 1.75ലക്ഷം

ലോഞ്ച്- 2016 ജൂലൈ-ആഗസ്ത്

4. ബജാജ് പൾസർ സിഎസ്200

4. ബജാജ് പൾസർ സിഎസ്200

പൾസർ സിഎസ് 400 ഇറക്കുന്നതിന്റെ ഭാഗമായിട്ടാണ് ചെറുപതിപ്പ് സിഎസ് 200നെ വിപണിയിലെത്തിക്കുന്നത്. മുൻമോഡൽ പൾസർ ആർഎസ് 200 നെ അപേക്ഷിച്ച് വളരെ ഒതുക്കമുള്ള രൂപഭംഗിയാണ് ബജാജ് ഈ ബൈക്കിന് നൽകിയിരിക്കുന്നത്.

4. ബജാജ് പൾസർ സിഎസ്200

4. ബജാജ് പൾസർ സിഎസ്200

ആർഎസ് 200ലുള്ള അതെ 199.5സിസി യൂണിറ്റാണ് ഈ ബൈക്കിലും നൽകിയിട്ടുള്ളത്. 24.3ബിഎച്ച്പിയും 18.6എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന എൻജിനിൽ 6സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

വില- 1.2ലക്ഷം മുതൽ 1.5ലക്ഷം വരെ

ലോഞ്ച്- 2016 അവസാനം/2017 ആദ്യം

5. ബജാജ് പൾസർ 150എൻഎസ്

5. ബജാജ് പൾസർ 150എൻഎസ്

ബജാജിന്റെ എൻട്രിലെവൽ സ്പോർട്സ് ബൈക്കാണിത്. 150 സെഗ്മെന്റിൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ച പൾസർ 150യുടെ പുത്തൻ പതിപ്പാണ് ഈ ബൈക്ക്. പൾസറിന്റെ 200എൻഎസ് നിലവിൽ വില്പനയിലുണ്ട്.

5. ബജാജ് പൾസർ 150എൻഎസ്

5. ബജാജ് പൾസർ 150എൻഎസ്

16.8ബിഎച്ച്പിയും 13എൻഎം ടോർക്കും നൽകുന്ന 149.5സിസി എൻജിനാണ് ഈ പുത്തൻ പതിപ്പിന് കരുത്തേകുന്നത്. 5സ്പീഡ് ഗിയർബോക്സും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വില-70,000 മുതൽ 80,000

ലോഞ്ച്-2016 അവസാനം

6. ബജാജ് പൾസർ 180എൻഎസ്

6. ബജാജ് പൾസർ 180എൻഎസ്

ബജാജിന്റെ നിലവിലുള്ള പൾസർ 200എൻഎസിന് സമാനമായ ഡിസൈനാണ് 180എൻഎസിന് നൽകിയിരിക്കുന്നത്. എന്നാൽ 200എൻഎസിനേക്കാൾ വലുപ്പത്തിൽ അല്പം ചെറുതാണെന്ന് മാത്രം.

 6. ബജാജ് പൾസർ 180എൻഎസ്

6. ബജാജ് പൾസർ 180എൻഎസ്

19-21ബ്എച്ച്പിയും 16എൻഎം ടോർക്കുമാണ് 180സിസി എൻജിൻ ഉല്പാദിപ്പിക്കുന്നത്. 5സ്പീഡ് മാനുവൽ ഗിയർബോക്സും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വില-75,000മുതൽ 85,000

ലോഞ്ച്- 2016 അവസാനം

7. ബജാജ് 2016 പ്ലാറ്റിന

7. ബജാജ് 2016 പ്ലാറ്റിന

കൂടുതൽ ബൈക്കുകൾ വിറ്റഴിക്കപ്പെടുന്ന കമ്മ്യൂട്ടർ സെഗ്മെന്റിൽ ബജാജ് അവതരിപ്പിക്കുന്ന പുത്തൻ മോഡലാണ് പ്ലാറ്റിന 2016. പുതിയ ഗ്രാഫിക്സിലും, നിറങ്ങളിലും, ബോഡി പാനലുകളിലുമാണ് പുതിയ പ്ലാറ്റിനയെ അവതരിപ്പിക്കുന്നത്.

 7. ബജാജ് 2016 പ്ലാറ്റിന

7. ബജാജ് 2016 പ്ലാറ്റിന

മുൻ മോഡലുകളിൽ ഉപോയാഗിച്ചിട്ടുള്ള അതെ 102സിസി എൻജിനാണ് പ്ലാറ്റിനയുടെ പുത്തൻ മോഡലിലും നൽകിയിട്ടുള്ളത്. 8ബിഎച്ച്പിയും 8.6എൻഎം ടോർക്കുമാണ് എൻജിൻ ഉല്പാദിപ്പിക്കുന്നത്.

വില-43,000-45,000

ലോഞ്ച്- 2016 ജൂലൈ/സെപ്തംബർ

കൂടുതൽ വായിക്കൂ

125സിസി സെഗ്മെന്റിൽ 80km/l മൈലേജ് ബൈക്കുകൾ, വിശ്വാസമായില്ലേ?

കൂടുതൽ വായിക്കൂ

മക്കളെ, അലമ്പ് വേഷത്തിൽ പോയാലൊന്നും ബൈക്ക് കിട്ടൂല

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj To Launch 7 New Bikes In 2016-17 — Here Is The List
Story first published: Wednesday, June 15, 2016, 16:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X