300 സിസി കരുത്തുറ്റ എൻജിനുള്ള വേറിട്ടോരു സ്കൂട്ടറുമായി യമഹ..

Written By:

സ്കൂട്ടർ വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ജാപ്പനീസ് ഇരുചക്ര വാഹനനിർമാതാവായ യമഹ പുതിയ എക്സ്-മാക്സ് 300 മോഡലിനെ അവതരിപ്പിച്ചു. വിദേശ വിപണിയിലുള്ള എക്സ്-മാക്സ് 250 മോഡലിന് പകരക്കാരനായിട്ടാണ് ഈ സ്കൂട്ടർ എത്തുന്നത്. യൂറോപ്പ്യൻ വിപണിയിൽ അടുത്ത വർഷം മാർച്ചോടുകൂടി വില്പനയ്ക്കെത്തുമെന്നാണ് കമ്പനി നൽകിയ സൂചന.

To Follow DriveSpark On Facebook, Click The Like Button
300 സിസി കരുത്തുറ്റ എൻജിനുള്ള വേറിട്ടോരു സ്കൂട്ടറുമായി യമഹ..

മികച്ച ഡിസൈൻ ശൈലി കൊണ്ടും പ്രകടനക്ഷമതയേറിയതിനാലും എക്സ്-മാക്സ് 250 യൂറോപ്പിൽ വളരെ പ്രചാരത്തിലുള്ളൊരു സ്കൂട്ടറാണ്. ഈ മോഡലിന് സാമ്യതയുള്ള ഡിസൈൻ തന്നെയാണ് പകരക്കാരനായ എക്സ്-മാക്സ് 300 സ്കൂട്ടറിനു നൽകിയിരിക്കുന്നത്.

300 സിസി കരുത്തുറ്റ എൻജിനുള്ള വേറിട്ടോരു സ്കൂട്ടറുമായി യമഹ..

കാഴ്ചയിലൊരു അഗ്രസീവ് ലുക്ക് നൽകുന്ന ഡിസൈൻ ഫിലോസഫിയാണ് ഈ സ്കൂട്ടറിന്റേത്. നിലവിലുള്ള മോഡലിനേക്കാൾ ഭാരക്കുറവുള്ള സ്കൂട്ടറിന് 179കിലോഗ്രാം ഭാരമാണുള്ളത്.

300 സിസി കരുത്തുറ്റ എൻജിനുള്ള വേറിട്ടോരു സ്കൂട്ടറുമായി യമഹ..

പുതിയ ഫ്രണ്ട് ഫോർക്ക്, ടിസിഎസ്, മികച്ച സ്റ്റോറേജ് സ്പേസ്, സ്മാർട് കീ സിസ്റ്റം എന്നീ ഫീച്ചറുകളാണ് ഈ സ്കൂട്ടറിന്റെ പ്രത്യേകത.

300 സിസി കരുത്തുറ്റ എൻജിനുള്ള വേറിട്ടോരു സ്കൂട്ടറുമായി യമഹ..

ബൈക്കാണെന്ന് തോന്നിപ്പിക്കുംവിധമുള്ള സിസൈനാണ് മുന്നിലും പിന്നിലുമായി നൽകിയിരിക്കുന്നത്. ട്വിൻ ഹെഡ്‌ലൈറ്റ്, വലിയ വിന്റ് ഷീൽഡ്, സ്പ്ലിറ്റ് ടെയിൽ ലാമ്പ് എന്നീ ഫീച്ചറുകൾ മറ്റ് സ്കൂട്ടറിൽ നിന്നും ഇതിനെ വേറിട്ടുനിറുത്തുന്ന ഘടകങ്ങളാണ്.

300 സിസി കരുത്തുറ്റ എൻജിനുള്ള വേറിട്ടോരു സ്കൂട്ടറുമായി യമഹ..

292സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എസ്ഒഎച്ച്സി എൻജിനാണ് എക്സ്-മാക്സ് 300ന് കരുത്തേകുന്നത്. 27ബിഎച്ച്പിയും 29എൻഎം ടോർക്കുമാണ് ഈ എൻജിനുള്ളത്.

300 സിസി കരുത്തുറ്റ എൻജിനുള്ള വേറിട്ടോരു സ്കൂട്ടറുമായി യമഹ..

15 ഇഞ്ച് അലോയ് വീൽ, ഡിസ്ക് ബ്രേക്ക്, സുരക്ഷയ്ക്കായി എബിഎസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

300 സിസി കരുത്തുറ്റ എൻജിനുള്ള വേറിട്ടോരു സ്കൂട്ടറുമായി യമഹ..

സ്പീഡോ മീറ്റർ, ടാക്കോമീറ്റർ, അനലോഗ് ഗോജ് എന്നിവയടക്കമുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഈ സ്കൂട്ടറിലുണ്ട്.

300 സിസി കരുത്തുറ്റ എൻജിനുള്ള വേറിട്ടോരു സ്കൂട്ടറുമായി യമഹ..

എക്സ്-മാക്സ് 300 സ്കൂട്ടറിനെ ഇന്ത്യയിലിറക്കാനുള്ള പദ്ധതിയില്ലെന്നാണ് കമ്പനി അറിയിപ്പ്. എന്നാൽ അടുത്തവർഷത്തോടെ എൻ-മാക്സ് സ്കൂട്ടറിനെ ഇന്ത്യയിലെത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കൂടുതല്‍... #യമഹ #yamaha
English summary
Yamaha Unveils X-300 Maxi Scooter
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark