യുവതലമുറയ്ക്കായി യമഹയുടെ 'സ്ട്രീറ്റ് ഫൈറ്റർ'

Written By:

ജാപ്പനീസ് നിർമാതാവായ യമഹ മോട്ടോഴ്സ് തങ്ങളുടെ പുതിയ എംടി-03 സ്ട്രീറ്റ് ഫൈറ്റർ പ്രദർശനത്തിനൊരുക്കുന്നു.വരാനിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയിലായിരിക്കും ഇത് അരങ്ങേറ്റം കുറിക്കുക. നിലനിൽ ഇന്ത്യൻ വിപണിയിലുള്ള വൈഇസഡ്എഫ്- ആർ3 മോട്ടോർ സൈക്കിളിനെ ആധാരമാക്കിയാണ് ഈ ബൈക്ക് നിർമാണം. കൂടുതലറിയാൻ താളുകളിലേക്ക് നീങ്ങൂ.

യുവതലമുറയ്ക്കായി യമഹയുടെ 'സ്ട്രീറ്റ് ഫൈറ്റർ'

എംടി-03 സെമി ഫെയറിഗാണ് ഉപയോഗിച്ചിരിക്കുന്നത്.കൂടാതെ പുതിയ ഹെഡ് ലാമ്പുകളും കംഫർട്ടബിൾ റൈഡിംഗ് പോസ്ച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു.

യുവതലമുറയ്ക്കായി യമഹയുടെ 'സ്ട്രീറ്റ് ഫൈറ്റർ'

321സിസി ഇൻലൈൻ ടു സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് എംടി-3 ന് കരുത്തേകുന്നത്. ഇത് 29.6എൻഎം ടോർക്കും 41.42 കുതിരശക്തിയും ഉല്പാദിപ്പിക്കുന്നു.

യുവതലമുറയ്ക്കായി യമഹയുടെ 'സ്ട്രീറ്റ് ഫൈറ്റർ'

ഒരു മികച്ച ഡ്രൈവിംഗ് അനുഭൂതിക്കായി 6സ്പീഡ് ഗിയർബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്.

യുവതലമുറയ്ക്കായി യമഹയുടെ 'സ്ട്രീറ്റ് ഫൈറ്റർ'

എംടി-3 നിലവിൽ പല വിദേശ വിപണികളിൽ ഉണ്ടെങ്കിലും 2016 പകുതിയോടെയായിരിക്കും ഇന്ത്യയിൽ എത്തുക. സികെഡി വഴിയായിരിക്കും യമഹ ഇതിനെ ഇന്ത്യയിൽ അവതരിപ്പിക്കുക.

യുവതലമുറയ്ക്കായി യമഹയുടെ 'സ്ട്രീറ്റ് ഫൈറ്റർ'

ഫുള്ളി ഫെയേഡ് മോട്ടോർ സൈക്കിളിനെക്കാളും അല്പം വിലക്കുറവുണ്ടാകും പുതിയ സ്ട്രീറ്റ് ഫൈറ്ററിന്.

യുവതലമുറയ്ക്കായി യമഹയുടെ 'സ്ട്രീറ്റ് ഫൈറ്റർ'

കടുത്ത മത്സരമായിരിക്കും യമഹഎംടി-03 ന് ഇന്ത്യയിൽ നേരിടേണ്ടിവരിക. സ്ട്രീറ്റ് ഫൈറ്റർ സെഗ്മെന്റിലെ പ്രീമിയം ബൈക്കായ ജി310ആർ ബിഎംഡബ്ല്യുയും 2016 ഓട്ടോഎക്സപോയിൽ പ്രദർശനത്തിനെത്തുന്നതാണ്.

യുവതലമുറയ്ക്കായി യമഹയുടെ 'സ്ട്രീറ്റ് ഫൈറ്റർ'

ഇതേ സെഗ്മെന്റിലുള്ള കെടിഎം ഡ്യൂക്ക് 390, കാവസാക്കി ഇസഡ്250 ബൈക്കുകൾക്ക് ഇതൊരു ഭീഷണിയായേക്കാം.

കൂടുതൽ വായിക്കൂ

ഉടൻ വരുന്നു ബിഎംഡബ്ള്യൂ ജി310ആർ ബൈക്ക്

കൂടുതല്‍... #യമഹ #yamaha #2016 indian auto expo
English summary
Yamaha MT-03 Street Fighter Could Debut At 2016 Auto Expo

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark